നാണംകെട്ട് കേരളം; ഐശ്വര്യമുണ്ടാകാന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ മന്ത്രവാദിയെകൊണ്ട് വിവാഹം കഴിപ്പിച്ച് ലൈംഗികമായി പീഡനം; അമ്മയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് മന്ത്രവാദത്തിന്റെ മറവില്‍ പ്ല്‌സ് ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കുട്ടിയുടെ അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയുമാണ് അറസ്റ്റിലായത്. തലയല്‍ ആലുവിള വണ്ടിത്തടം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ സുനു എന്നു വിളിക്കുന്ന വിനോദ്(30) ആണ് അറസ്റ്റിലായ മന്ത്രവാദി. അതേസമയം അറസ്റ്റിലായ രണ്ടാം ഭര്‍ത്താവ് നേരത്തെ ഈ കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

17കാരിയായ വിദ്യാര്‍ത്ഥിനി മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മതാമസിക്കുന്ന വീട്ടില്‍ കുട്ടിയെ വിളിച്ചു വരുത്തുകയും വീട്ടില്‍ ഐശ്വര്യം ലഭിക്കും എന്ന് പറഞ്ഞ് മന്ത്രവാദിയെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ആയിരുന്നു. കുട്ടിയുടെ സമ്മതമില്ലാതെ അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയ ശേഷം ഇവരോടൊപ്പം കുട്ടിയെ താമസിപ്പിച്ച് പീഡനത്തിനായി ഒത്താശ ചെയ്തു.

ഇതിന് ശേഷം കുട്ടിയെ സ്‌കൂളിലേക്ക് വിട്ടിരുന്നില്ല. അമ്മയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പെണ്‍കുട്ടി രക്ഷപ്പെടുകയും മുത്തശ്ശിയുടെ അരികിലെത്തുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസ് റജിസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളെ പോലീസ് പിടികൂടിയത്. മന്ത്രവാദി വിനോദിനെതിരേ പോക്‌സോ കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7