Category: Kerala

നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് നാളെ അവധി (ആഗസ്റ്റ് 14) പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം ജില്ലയിലെ...

വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ ഓണത്തിന്

കൊച്ചി:ഓണവും സ്വാതന്ത്ര്യ ദിനവും അടുത്തെത്തിയതോടെ വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. 220, 550, 1100 രൂപയുടെ പ്രീപെയ്ഡ് ടോപ്പ് അപ്പുകള്‍ ചെയ്യുമ്പോള്‍ യഥാക്രമം 250,650, 1350 രൂപയുടെ ടോക്ക് ടൈമാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ഓഗസ്റ്റ് 17 മുതല്‍ 23 വരെയാണ് ഓഫറുകള്‍ ലഭിക്കുക.ഇതിന് പുറമെ...

‘കേരളത്തിലെ ജനങ്ങള്‍ നല്‍കിയത് പകരം വെയ്ക്കാനാകാത്ത സ്നേഹം’, അല്ലു അര്‍ജ്ജുന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു

ചെന്നൈ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി തെലുഗ് നടന്‍ അല്ലു അര്‍ജുന്‍. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പകരം വെയ്ക്കാനാകാത്ത സ്നേഹമാണെന്നും കേരളത്തിന് തന്റെ മനസില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്നും അല്ലു അര്‍ജുന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ...

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചുകണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായി ഉരുള്‍പൊട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്‌

കനത്ത മഴയില്‍ പമ്പ മുങ്ങി ,അയ്യപ്പഭക്തര്‍ ശബരിമല യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്;കനത്ത ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അയ്യപ്പഭക്തര്‍ ശബരിമല യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിറപുത്തരി ഉത്സവത്തിന് വേണ്ടി നടതുറക്കാനിരിക്കെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ ഭരണകൂടവും പൊലീസും പമ്പയില്‍...

‘ചേട്ടാ….കുറച്ച് ഉപ്പ്, കൂടെ കുടിക്കാന്‍ വെള്ളവും’, കലക്ടര്‍ക്ക് പണികൊടുത്ത് ഒന്നാംക്ലാസുകാരന്‍ !!

ഇടുക്കി: ആശങ്കകള്‍ക്കിടയിലും സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും കാഴ്ചയായി ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പ്. ദുരിതാശ്വാസ ക്യാമ്പിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ എത്തിയ ഇടുക്കി ജില്ലാ കളക്ടറെ കൊണ്ട് ഉപ്പു വിളമ്പിച്ചിരിക്കുകയാണ് ഒരു വിരുതന്‍. മുരിക്കാശേരി രാജപുരത്തെ ക്യാമ്പിലായിരുന്നു ഒന്നാം ക്ലാസുകാരന്റെ കുസൃതി. നാട്ടുകാരുടെ വിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടെ ഒന്നാം ക്ലാസുകാരനായ...

കനത്ത മഴ : രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ പാലക്കാട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.പാലക്കാട് ജില്ലയില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് മലമ്പു ഴ അണക്കെട്ടിന് സമീപമുള്ള ആനക്കല്ലില്‍ പ്രദേശത്ത് മണ്ണിടിച്ചില്‍...

‘അവര്‍ക്കായി ഒരുമിക്കാം’ , സഹായ ഹസ്തമാകാന്‍ സണ്ണി വെയ്ന്‍

കൊച്ചി:കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തമാകാൻ നടൻ സണ്ണി വെയ്നും രംഗത്ത്. 'അവർക്കായി ഒരുമിക്കാം'എന്ന ദുരിതാശ്വാസ ക്യാംപെയിനുമായാണ് സണ്ണി വെയ്ൻ എത്തിയിരിക്കുന്നത്. ദുരിതബാധിതര്‍ക്കായി സഹായം ചെയ്യുന്നതിനായി കോഴിക്കോട് ജില്ലയിലെ നടൻ്റെ സുഹൃത്തുക്കൾ മുഖേനയാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി കോഴിക്കോട് ജില്ലയിൽ രണ്ട് 'കളക്ഷൻ പോയിൻ്റുകൾ' സജ്ജമാക്കിയിട്ടുണ്ടെന്ന് സണ്ണി വ്യക്തമാക്കി....

Most Popular

G-8R01BE49R7