Category: Kerala

സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത, കാറ്റിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത. കേരള-കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഞായറാഴ്ചവരെ കനത്ത മഴക്കും ഒറ്റപ്പെട്ട തീവ്രമഴക്കും സാധ്യതയുണ്ട്.തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യത. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍...

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികപീഡനാരോപണം:കര്‍ദിനാള്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നു

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്ക്രോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പൊലിസ് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നു. കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് മൊഴി എടുക്കുന്നത്. പീഡനം സംബന്ധിച്ച് താന്‍ കര്‍ദിനാളിന് പരാതി നല്‍കിയെന്ന് കന്യാസ്ത്രീ നേരത്തെ വെളിപ്പെടുത്തിയിരുന്നു....

ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് ഭരണ ഘടനാ വിരുദ്ധം,എന്തടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കു പ്രവേശനം വിലക്കുന്നതെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രിം കോടതി നിരീക്ഷണം. പൊതുക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ കഴിയണമെന്ന്, സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. എന്തടിസ്ഥാനത്തിലാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം വിലക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ക്ഷേത്ര...

അനധികൃതമായി വിദേശത്ത് നിന്ന് പണം കൊണ്ടുവന്നു,വെള്ളാപ്പള്ളിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

കൊച്ചി: വിദേശത്ത് നിന്ന് പണം അനധികൃതമായി കൊണ്ടുവന്നെന്ന പരാതിയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു.കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു നടപടി. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കുറോളം നീണ്ടു. ചോദ്യം ചെയ്യലിന് എത്തിയ വെള്ളാപ്പള്ളി നടേശനൊപ്പം മകനും ബി.ഡി.ജെ.എസ് നേതാവുമായ...

അഭിമന്യു കൊലപാതകത്തിലെ ഒന്നാം പ്രതി മുഹമ്മദ് പിടിയില്‍,16 എസ്ഡിപിഐ പ്രവര്‍ത്തകരെ കോളേജിലേക്ക് വിളിച്ചു വരുത്തിയെന്ന് പ്രതിയുടെ മൊഴി

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രിതി പിടിയില്‍. കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദാണ് പിടിയിലായത്. മുഹമ്മദാണ് കൊലപാതകം ആസൂത്രണം ചെയ്തതും പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയതെന്നുമാണ് പോലീസ് നിഗമനം. മുഹമ്മദ്...

എം.എല്‍.എ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം, പി.സി.ജോര്‍ജ് എം.എല്‍.എക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: എം.എല്‍.എ കാന്റീനിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.തിരുവനന്തപുരം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മ്യൂസിയം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്ഷണം കൊണ്ട് വരാന്‍ താമസിച്ചതിന് പി.സി ജോര്‍ജ് എം.എല്‍.എ കുടുംബ...

ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗ്ലാമര്‍ പോരാഞ്ഞിട്ടാണോ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സൂപ്പര്‍ താരത്തെ മുഖ്യാതിഥി ആക്കുന്നത്; വിമര്‍ശനവുമായി ഡോ.ബിജു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പ്രമുഖ നടനെ മുഖ്യാതിഥി ആക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡോ.ബിജു. മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയ ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗ്ലാമര്‍ പോരാത്തതുകൊണ്ടാണോ സാംസ്‌കാരിക വകുപ്പ് സൂപ്പര്‍ താരത്തെ വേദിയില്‍ ഇരുത്തുന്നതെന്നാണ് ബിജു ചോദിക്കുന്നു. ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കുന്നതിനെതിരെയാണ് അദ്ദേഹം...

ദിലീപിനെ ചിലര്‍ ചേര്‍ന്ന് കുടുക്കിയത്; നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കില്ലെന്ന് നൂറു ശതമാനം വിശ്വസിക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചിലര്‍ കുടുക്കിയതാണെന്ന് പ്രമുഖ നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കില്ലെന്ന് താന്‍ നൂറു ശതമാനം വിശ്വസിക്കുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍. ദിലീപിനെ കൊണ്ട് അങ്ങിനെയൊരു...

Most Popular