Category: NEWS

ചൈനയുടെ അതിക്രമത്തില്‍ തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ തെളിയിച്ചു നിക്കി ഹാലെ

ന്യൂഡല്‍ഹി: സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ മുന്‍ അംബാസഡര്‍ നിക്കി ഹാലെ. നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്...

സിപിഎം നേതാക്കളുടെ നിലപാടില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ.മാണി; രാജി തുടരുന്നു

സ്വാധീനമുള്ള പാര്‍ട്ടിയെന്ന സിപിഎം നേതാക്കളുടെ നിലപാടില്‍ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി. ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. തല്‍ക്കാലം ഒറ്റയ്ക്കെന്നും ജോസ് കെ.മാണി കോട്ടയത്ത് പറഞ്ഞു. അതിനിടെ ജോസ് വിഭാഗത്തില്‍ ഇന്നും രാജി. സംസ്ഥാന കമ്മിറ്റിയംഗം തങ്കച്ചന്‍ വാലുമ്മേല്‍ ജോസഫ് പക്ഷത്തേക്ക് മാറി....

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 2 മലയാളികള്‍ കൂടി മരിച്ചു. ഡല്‍ഹി നജഫ്ഗഡ് എഫ്‌ഐഎച്ച് കോണ്‍വെന്റ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അജയമേരി, പന്തളം സ്വദേശി തങ്കച്ചന്‍ മത്തായി (65) എന്നിവരാണ് മരിച്ചത്. ഡല്‍ഹി ഹസ്താലിലാണ് തങ്കച്ചന്‍ മത്തായി താമസിക്കുന്നത്. പന്തളം കുംഭകാട് തെക്കേതില്‍ കുടുംബാംഗമാണ്. ഭാര്യ...

സിന്ദൂരം തൊടാതെ ഭാര്യയാകില്ല; വിവാഹ മോചനത്തിന് അനുമതി നല്‍കി ഹൈക്കോടതി

വിവാഹശേഷം ആചാരപ്രകാരം ഭാര്യ സിന്ദൂരമണിയാന്‍ വിസമ്മതിച്ചത് വിവാഹ ബന്ധം നിരാകരിക്കുന്നതായി കണക്കാക്കി കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചു. ഗുവാഹട്ടി ഹൈക്കോടതിയുടേതാണ് നടപടി. ഭാര്യയുടെ ഭാഗത്തുനിന്ന് ക്രൂരതകളൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ വിവാഹമോചനം വേണമെന്ന ഭര്‍ത്താവിന്റെ ആവശ്യം കുടുംബ കോടതി നിരാകരിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഹൈക്കോടതിയില്‍ അപ്പീല്‍...

ഇന്ധനവില പ്രവചന മത്സരം; അഞ്ച് ലിറ്റര്‍ പെട്രോള്‍ സമ്മാനം; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ഇന്ധന വില ഓരോ ദിവസവും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വ്യത്യസ്ത സമര രീതിയുമായി യൂത്ത് കോണ്‍ഗ്രസ്. പ്രവചന മത്സരം സംഘടിപ്പിച്ചാണ് യൂത്ത്‌കോണ്‍ഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. ഓരോ ദിവസത്തെയും പെട്രോള്‍ വില വര്‍ദ്ധന എത്രയാണെന്ന് മുന്‍കൂട്ടി പ്രവചിക്കുന്നവര്‍ക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍...

ദിവസം 7,140 രൂപ നഷ്ടം; ഇക്കാര്യം അറിഞ്ഞിട്ടും സര്‍ക്കാര്‍ 3000 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങാന്‍ പോകുന്നു

തിരുവനന്തപുരം: വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്തുന്ന 10 ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടമാണെന്ന് കെ.എസ്.ആര്‍.ടി.സി. ഒരുദിവസം ശരാശരി 7140 രൂപയാണ് നഷ്ടമെന്നും കെ.എസ്.ആര്‍.ടി.സി. പറയുന്നു. 10 ഇലക്ട്രിക് ബസുകള്‍ 10 വര്‍ഷത്തേക്കാണ് കെ.എസ്.ആര്‍.ടി.സി വാടകയ്‌ക്കെടുത്തത്. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയുമായാണ് കരാര്‍. ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച്...

ഷംന കാസിമിനും പ്രതി റഫീഖിനുമെതിരെ ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍… ഷംന കാസിമുമായി നിരന്തരം ഫോണ്‍ വിളിയായിരുന്നുവെന്ന് ഭാര്യ

നടി ഷംന കാസിമിനെതിരായ ബ്ലാക്ക്മെയില്‍ ചെയ്ത പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ റഫീഖിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. ഫോണില്‍ ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് താനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഒരു സമയത്ത് ഒരു സ്ത്രീയുമായി നിരന്തരം ഫോണ്‍ വിളിയായിരുന്നു....

തിരുവനന്തപുരത്തെ കണ്ടെയിന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തന്‍ പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള...

Most Popular