Category: NEWS

മൂന്ന് ഡോക്റ്റര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി: എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനപാകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്‌സ്പ്രസ് വേയില്‍ വെച്ചാണ് അപകടം നടന്നത്. ഡോക്ടര്‍മാരായ ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് മരിച്ചത്.ഡോക്ടര്‍മാര്‍ സഞ്ചിരിച്ച ഇന്നോവ കാര്‍ കണ്ടെയനര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോകും...

നിഷക്കെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി തള്ളി; പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷണം നടത്താനാവില്ലെന്ന് പൊലീസ്

കോട്ടയം: നിഷ ജോസിനെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി. ഷോണ്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷണം നടത്താനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ജോസ് കെ. മാണിയുടെ ഭാര്യയായ നിഷ ജോസിന്റെ 'ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്'...

ജയരാജന് വധഭീഷണിയുണ്ടെന്നത് പൊലീസ്- സിപിഎം തിരക്കഥ ?

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് സിപിഎം- പൊലീസ് തിരക്കഥയാണെന്ന് ബിജെപി. ആര്‍.എസ്.എസ് പ്രവര്‍ത്തനകനായ കതിരൂര്‍ സ്വദേശി പ്രനൂബ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പി.ജയരാജനെ അപായപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ സര്‍ക്കുലറിലുള്ളത്. എന്നാല്‍ പി....

മലപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് പാചക വാതകം ചോരുന്നു; സമീപ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു

മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ മലപ്പുറം അരിപ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം. ചോര്‍ച്ചയടക്കാനുള്ള ശ്രമങ്ങള്‍ ഇത് വരെ ആരംഭിച്ചിട്ടില്ല. ഐ.ഒ.സി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയാല്‍ മാത്രമേ പ്രവര്‍ത്തി തുടങ്ങാന്‍ സാധിക്കുകയുള്ളു. പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്ത്...

തൊഴിലാളികള്‍ ബസ് കയറി മരിച്ചു!!! ഒരാള്‍ക്ക് പരിക്ക്, അപകടം ബസിനടിയില്‍ കിടന്നുറങ്ങുന്നതിനിടെ

പാലക്കാട്: മണ്ണാര്‍കാട് ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു. രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ട ബസ്സിനടിയില്‍ ഇരുവരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതറിയാതെ ഡ്രൈവര്‍ രാവിലെ ബസ് എടുത്തപ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ മൈതാനത്ത് സ്വകാര്യ...

പി. ജയരാജന് ആര്‍.എസ്.എസ്- ബി.ജെ.പി വധഭീഷണി!!! കൊട്ടേഷന്‍ പ്രതികാര നടപടി; സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം

തലശ്ശേരി: സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന് ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ അറിവോടെയുള്ള വധഭീഷണിയെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസ് പ്രതി പ്രനൂപാണ് ക്വട്ടേഷന്‍ എടുത്തിരിക്കുന്നത്....

സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ദൂര്‍ത്ത്; സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ ചെലവിടുന്നത് 16 കോടി രൂപ!!!

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന്റെ ദൂര്‍ത്ത്. മേയ് ഒന്നു മുതല്‍ 31 വരെ നടക്കുന്ന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ ചെലവിടുന്നത് 16 കോടി രൂപയെന്നാണ് റിപ്പോര്‍ട്ട്. വാര്‍ഷികാഘോഷത്തിനായുള്ള ചെലവ് 16 കോടിയില്‍ കവിയാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍...

സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിനിയ്ക്ക് നേരെ പീഡന ശ്രമം; നാലു പേര്‍ പിടിയില്‍

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല വളപ്പില്‍ പി.ജി വിദ്യാര്‍ഥിനിയ്ക്ക് നേരെ പീഡന ശ്രമം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സര്‍വകലാശാല വളപ്പില്‍ മോഷണത്തിനെത്തിയവരാണു മാനഭംഗത്തിനു ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പത്തൊന്‍പതുകാരിക്കു നേരെയാണ് മാനഭംഗ ശ്രമമുണ്ടായത്. പെണ്‍കുട്ടിയുടെയും സഹപാഠിയുടെയും സമയോചിത ഇടപെടലിനെത്തുടര്‍ന്നാണു രക്ഷപ്പെട്ടത്. പിജി...

Most Popular