Category: Kerala

തെയ്യത്തിനിടെ കോലം വാളെടുത്ത് വെട്ടി !! രണ്ട് പേര്‍ക്ക് പരുക്ക്:ഞെട്ടിത്തരിച്ച് ഭക്തജനങ്ങള്‍, ആചാരമായതിനാല്‍ കേസില്ല

കണ്ണൂര്‍: ഉറഞ്ഞാടിയ തെയ്യക്കോലം വാളെടുത്ത് വെട്ടിയതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ തില്ലങ്കേരിയിലെ ഇയ്യമ്പോട് വയല്‍ത്തറ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. നാട്ടുകാരായ രണ്ട് പേര്‍ക്കാണ് വെട്ടേറ്റത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കേസെടുക്കേണ്ടതില്ലെന്ന ഇവരുടെ ആവശ്യത്തെ തുടര്‍ന്ന് സംഭവം ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനമായി. ക്ഷേത്ര കമ്മിറ്റിയും...

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍, അക്രമം അഴിച്ചുവിട്ടത് അത്യന്തം ഹീനമായ ഗൂഢാലോചനയുടെ ഭാഗമെന്ന് പിണറായി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചുവിട്ടത് അത്യന്തം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നില്‍. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് നാട്ടില്‍ ഭിന്നിപ്പുണ്ടാക്കുന്നത് ആപത്കരമായ സൂചനയാണെന്നും പിണറായി പറഞ്ഞു. ഇതില്‍ നമ്മുടെ നാട്ടിലെ...

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിച്ചില്ലെങ്കില്‍ ഒരു സ്വകാര്യ ബസ്സും നിരത്തിലിറങ്ങില്ല, ബസ്സുടമകളെ വെല്ലുവിളിച്ച് എഐഎസ്എഫ്

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ യാത്ര നിര്‍ത്തലാക്കി വിദ്യാര്‍ത്ഥികളില്‍ നിന്നും മുഴുവന്‍ ചാര്‍ജും ഈടാക്കുമെന്നുള്ള ബസ്സുടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. വിദ്യാര്‍ത്ഥികളുടെ ന്യായമായ കണ്‍സഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്ത് ഒരു സ്വകാര്യ ബസ്സിനെയും നിരത്തിലിറങ്ങാന്‍...

വിദേശ വനിത ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് നിഗമനം, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാവാമെന്ന് തിരുവനന്തപുരം കമ്മീഷണര്‍ പ്രകാശ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് പറയുന്നു.പൊലീസ് സര്‍ജന്‍മാരുടെ പ്രാഥമിക അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിഗമനം. ലിഗയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. അതിനിടെയാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. സംഭവുമായി ബന്ധപ്പെട്ട്...

കെ എം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണ്, എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ല, ബിനോയ് വിശ്വം

ചെങ്ങന്നൂര്‍: കെ എം മാണിയെ എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്ന് ബിനോയ് വിശ്വം. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്നും എല്‍ഡിഎഫിന്റെ രാഷ്ട്രീയ മൂല്യങ്ങളോട് ചേരുന്നതല്ല മാണിയുടെ സമീപനമെന്നും ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് മുന്നണിയുടെ നയമാണ് മാണി പിന്‍തുടരുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിലേക്ക് പുതിയ...

സൗമ്യയ്ക്ക് വേണ്ടി ഹാജരാകാന്‍ ആളൂരെത്തുന്നു!!! സൗമ്യയുടെ ഭര്‍ത്താവും പോലീസ് കസ്റ്റഡിയില്‍; ഭര്‍ത്താവിന്റെ മൊഴി നിര്‍ണായകം

തലശേരി: പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതിയായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ഭര്‍ത്താവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയില്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ മുംബൈയില്‍ നിന്നും അഡ്വ. ബിജു ആന്റണി ആളൂര്‍ തലശേരിയിലെത്തുമെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. സൗമ്യയുടെ ഭര്‍ത്താവ് കൊല്ലം സ്വദേശിയും ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസക്കാരനുമായ കിഷോറിനെ...

സൗമ്യ പദ്ധതിയിട്ടിരുന്നത് കാമുകനുമായി മുംബൈയിലേക്ക് കടക്കാന്‍!!! പദ്ധതി പാളിയത്‌ അസമയത്ത് അയല്‍വാസികള്‍ വീടിന് സമീപം യുവാവിനെ കണ്ടതോടെ

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി സൗമ്യക്കെതിരേ വെളിപ്പെടുത്തലുമായി അയല്‍വാസികള്‍ രംഗത്തെത്തിയതോടെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. കുടുംബാംഗങ്ങളെ കൂട്ടക്കുരുതി നടത്തിയശേഷം പുരുഷസുഹൃത്തിനൊപ്പം മുംബൈയിലേക്കു കടക്കാനായിരുന്നു സൗമ്യ ലക്ഷ്യമിട്ടതെന്നു സമീപവാസികള്‍ പറയുന്നു. നാട്ടില്‍ നിന്നിട്ടുകാര്യമില്ലെന്നും ഹോംനഴ്സ് ജോലിക്ക് മുംെബെയില്‍ നല്ല സാധ്യതയുണ്ടെന്നും...

സ്‌കൂള്‍ തുറക്കുമ്പോഴേ സമരം തുടങ്ങാനുള്ള വകയായി..; വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ യാത്ര നിര്‍ത്താലാക്കാന്‍ ബസ് ഉടമകളുടെ തീരുമാനം

കൊച്ചി: പെട്രോള്‍ - ഡീസല്‍ വില അനിയന്ത്രിതമായി ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ യാത്ര ജൂണ്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ ബസുടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികളില്‍നിന്നു മുഴുവന്‍ ചാര്‍ജും ഈടാക്കും. കണ്‍സെഷന്‍ എടുത്തുകളയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും...

Most Popular

G-8R01BE49R7