വിദേശ വനിത ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് നിഗമനം, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാവാമെന്ന് തിരുവനന്തപുരം കമ്മീഷണര്‍ പ്രകാശ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് പറയുന്നു.പൊലീസ് സര്‍ജന്‍മാരുടെ പ്രാഥമിക അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിഗമനം.

ലിഗയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. അതിനിടെയാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. സംഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്യുന്നതായും മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം ലിഗയെ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി പൊലീസ് കണ്ടെത്തി. ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്ന് സംശയിക്കുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തിനു പിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്ക് പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നും, മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നു മുതല്‍ പലരും ഒളിവിലാണെന്നും പ്രദേശവാസിയായ കടത്തുകാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7