Category: NEWS

കോവിഡിനൊപ്പം പകർച്ചവ്യാധിയും; ജാഗ്രത കൂടിയേ തീരൂ

കോവിഡ് അൽപം ശാന്തമായതിനു പിന്നാലെ സംസ്ഥാനം മറ്റു പകർച്ചവ്യാധികളുടെ ഭീഷണിയിൽ. മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗമാണു മഴക്കാലത്തെ പതിവു പകർച്ച വ്യാധികൾ ഇത്തവണ പെരുകിയേക്കുമെന്നു മുന്നറിയിപ്പു നൽകിയത്. എല്ലാ ജില്ലകളിലും സർവെയ്‌ലൻസ് ഓഫിസർ ഉണ്ടെങ്കിലും അവർ കോവിഡിനു പിന്നാലെയാണിപ്പോൾ....

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ; ഒരുക്കങ്ങള്‍ ഇന്ന് ആരംഭിക്കും

കൊച്ചി : എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കം ഇന്ന് ആരംഭിക്കും. ഒരു ക്ലാസ്‌റൂമില്‍ 20 കുട്ടികള്‍ മാത്രം. എല്ലാവര്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം. ഇതു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ചുമതലയാണ്. മാസ്‌ക് ലഭ്യമാക്കാന്‍ അതത് വിഭാഗത്തിലെ ജില്ലാ കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍...

മൂന്നാംഘട്ട ലോക്ഡൗണ്‍ നീട്ടാന്‍ ആവില്ല; കൂടുതല്‍ ഇളവ് അനുവദിക്കുന്നത് പരിഗണനയില്‍

ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഉച്ചകഴിഞ്ഞ് മൂന്നിന് വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതിനൊപ്പം ഗ്രീന്‍, ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നത് പരിഗണനയില്‍. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം അടക്കം...

കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. നിലമ്പൂര്‍ മരുത സ്വദേശി സുദേവന്‍ ദാമോദരന്‍ (52) ദമാമില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 60 ആയി.

ട്രെയിന്‍ സര്‍വ്വീസ് നാളെ മുതല്‍ ; ഇന്ന് വൈകിട്ട് നാലുമുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച ട്രെയിനുകള്‍ വീണ്ടും ഓടിതുടങ്ങുന്നു. ആദ്യഘട്ടം 15 ജോഡി ട്രെയിനുകള്‍ (30 സര്‍വീസ്) നാളെ ഓടിത്തുടങ്ങും. ഡല്‍ഹിയില്‍നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരികെയുമായി നിശ്ചയിച്ച 30 പ്രത്യേക സര്‍വീസുകളുടെ പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്. ഐ.ആര്‍.സി.ടി.സി. വെബ്െസെറ്റിലൂടെ ഇന്ന് വൈകിട്ട് നാലുമുതല്‍ ടിക്കറ്റ്...

മന്‍മോഹന്‍ സിങ്ങ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: നെഞ്ചുവേദനയെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45നാണ് ഹൃദ്രോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എണ്‍പത്തിയേഴുകാരനായ മന്‍മോഹന്‍ ഐ.സിയുവില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 1990ലും 2009ലും ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന്...

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തുമോയെന്ന് ആശങ്ക

കൊച്ചി : മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവരുടെ തിരക്ക് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ഫലപ്രദമായി നിയന്ത്രിക്കാനാകാത്തത് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തുമോയെന്ന് ആശങ്ക. എങ്ങനെയെങ്കിലും നാട്ടിലെത്താമെന്ന പ്രതീക്ഷയോടെയാണ് ഏറെ ത്യാഗം സഹിച്ച് കുട്ടികളും രോഗികളും പ്രായമായവരുമായി നൂറുകണക്കിനാളുകള്‍ ചെക്‌പോസ്റ്റുകളില്‍ എത്തുന്നത് എന്ന മാനുഷികവശം സ്ഥിതി സങ്കീര്‍ണമാക്കുന്നു. രോഗികള്‍, അവരുമായി...

കോവിഡിനെ പിടിച്ചുകെട്ടാനാവാതെ ലോകരാജ്യങ്ങള്‍..അജ്ഞാത രോഗം കുഞ്ഞങ്ങള്‍ക്ക് , മൂന്ന് കുട്ടികള്‍ മരിച്ചു. 73 പേര്‍ രോഗത്തിന്റെ പിടിയില്‍

കോവിഡ് രോഗികള്‍ 2.09 ലക്ഷം കവിഞ്ഞതോടെ എണ്ണത്തില്‍ റഷ്യ ലോകത്ത് അഞ്ചാമതെത്തി. യുഎസ്, സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നിവയാണ് ആദ്യ 4 സ്ഥാനങ്ങളില്‍. റഷ്യയില്‍ ഒറ്റദിവസം 11,000 പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ രണ്ടായിരത്തിനടുത്ത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന മോസ്‌കോയിലെ...

Most Popular

G-8R01BE49R7