കൊച്ചി: ജിയോഎയര്‍ഫൈബര്‍, ജിയോഫൈബര്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ആനൂകല്യങ്ങള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. അര്‍ഹരായ ഉപയോക്താക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കും. ജിയോഎയര്‍ഫൈബര്‍, ജിയോഫൈബര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന അധിക ആനുകൂല്യങ്ങളുടെ ഭാഗമായാണിത്.
ജിയോയും യൂട്യൂബുമായുള്ള പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഇത് വിലയിരുത്തപ്പെടുന്നത്....
13 വർഷങ്ങൾക്കു ശേഷം സിനിമ പോലെ താൻ ആത്മാവിൽ കൊണ്ടുനടക്കുന്ന റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ഗംഭീരമാക്കി 'തല' അജിത് കുമാർ. റേസിങ് സീസൺ ആരംഭിക്കുന്നതുവരെ ഒരു സിനിമയുമായും കരാറിലേർപ്പെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തമിഴകത്തെ സൂപ്പർതാരം അജിത് കുമാർ ട്രാക്കിലോടി തുടങ്ങിയത്. ഒപ്പം ഒരു പതിറ്റാണ്ടോളമുള്ള തിരിച്ചുവരവിനായുള്ള...
ആലപ്പുഴ: സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ പൊതുയിടങ്ങളും സ്ത്രീകൾ സുരക്ഷിതരായിരിക്കണം. അവർക്കുനേരെ തെറ്റായ നോട്ടമോ, തെറ്റായ രീതികൾ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കർക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്നും...
തൃശ്ശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഗുരുതരാവസ്ഥയിലുള്ള മൂന്ന് പെൺകുട്ടികളുടെ നില മെച്ചപ്പെട്ടതായി റവന്യൂ മന്ത്രി കെ. രാജൻ. ഒരു കുട്ടി പൂർണമായി അപകടനില തരണം ചെയ്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളേയും ആശുപത്രിയിലെത്തിച്ചപ്പോൾ പൾസ് ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ കുട്ടികളുടെ പൾസ് വീണ്ടെടുക്കാൻ...
കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ പി.കെ.സുരേഷ് കുമാർ എന്നയാളിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ദേവൻ രാമചന്ദ്രനെതിരെ നടന്ന സൈബർ ആക്രമണത്തിനു നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കൊച്ചി...
ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ജനുവരി 20 നാണു ട്രംപിന്റെ...