Category: Kerala

അഭിമന്യു വധത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ നിരീക്ഷണത്തില്‍; കൊലപാതകത്തിന് ശേഷം പ്രതികളുമായി ഇവര്‍ ബന്ധപ്പെട്ടതായി വിവരം

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥിനികള്‍ പോലീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ സുഹൃത്തുക്കളാണ് ഇവര്‍. കൊലപാതകത്തിനുശേഷം പ്രതികളുമായി ഇവര്‍ ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരുന്നു. അഭിമന്യു വധത്തിനുശേഷം ഈ വിദ്യാര്‍ഥിനികള്‍ ക്യാമ്പസുകളില്‍ എത്തിയിട്ടില്ല. പോപ്പുലര്‍...

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ ഓര്‍മയാകുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടിയുടെ ഓര്‍ഡിനറി ബസുകള്‍ ഓര്‍മയാകുന്നു. വരുമാനം കുറഞ്ഞ ഷെഡ്യൂളുകള്‍ ഇന്നുമുതല്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ മറവിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ സംസ്ഥാന വ്യാപകമായി നിര്‍ത്താനൊരുങ്ങുന്നത്. ഗ്രാമ പ്രദേശങ്ങളിലുള്ള ഓര്‍ഡിനറി സര്‍വീസുകളാകും നിര്‍ത്തുക. ഓര്‍ഡിനറി ബസുകള്‍ വ്യാപകമായി ഫാസ്റ്റ് പാസഞ്ചറുകളാക്കി മാറ്റുന്നുമുണ്ട്. 15 വര്‍ഷത്തെ കാലാവധിക്കുശേഷം ഓര്‍ഡിനറിയാക്കിയ ബസുകളാണ് വീണ്ടും...

കാലവര്‍ഷക്കെടുതി: ദുരിതാശ്വാസത്തിനായി 113 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി; അടിയന്തര സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസത്തിനായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. തുക അടിയന്തരമായി വിതരണം ചെയ്യാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. അതേസമയം, കാലവര്‍ഷക്കെടുതി മൂലമുളള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിനു കേരളത്തിലേക്കു കേന്ദ്രസംഘത്തെ അയയ്ക്കണമെന്നു...

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് കോടതി രേഖകളില്‍ ഇനി ഇങ്ങനെ അറിയപ്പെടും..!!

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി തന്റെ പേരിനു പകരം 'എക്സ്' എന്നു രേഖപ്പെടുത്തി ഹര്‍ജി നല്‍കിയ നടപടി ഹൈക്കോടതി അംഗീകരിച്ചു. നടിയുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഇതോടൊപ്പം നല്‍കിയിരുന്നു. ഇത് ഹൈക്കോടതി രജിസ്ട്രി സുരക്ഷിതമായി സൂക്ഷിക്കാനും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു. പീഡനക്കേസുകളിലെ ഇരകളുടെ പേര്...

വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 ഓടെ രക്തസമ്മര്‍ദത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പനി കാരണം അച്യുതാനന്ദന്‍ ചികിത്സയിലാണ്....

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ വിജയന്‍, ജിനീഷ്(22), കിരണ്‍(21), ഉണ്ണി(20), ജെറിന്‍(22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍ കരിക്കോട്ടായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ...

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ല, ആലഞ്ചേരിയുടെ മൊഴി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗികപീഡനം ആരോപിച്ച് പരാതി നല്‍കിയിട്ടില്ലെന്ന് സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ലൈംഗികാരോപണത്തെക്കുറിച്ചുള്ള ഒരു പരാതിയും കന്യാസ്ത്രീ നല്‍കിയിട്ടില്ലെന്ന് പറഞ്ഞ കര്‍ദിനാള്‍ മഠത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് കന്യാസ്ത്രീ സംസാരിച്ചതെന്നും പറയുന്നു. രഹസ്യസ്വഭാവമുള്ളതിനാല്‍...

പാലക്കാട് കോച്ച് ഫാക്ടറി ‘ഗോവിങ’….. മലക്കംമറിഞ്ഞ് കേന്ദ്രം; പുതിയ കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന്

ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറിയെന്ന കേരളത്തിന്റെ സ്വപ്നത്തിന് കനത്ത തിരിച്ചടി. പുതിയ കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടാണ് കേരളത്തിന് തിരിച്ചടിയായി മാറുന്നത്. ലോക്സഭയില്‍ എം.ബി രാജേഷ് എം.പിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുന്‍ നിലപാടിന് വിരുദ്ധമായുള്ള ഉത്തരം കേന്ദ്രം നല്‍കിയത്. പാലക്കാട്ടെ...

Most Popular