Category: NEWS

നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്റ്റേ

കൊച്ചി: നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. വിജ്ഞാപനം ഇപ്പോള്‍ ഇറക്കാന്‍ പാടില്ലെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും കോടതി ഉത്തരവിട്ടു.ആശുപത്രി മാനേജ്മെന്റുകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതിനുമുന്‍പായി മധ്യസ്ഥശ്രമങ്ങളില്‍ തീരുമാനമാകണമെന്നും അതിന...

‘കുപ്പിവെള്ളമാണോ കുടിക്കുന്നത്’, ഞെട്ടിക്കുന്ന കണക്ക് പുറത്ത്

മിയാമി: ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ വില്‍ക്കപ്പെടുന്ന കുപ്പിവെള്ളത്തില്‍ വന്‍തോതില്‍ പ്ലാസ്റ്റിക്കിന്റെ അംശം ഉള്ളതായി കണ്ടെത്തല്‍. ഒന്‍പത് രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇത് വെളിപ്പെട്ടത്. ഇതില്‍ പ്രമുഖ ബ്രാന്‍ഡുകളുമുണ്ട്.ഇന്ത്യ, ചൈന, ബ്രസീല്‍, ഇന്‍ഡോനേഷ്യ, കെനിയ, ലെബനന്‍, മെക്‌സിക്കോ, തായ്ലന്‍ഡ്, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് പഠനത്തിനായി 250...

വി മുരളീധരന്‍ രാജ്യസഭാ എംപിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗവുമായ വി. മുരളീധരന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാല് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പിന്‍മാറിയതോടെയാണ് വോട്ടെടുപ്പ് ഒഴിവാകുകയും മുരളീധരന്റെ രാജ്യസഭാ പ്രവേശനം ഉറപ്പായത്.പത്രിക സമര്‍പ്പിച്ചിരുന്ന ബിജെപിയുടെ...

മികവിന്റെ പര്യായമായ ഇ.ശ്രീധരനെ മാരണമായി കാണരുത്, അത് കേരളത്തിന് നല്ലതല്ലെന്ന് ജേക്കബ് തോമസ്

കൊച്ചി: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറിയ വിഷയത്തില്‍ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. മികവിന്റെ പര്യായമായ ഇ.ശ്രീധരനെ മാരണമായി കാണരുത്. അത് കേരളത്തിന് നല്ലതല്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഈ ശ്രീധരനെ കൊച്ചിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദ്ധതി...

ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ച് വിളിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ച് വിളിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാകിസ്താന്റെ നടപടി.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലയാളുകള്‍ അസഭ്യവര്‍ഷം നടത്തിയെന്ന് പാകിസ്താന്‍ പരാതിപ്പെട്ടിരുന്നു. അതേ സമയം പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും...

ജയരാജന്‍ പെട്ടു, കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ നിലനില്‍ക്കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് യു എ പി എ ചുമത്തിയതെന്നായിരുന്നു ഇവര്‍...

ഡി സിനിമാസ് ഭൂമിയിടപാടില്‍ ദിലീപിനെതിരെ വിജിലന്‍സ് കോടതി; അനുകൂല റിപ്പോര്‍ട്ട് തള്ളി, കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്….

തൃശൂര്‍: ഡി സിനിമാസ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഭൂമി കൈയ്യേറിയിട്ടില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അതേപടി എടുക്കാനാവില്ലെന്നും ഒറ്റനോട്ടത്തില്‍ കൈയ്യേറ്റം ഉണ്ടെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി....

ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നു പിടിച്ചു!!! വിവാദ വെളിപ്പെടുത്തലുമായി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്

കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയ്ക്കിടെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. 'ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പിലാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ...

Most Popular