Category: NEWS

ട്രെയിന്‍ പാളം തെറ്റി; ആറ് മരണം 14 പേര്‍ക്ക് പരിക്ക്

ഡല്‍ഹി: ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ആറ് മരണം 14 പേര്‍ക്ക് പരിക്ക്. വൈശാലി ജില്ലയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന സീമാഞ്ചല്‍ എക്‌സ്പ്രസാണ് പാളം തെറ്റിയത്. ട്രെയിനിന്റെ ഒന്‍പത് കോച്ചുകളും പാളം തെറ്റി. ഇന്ന് പുലര്‍ച്ചെ 3.52ഓടെയാണ്...

ഒത്തു തീര്‍പ്പിന് വഴങ്ങിയില്ല; എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ശരതിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന കാരണം ചൂണ്ടികാട്ടിയാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച കേസില്‍ ഒത്തു തീര്‍പ്പിന് വഴങ്ങാത്തതിന്റെ പേരിലാണ് ശരതിനെ സസ്‌പെന്‍ഡു ചെയ്തതതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ...

മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുവദിക്കില്ല

നടന്‍ മോഹന്‍ലാലിനെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷന്‍. ബിജെപിയെന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും മത്സരംഗത്തിറങ്ങാന്‍ ലാലിനെ അനുവദിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷന്‍ നേതാവ് വിമല്‍ കുമാര്‍ പറഞ്ഞു. ന്യൂസ് ചര്‍ച്ചയ്ക്കിടെയാണ് മോഹന്‍ലാലിന്റെ ആരാധകരുടെ സംഘടന നിലപാട് വ്യക്തമാക്കിയത്. ബിജെപി...

ഭക്ഷ്യവിഷബാധ: അരിസ്‌റ്റോ സുരേഷ് ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നടന്‍ അരിസ്‌റ്റോ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ശര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും നേരിട്ടിരുന്ന സുരേഷിനെ അസ്വസ്ഥതകള്‍ വര്‍ധിച്ചതിനാലാണ് തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലവേദനയും വയറുവേദനയും ശര്‍ദ്ദിയും വിട്ടു മാറാതെ വന്നപ്പോഴാണ് ആശുപത്രിയില്‍ കാണിച്ചതെന്നും ഭക്ഷ്യവിഷബാധയാകാം കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും...

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്

ന്യൂഡല്‍ഹി: ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായെത്തിയ ട്രെയിന്‍ 18 ന് നേരെ വീണ്ടും കല്ലേറ്. ഡല്‍ഹിയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് കല്ലേറ് നടന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആഗ്രഡല്‍ഹി പാതയില്‍ പരീക്ഷണ ഓട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന ട്രെയിനിനേരെയും ആക്രമണം ഉണ്ടാവുകയും വിലപിടിപ്പുള്ള ട്രെയിനിലെ വിന്‍ഡോ ഗ്ലാസിന് തകരാര്‍...

മോഹന്‍ലാല്‍ സ്ഥാനാര്‍ഥിയാവില്ല; ബിജെപിക്ക് തിരിച്ചടി

കൊച്ചി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് താരം മത്സരിക്കില്ലെന്ന് സുരേഷ് കുമാര്‍ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്. മോഹന്‍ലാലിന്റെ താത്പര്യമറിയാന്‍ നേതാക്കള്‍ തന്നേയും സമീപിച്ചിരുന്നുവെന്നും എന്നാല്‍ അദേഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതായും സുരേഷ്...

രാമക്ഷേത്രം അതേ സ്ഥലത്ത് തന്നെ നിര്‍മിക്കുമെന്ന് അമിത്ഷാ: രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും ഷാ

ലക്‌നൗ: രാമക്ഷേത്ര വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്രം അതേസ്ഥലത്തു തന്നെ പണിയുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷനെ നിലപാട് തുറന്നു പറയാന്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാമക്ഷേത്ര വിഷയത്തില്‍ അമിത്...

കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം ശരിയല്ലെന്ന് ആരോഗ്യമന്ത്രി; ഇങ്ങനെ കുറച്ചു പേര്‍ ജീവിക്കുന്നുണ്ടെന്ന് ഈ ലോകം അറിയണമെന്ന് ദയാഭായ്

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ല. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു. സമരം തുടങ്ങി നാല് ദിവസമായിട്ടും സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന...

Most Popular