Category: Kerala

ബ്രെറ്റ്‌ലി തൃശൂരിലെത്തുന്നു

തൃശ്ശൂര്‍: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും ശ്രവണ വൈകല്യ ചികിത്സയുടെ ലോക അംബാസഡറുമായ ബ്രെറ്റ് ലീ സെപ്തംബര്‍ രണ്ടിന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി സന്ദര്‍ശിക്കും. ശ്രവണ വൈകല്യങ്ങളെയും നവജാത ശിശുക്കളിലുള്ള കേള്‍വി പരിശോധനയുടെയും പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്. ജൂബിലി മിഷന്‍ ആശുപത്രി...

സെന്റ് തെരേസാസ് കോളേജിന് നാക് അക്രെഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം

കൊച്ചി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ സെന്റ് തെരേസാസ് കോളേജ് നാഷണല്‍ അസെസ്സ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരമുള്ള നാലാംഘട്ട മൂല്യനിര്‍ണയത്തില്‍ സിജിപിഎ 3.57 സ്‌കോറോടെ എ++ ഗ്രേഡ് കരസ്ഥമാക്കി. നാലാംഘട്ട നാക് മൂല്യനിര്‍ണയത്തില്‍ എ++ ഗ്രേഡ്...

തട്ടിപ്പിലൂടെ ജോലിയില്‍ കേറിയവരെല്ലാം കുടുങ്ങും; സമീപകാലത്തെ എല്ലാ പിഎസ് സി നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സമീപകാലത്ത് പിഎസ്‌സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസില്‍ നാലാം പ്രതിയായ സഫീര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പിഎസ്‌സി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും, ഇങ്ങനെ മാത്രമേ നഷ്ടമായ...

പിഎസ് സി പരീക്ഷയ്ക്ക് കോപ്പിയടിച്ചത് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച്

കൊച്ചി: പിഎസ്‌സി പരീക്ഷാഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇവരുവരും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ കത്തികുത്തുകേസില്‍ ജയിലില്‍ കഴിയുന്ന ശിവരജ്ഞിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍...

മുട്ടുമടക്കി സര്‍ക്കാര്‍; ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കും

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്‌സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രി പിണറായി വിജയനാകും. ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജേക്കബ് തോമസിനെ സര്‍വീസില്‍...

400 മീറ്റര്‍ സമാന്തര പാത നിര്‍മിച്ചു; കൊങ്കണ്‍ പാതവഴി ഇന്നുമുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും

കോഴിക്കോട്: കൊങ്കണ്‍ വഴി കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വെള്ളിയാഴ്ചയോടെ ഓടിത്തുടങ്ങിയേക്കും. പാളത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ട കുലശേഖരയില്‍ താത്കാലികമായി 400 മീറ്റര്‍ സമാന്തര പാളം നിര്‍മിച്ച് ഗതാഗതം പുനരാരംഭിക്കാനാണ് ശ്രമംനടക്കുന്നത്. കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തു നിന്നും ലോകമാന്യതിലക് ടെര്‍മിനസിലേക്കുള്ള നേത്രാവതി എക്സ്പ്രസ് (16346) ഇതുവഴി...

സ്ഥിരമായി 4.50ന് ആംബുലന്‍സ് പോകുന്നു; പിന്തുടര്‍ന്ന് പരിശോധിച്ച മോട്ടോര്‍ വാഹന വകുപ്പ് കണ്ടത്….

തൃശ്ശൂര്‍: വൈകീട്ട് 4.50-ന് സ്ഥിരമായി ആംബുലന്‍സ് പോകുന്നുവെന്ന വിവരമറിഞ്ഞാണ് മോട്ടോര്‍വാഹന വകുപ്പ് പരിശോധനയ്‌ക്കെത്തിയത്. തൃശ്ശൂരിലെ ഒരു മെഡിക്കല്‍ കോളേജില്‍നിന്നാണ് ആംബുലന്‍സ് പുറപ്പെടുന്നത്. അലാറം മുഴക്കി ചീറിപ്പായുന്ന ആംബുലന്‍സിനെ അധികൃതര്‍ പിന്തുടര്‍ന്നു. നഴ്‌സിങ് കോളേജ് കവാടമെത്തിയതോടെ ആംബുലന്‍സിന്റെ അലാറം നിന്നു. ആംബുലന്‍സില്‍നിന്ന് പുറത്തിറങ്ങിയത് അത്യാഹിതക്കാരായിരുന്നില്ല, ഹോസ്റ്റലിലേക്ക് പോയ...

എസ്‌ഐ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി

കോഴിക്കോട്: ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി എആര്‍ ക്യാമ്പ് എസ്‌ഐക്കെതിരെ കേസെടുത്തു. എസ്‌ഐ ജി എസ് അനിലിനെതിരെയാണ് കേസെടുത്തത്. പയ്യോളി സ്വദേശിനിയുടെ പരാതിയില്‍ പയ്യോളി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2017 സെപ്തംബര്‍ മുതല്‍ എസ്‌ഐ തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി....

Most Popular

G-8R01BE49R7