Category: Kerala

കാസര്‍ഗോഡ്- തിരുവനന്തപുരം സമാന്തരപാതയ്ക്ക് സംയുക്ത പഠനം; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങള്‍

തിരുവന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍ പാതയ്ക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. നിര്‍ദിഷ്ട പദ്ധതി...

കേരളത്തില്‍ വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, പൂജപ്പുര സ്വദേശിക്ക് നഷ്ടപ്പെട്ടത് 88,516 രൂപ

തിരുവനന്തപുരം: കേരളത്തില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വീണ്ടും. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 88,516 രൂപ നഷ്ടപ്പെട്ടതായി പൂജപ്പുരം സ്വദേശി ഹരിയാണ് പരാതി നല്‍കിയത്. ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം വന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പേയ്പാല്‍ എന്ന വാലറ്റിലേക്കാണു പണം പോയതെന്നാണു...

ശോഭനാ ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിക്കുന്നു

തിരുവനന്തപുരം: സോഷ്യല്‍ മഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭനാ ജോര്‍ജ്ജ് ഡിജിപിക്ക് പരാതി നല്‍കി. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് സൈബര്‍ ആക്രമണമെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞു. സജി ചെറിയാന്റെ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍...

ഇതാണ് നല്ല സമയം…. സമരം ചെയ്യുന്ന നഴ്‌സ്മാരോട് ജോയ് മാത്യുവിന് പറയാനുള്ളത്

കൊച്ചി:വരാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിലപേശലിനുള്ള സുവര്‍ണാവസരമാക്കി മാറ്റി അവകാശങ്ങള്‍ നേടിയെടുക്കണമെന്ന് സമരം ചെയ്യുന്ന നഴ്‌സുമാരെ ഉപദേശിച്ച് നടന്‍ ജോയ് മാത്യു. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് സമരം ചെയ്യുന്ന മാലാഖമാരോട് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സമരം ചെയ്യുന്നു. സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ തൊടുക്കുന്ന ഓരൊരൊ...

കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി മൂന്നംഗ സംഘം ഡ്രൈവറെ ക്രൂരമായിമര്‍ദ്ദിച്ചു

പാലക്കാട്: മുണ്ടൂരിന് സമീപം മുട്ടിക്കുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അബൂബക്കറിനെ മണ്ണാര്‍കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് തടഞ്ഞു നിര്‍ത്തിയാണ് മൂന്നംഗ സംഘം ഡ്രൈവറെ ക്രൂരമായി കയ്യേറ്റം ചെയ്തത് പാലക്കാട്ട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിലെ ഡ്രൈവര്‍ക്കാണ് പരുക്കേറ്റത്. വിവാഹാവശ്യത്തിന്...

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്; കൊല്ലത്ത് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും

മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന് ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. നടന്‍...

മകളുടെ വിവാഹ നിശ്ചയത്തിന് പോകവെ പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു!!! ഒടുവില്‍ വിവാഹനിശ്ചയം മുടങ്ങി, പോലീസിന്റെ ക്രൂരത ഇങ്ങനെ

തിരുവനന്തപുരം: മകളുടെ വിവാഹ നിശ്ചയത്തിനു പോകുമ്പോള്‍ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലിട്ടു. സംഭവത്തെ തുടര്‍ന്ന് വിവാഹനിശ്ചയം മുടങ്ങി. പ്രവാസിയായ കഴക്കുട്ടം സ്വദേശി കരിമണല്‍ അറ്ബിയില്‍ ഹക്കിം ബദറൂദ്ദീന്റെ മകള്‍ ഡോ. ഹര്‍ഷിതയുടെ നിശ്ചയമാണ് പോലീസിന്റെ ക്രൂരതയെ തുടര്‍ന്ന് മുടങ്ങിയത്. ഒടുവില്‍ പിതാവിന്റെ ജാമ്യം...

തൃശൂരില്‍ മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്, അപകടം ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെ

തൃശൂര്‍: തൃശൂരില്‍ മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെ മൂന്നേകാലോടെ കൊടകര ദേശീയപാതയില്‍ നെല്ലായിക്കടുത്ത് കൊളത്തൂരിലാണ് അപകടം. പാവറട്ടി വെണ്‍മേനാട് മുക്കോലി വീട്ടില്‍ ദാസിന്റെ മകന്‍ അക്ഷയ് (19) ആണ്...

Most Popular

G-8R01BE49R7