തിരുവനന്തപൂരം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. അതീവജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദം കേരളതീരത്തോട് അടുക്കുന്നതിനിടെ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ന്യൂനമര്‍ദപാത്തി തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ അകലെ മാത്രമാണ്. തെക്കു–പടിഞ്ഞാറന്‍ മേഖലയിലാണു...
കോഴിക്കോട്: ബി.ജെ.പി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന സമരം വിജയിച്ചതിന് പിന്നാലെ അഭിവാദ്യമര്‍പ്പിച്ച് എം.ബി രാജേഷ്. പതിതരായ മനുഷ്യരുടെ നിശ്ചയദാര്‍ഢ്യം അധികാര ഹുങ്കിന്റെ കാവികോട്ടകളെ വിറകൊള്ളിച്ചത് സമകാലിക ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലമായ കാഴ്ച്ചകളിലൊന്നായിരുന്നുവെന്ന് എം.ബി രാജേഷ് എം.പി.
എം.ബി...
തിരുവനന്തപുരം: ചെങ്ങന്നൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടത് മുന്നണി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഔദ്യോ?ഗികമായി പ്രഖ്യാപിച്ചത്
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയനായ സജി ചെറിയാന്‍ 2006ല്‍ കോണ്‍ഗ്രസിലെ പി.സി.വിഷ്ണുനാഥിനെതിരെ മത്സരിച്ച് തോറ്റിരുന്നു....
കൊച്ചി: തിരുവമ്പാടി ശിവസുന്ദറിന്റെ വിയോഗത്തില്‍ ആനപ്രേമികളുടെ കരച്ചില്‍ വാര്‍ത്തയായിരുന്നു. ഇതിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ പിവി ഷാജികുമാര്‍ രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജികുമാറിന്റെ
പിവി ഷാജികുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തിരുവമ്പാടി ശിവസുന്ദരന്‍ എന്ന ആന ചെരിഞ്ഞതറിഞ്ഞ് അടുത്തുവന്നും അടുത്തില്ലാതെയും കണ്ണീര്‍പ്രളയമൊഴുക്കിക്കൊണ്ടിരിക്കുന്നവരോട് തിരുവമ്പാടി ശിവസുന്ദരന്‍ എന്ന മരിച്ചുപോയ...
തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്ന കാര്യത്തില്‍ ജയിംസ് മാത്യു എംഎല്‍എ കണ്ടംവഴി ഓടുകയാണെന്നു വയല്‍ക്കിളി കൂട്ടായ്മ. വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാന്‍ 55 കര്‍ഷകര്‍ സമ്മതപത്രം നല്‍കിയെന്നത് ശരിയല്ലെന്നും കൂട്ടായ്മ പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കുന്നതിനു പകരം സമ്മതപത്രം വാങ്ങുവാന്‍...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്റ് അംഗീകാരം നല്‍കി.ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് പ്രാദേശികമായുള്ള ജനസ്സമ്മതി കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥിയാക്കിയത്.
അറുപത്തിയഞ്ചുകാരനായ വിജയകുമാര്‍ നേരത്തേ അഭിഭാഷകനായിരുന്നു. ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നു ചരിത്രത്തില്‍ ബിരുദം. കോളജില്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായി...
കൊച്ചി: ഷുഹൈബ് വധക്കേസില്‍ അപ്പീലുമായി സര്‍ക്കാര്‍. സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടി സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് വാദം. കേസ് ഡയറി അടക്കമുള്ള അന്വേഷണരേഖകള്‍ പരിശോധിക്കാതെയാണ് ഉത്തരവെന്നും...
കോഴിക്കോട്: തന്റെ പേരില്‍ ഇനി വിവാദം വേണ്ടെന്ന് ഹാദിയ. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഈശ്വറിന് എതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. അദ്ദേഹം പൊലീസ് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. താന്‍ കാണാന്‍ ആഗ്രഹിക്കാത്തവരെ കാണാന്‍ അനുവദിച്ചുവെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു....