Category: Kerala

നഴ്‌സുമാരുടെ മിനിമം വേതനം അംഗീകരിക്കാനാവില്ല, കടുത്ത തീരുമാനങ്ങളുമായി ആശുപത്രി ഉടമകള്‍

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു മിനിമം വേതനം നടപ്പാക്കുന്നതിന്റെ ഭാഗമായി മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രി ഉടമകളുമായി ഹിയറിങ് നടത്തി. കൊച്ചിയില്‍ നടന്ന ഹിയറിങ്ങില്‍, സര്‍ക്കാര്‍ തയാറാക്കിയ മിനിമം വേതനം നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആശുപത്രി ഉടമകള്‍ വ്യക്തമാക്കി....

‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? നിഷാ ജോസിനെ ട്രോളി ഷോണ്‍ ജോര്‍ജ്ജിന്റെ ഭാര്യ….!

കോട്ടയം: എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണമാവോ?' പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വതിയുടേതാണ് ആശങ്ക. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി എംപിയുടെ ഭാര്യ...

കുടിയന്‍മാര്‍ക്ക് സന്തോഷവാര്‍ത്ത, കേരളത്തിലെ എല്ലാ ബാറുകളും തുറക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ത്രീ സ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കുന്നു. പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകള്‍ക്കും ബാറുകളുടെ ദൂരപരിധിയില്‍ ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ നിലവില്‍ ദൂരപരിധിയുടെ പേരില്‍ അടഞ്ഞുകിടക്കുന്ന മദ്യശാലകള്‍ പൂര്‍ണമായും തുറക്കപ്പെടും. പുതിയ ഉത്തരവോടെ മൂന്ന് ബാറുകളും 500...

കീഴാറ്റൂരിലെ ഭൂമിക്ക് നല്‍കുന്നത് മോഹവില, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരക്കാര്‍ നാടിന്റെ അഭിവൃദ്ധി നഷ്ടപ്പെടുത്തുന്നുവെന്ന് പി.ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍കിളികളുടെ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ അന്ധമായ സിപിഎം വിരോധത്തിന്റെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാടിന്റെ അഭിവൃദ്ധിയാണ് സമരക്കാര്‍ നഷ്ടപ്പെടുത്തുന്നതെന്ന് പി.ജയരാജന്‍ അഭിപ്രായപ്പെട്ടു നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തത് കേരള സര്‍ക്കാരോ സിപിഎമ്മോ അല്ല. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹൈവെ അതോറിറ്റിയാണ്. ഹൈവേ...

കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് ഒരുകുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

കൊല്ലം: ചാത്തന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്, സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരുകുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുമുക്കിലായിരുന്നു അപകടം.സ്‌കൂട്ടര്‍ യാത്രക്കാരായ ചാത്തന്നൂര്‍ സ്വദേശി ഷിബു, ഭാര്യ സിജി, മകന്‍ അനന്തു എന്നിവരാണ് മരിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. അമിതവേഗതയില്‍...

ജേക്കബ് തോമസിനെ കുടുക്കാന്‍ പുതിയ കരുക്കള്‍ നീക്കി സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ മറ്റൊരു കുറ്റപത്രവും കൂടി സമര്‍പ്പിക്കാനൊരുങ്ങുന്നു. തോമസ് ജേക്കബ് രചിച്ച 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ചട്ട ലംഘനം കണ്ടെത്തിയത്. പുസ്‌കത്തെക്കുറിച്ചു പല...

നമ്മുടെ തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടിലാണ്, നമുക്കത് കാണാതെ പോകാന്‍ കഴിയില്ല സഖാക്കളെ…! ഇംഎംഎസിന്റെ വാക്കുകള്‍ പിണറായിയെ ഓര്‍മ്മിപ്പിച്ച് പ്രവര്‍ത്തകര്‍; മന്ത്രിമാരുടെ ശമ്പളം വര്‍ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകന്‍ കൊച്ചി: ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പെടാപ്പാട് പെടുമ്പോഴും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ കൂട്ടിയ പിണറായി സര്‍ക്കാരിന്റെ നിലപാടില്‍ സിപിഎമ്മില്‍ അമര്‍ഷം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭൂരിഭാഗവും വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. പലരും സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി അമര്‍ഷം രേഖപ്പെടുത്തിക്കഴിഞ്ഞു. ചിലര്‍ പഴയ...

പ്ലസ്ടു പ്രിന്‍സിപ്പല്‍മാര്‍ പഠിപ്പിക്കണം; അധ്യാപക ജോലിയില്‍നിന്ന് ഒഴിവാകില്ല

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെ അധ്യാപക ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍. ക്ലാര്‍ക്കിന്റെയും പ്യൂണിന്റെയും തസ്തിക പോലുമില്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു അധികജോലി ഭാരമുണ്ടെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുള്ള ടീച്ചര്‍ തസ്തിക ഉയര്‍ത്തിയാണു പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ചത്. ഇതിനാല്‍...

Most Popular

G-8R01BE49R7