Category: NEWS

വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നും പൊട്ടിക്കും, സൂചനയുമായി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭൂപ്രദേശം സംരക്ഷിക്കാന്‍ ആവശ്യമായിവന്നാല്‍ അതിര്‍ത്തികടന്നും സൈന്യം ആക്രമണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കാഷ്മീര്‍ വിഷയത്തില്‍ ശാശ്വത പരിഹാരമാണ് തേടുന്നതെന്നും ചര്‍ച്ചയ്ക്കു തയാറാവുന്ന ആരുമായും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം ഒരുക്കമാണെന്നും അദ്ദേഹം...

പറക്കലിനിടെ ഹെലികോപ്റ്റര്‍ വയലില്‍ ഇറക്കി (വീഡിയോ കാണാം)

ആലപ്പുഴ: യന്ത്രത്തകരാറിനെത്തുടര്‍ന്നു നാവികസേനയുടെ വിമാനം അടിയന്തരമായി വയലില്‍ ഇറക്കി. മുഹമ്മ കെ.പി. മെമോറിയല്‍ സ്‌കൂളിനു സമീപം ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം. വടക്കേക്കരി പാടത്ത് സുരക്ഷിതമായി ഹെലികോപ്റ്റര്‍ ഇറക്കാനായെന്നു നാവികസേന അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ലഫ്.ബല്‍വിന്ദര്‍, ലഫ്. കിരണ്‍ എന്നിവരും സുരക്ഷിതരാണ്. സതേണ്‍ നേവല്‍ കമാന്‍ഡിന്റെ...

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തെറ്റായാലും ശരിയായാലും കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതിക്ക് നിയമപരമായി ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കോടതിക്ക് അത് പരിശോധിക്കാം.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയിലെത്തിയതാണ്. നിയമസഭയ്ക്കുമാത്രമേ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാനാവൂ. റിപ്പോര്‍ട്ട് തെറ്റായാലും ശരിയായാലും കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സോളാര്‍...

നിഷ ജോസിനെതിരെ പരാതിയുമായി യുവ നേതാവ്…

കോട്ടയം: ജോസ് കെ.മാണിയുടെ ഭാര്യ 'ദി അദര്‍ സൈഡ് ഓഫ് ലൈഫ്' എന്ന പുസ്തകത്തിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. ഇത് സംബന്ധിച്ച് ഷോണ്‍ ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്‍കി. കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍...

നിഷ പേര് വെളിപ്പെടുത്തണം, പിസി ജോര്‍ജ്ജിന്റെ പ്രസ്താവന സ്ത്രീവിരുദ്ധമെന്ന് വനിതാ കമ്മീഷന്‍

കൊച്ചി: നിഷ ജോസ് ഉയര്‍ത്തിയ ട്രെയിനിലെ കടന്നുപിടിക്കല്‍ വിവാദത്തിലെ വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്ന് വനിത കമ്മീഷന്‍. പേരുവെളിപ്പെടുത്തിയാല്‍ അന്വേഷിക്കാന്‍ തയാറാണ്. സംഭവം നടന്നിട്ട് ഇത്രകൊല്ലമായിട്ടും പുറത്ത് പറയാത്തത് എന്തുകൊണ്ടാണെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന്‍ ചോദിച്ചു. നിഷക്കെതിരെ പിസി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍...

പിണറായി സര്‍ക്കാരിനെതിരേ യെച്ചൂരി; ഇത് പാര്‍ട്ടി നയമല്ലെന്ന് തുറന്നടിച്ചു

ന്യൂഡല്‍ഹി: മദ്യ ഉപഭോഗം കുറയ്ക്കുകയാണ് പാര്ട്ടി നയമെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില് പാര്ട്ടി പറഞ്ഞത് ഇതാണ്. ഇതിനുളള ശ്രമങ്ങളാണ് സര്ക്കാര് നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു. എന്നാല്‍ മദ്യനയം തിരുത്തി ബാറുകള് തുറക്കുന്നതിനെ സംബന്ധിച്ച് അറിയില്ല. കേരളത്തില് നിന്നുളള...

വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കി തെരഞ്ഞെടുപ്പ് പേപ്പര്‍ ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. മുതിര്‍ന്ന നേതാവും ലോക്സഭയിലെ കക്ഷിനേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെയാണ് രാഷ്ട്രീയ പ്രമേയം പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. സമാനചിന്താഗതിക്കാരോട് സഹകരിക്കാന്‍ തയ്യാറാകുന്നതിനൊപ്പം ഒരു പൊതു...

കുവൈത്തിലെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍

കുവൈത്ത് സിറ്റി: പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍. താമസാനുമതി (ഇഖാമ) പുതുക്കാന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സി (കെഎസ്ഇ) ന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയതാണു വ്യവസ്ഥകളില്‍ ഒന്ന്. ഇന്ത്യയിലെ നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനില്‍ (എന്‍ബിഎ) റജിസ്റ്റര്‍ ചെയ്ത...

Most Popular