Category: NEWS

അശ്ലീലവും തീവ്രവാദവും പ്രചരിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മെസേജിംഗ് ആപ്പ് ടെലിഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും ടെലിഗ്രാമിലൂടെ പ്രോത്സാഹിപ്പക്കുന്നുവെന്ന്...

ശബരിമലയില്‍ ആചാരം പാലിക്കണമെന്ന് സിപിഎം സ്ഥാനാര്‍ഥി

ശബരിമലയില്‍ ആചാരം പാലിച്ച് ആര്‍ക്ക് വേണമെങ്കിലും പ്രവേശനമാകാമെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റെ. ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടുത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്ന് പറയുന്ന ആളാണ് ഞാന്‍. പോകേണ്ട എന്ന് ആരോടും പറയുന്നില്ല. പക്ഷേ, ശബരിമലയിലെ ആചാരമനുസരിച്ച് ചില ക്രമങ്ങളുണ്ട്, പോകുന്നവര്‍ അത് പാലിക്കണമെന്നുള്ള വിശ്വാസം...

ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു..; രോഹിത്തിന് അര്‍ധ സെഞ്ച്വറി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുത്തു. രോഹിത്ത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 30 ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 91 റണ്‍സ് എടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (52), മയങ്ക്...

പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡരികില്‍ വച്ച് പീഡിപ്പിച്ചു

നെയ്യാറ്റിന്‍കര അമരവിളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതിയെ പിടികൂടി. ഉദിയന്‍ കുളങ്ങര സ്വദേശി അനുവിനെയാണ് പൊലീസ് പിടികൂടിയത്. നാടോടി പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. റോഡരികില്‍ വഴിയോരകച്ചവടം ചെയ്യുന്ന ആന്ധ്രയില്‍ നിന്നുള്ള നാടോടി സംഘത്തിലെ കുട്ടിയാണ് പീഡനത്തിരിയായത്. ഇന്നലെ രാത്രി പതിനൊന്നരയോടെ സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന...

ആദായ നികുതിയില്‍ വന്‍ മാറ്റം വരുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആദായ നികുതി സ്ലാബുകളില്‍ കാതലായ മാറ്റംവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ നിക്ഷേപം ആകര്‍ഷിക്കാനും അതിലൂടെ രാജ്യത്തെ വ്യവസായ മേഖലയ്ക്ക് കരുത്തേകാനും സര്‍ക്കാര്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുപിന്നാലെയാണ് പുതിയ തീരുമാനം. വര്‍ഷങ്ങള്‍ പഴക്കമുള്ള രാജ്യത്തെ ആദായ നികുതി നിയമം...

തന്നെ വെട്ടിയത് മുരളീധരന്‍ അല്ല; വെളിപ്പെടുത്തലുമായി കുമ്മനം

ഈമാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയത് വി.മുരളീധരനല്ലെന്ന് കുമ്മനം രാജശേഖരന്‍. സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കുമ്പോള്‍ മുരളീധരന്‍ വിദേശത്തായിരുന്നുവെന്നും കുമ്മനം പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് കുമ്മനത്തിന്റെ പേര് വെട്ടിയതിന് പിന്നില്‍ വി.നമുരളീധരന്റെ ഇടപെടലാണെന്നുള്ള റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കുകയായിരുന്നു...

ബന്ദിപ്പുര്‍ രാത്രി യാത്രാ നിരോധനം; പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ രാഹുല്‍

വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ സഹായ വിതരണം,...

കേന്ദ്രത്തിന് സാധിക്കാത്തത് സംസ്ഥാനം നടത്തുന്നു…!!! ഇനി 35 രൂപയ്ക്ക് സവാള ലഭിക്കും

തിരുവനന്തപുരം: കേരളത്തില്‍ സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി നാഫെഡ് വഴി നാസിക്കില്‍നിന്ന് 50 ടണ്‍ സവാള എത്തിക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സംഭരണശാലകളിലേക്കാണ് സവാള എത്തിക്കുക. ഇതിനായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നാസിക്കിലേക്ക് യാത്രതിരിച്ചു. നാസിക്കില്‍നിന്ന് കൊണ്ടുവരുന്ന സവാള കിലോയ്ക്ക്...

Most Popular