Category: Kerala

നാണംകെട്ട് കേരളം; ഐശ്വര്യമുണ്ടാകാന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ മന്ത്രവാദിയെകൊണ്ട് വിവാഹം കഴിപ്പിച്ച് ലൈംഗികമായി പീഡനം; അമ്മയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് മന്ത്രവാദത്തിന്റെ മറവില്‍ പ്ല്‌സ് ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കുട്ടിയുടെ അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയുമാണ് അറസ്റ്റിലായത്. തലയല്‍ ആലുവിള വണ്ടിത്തടം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ സുനു എന്നു വിളിക്കുന്ന വിനോദ്(30) ആണ്...

കേരളം പുരോഗമിക്കുന്നു; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിയും...

എന്നെ കുറിച്ച് പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കട്ടെ; ഗവര്‍ണര്‍

തിരുവനന്തപുരം: തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരിച്ചുവിളിക്കാനുള്ള ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. 'പ്രമേയത്തെ സ്വാഗതം ചെയ്യുന്നു. ഭരണഘടന അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാ പ്രകാരം സര്‍ക്കാരിന്റെ തലവന്‍ താനാണ്. എന്നെ പറ്റി...

നയപ്രഖ്യാപന പ്രസംഗത്തില്‍ സിഎഎ പരാമര്‍ശങ്ങള്‍; വീണ്ടും സര്‍ക്കാരിനെതിരേ ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നു. ഇപ്പോള്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലാണ് ഗവര്‍ണര്‍ക്ക് വിയോജിപ്പ്. കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത്...

കോട്ടയം- ചെങ്ങന്നൂര്‍ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകള്‍ റദ്ദാക്കി; ചിലത് വഴിതിരിച്ചുവിടും

ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ റെയില്‍പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. റദ്ദാക്കിയ മെമു, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളില്‍ കൊല്ലം കോട്ടയം, കോട്ടയം കൊല്ലം, എറണാകുളംകൊല്ലം, കൊല്ലംഎറണാകുളം, കോട്ടയം വഴിയുള്ള എറണാകുളംകായംകുളം,...

കൊറോണ വൈറസ്: കേരളത്തില്‍ 10 പേര്‍ നിരീക്ഷണത്തില്‍, യൂറോപ്പിലേക്കും വ്യാപിക്കുന്നു, ചൈനയില്‍ ഇതുവരെ മരിച്ചത് 41 പേര്‍ മരിച്ചു; 237 പേര്‍ ഗുരുതരാവസ്ഥയില്‍, 13 നഗരങ്ങള്‍ അടച്ചു

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍നിന്ന് പനിയോടെ കേരളത്തിലേക്ക് മടങ്ങിയെത്തിയ നാലുപേര്‍ ആശുപത്രിയിലും ആറുപേര്‍ വീടുകളിലും നിരീക്ഷണത്തില്‍. പെരുമ്പാവൂര്‍, ചങ്ങാനാശേരി സ്വദേശികളാണ് എറണാകുളം മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ളത്. കോട്ടയം, മലപ്പുറം സ്വദേശികളായ രണ്ടുപേര്‍കൂടി ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന്...

സ്‌കൂളുകളില്‍ മതപഠനം പാടില്ലെന്നു സര്‍ക്കാര്‍ ഉത്തരവിറക്കണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം നടത്തുന്നതിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ്. അനുമതിയില്ലാതെ സ്‌കൂളുകളില്‍ മതപഠനം പാടില്ലെന്നു കാണിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തവിറക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇസ്‌ലാം മത വിഭാഗത്തില്‍ നിന്നുള്ള കുട്ടികളെ മാത്രം പ്രവേശിപ്പിച്ച് ഇസ്‌ലാം മതപഠനം നടത്തുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഉത്തരവിറക്കിയതിനെതിരെ...

എംഎല്‍എമാരും എംപിമാരും ഔട്ട്; കെപിസിസി ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. പട്ടികയില്‍ എംഎല്‍എമാരോ എംപിമാരോ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഭാഗികമായ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപാധ്യക്ഷ്യന്‍മാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ തുടങ്ങിയ ഭാരവാഹികളുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപാധ്യക്ഷന്‍മാരായി...

Most Popular

G-8R01BE49R7