ഹൈദരാബാദ്: എലി കടിച്ചതിനെത്തുടർന്ന് പേവിഷ ബാധയ്‌ക്കെതിരായെടുത്ത വാക്സിന്റെ അളവ് കൂടി പത്താം ക്ലാസ് വിദ്യാർഥിനിയുടെ ശരീരം തളർന്നതായി പരാതി. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബിസി റസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി സമുദ്ര ലക്ഷ്മി ഭവാനി കീർത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളർന്നത്....
മുംബൈ: മോഷണക്കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുകയ്ക്കായി നവജാതശിശുവിനെ വിറ്റ കേസിൽ ദാദർ സ്വദേശിയായ അമ്മ ഉൾപ്പെടെ 9 അംഗ സംഘത്തെ മാട്ടുംഗ പൊലീസ് അറസ്റ്റ് ചെയ്തു. മരുമകൾ മനീഷ യാദവ് (32) മൂന്നുമാസം പ്രായമുള്ള നവജാതശിശുവിനെ ബെംഗളൂരുവിലുള്ള സംഘത്തിനു വിറ്റെന്ന് കാട്ടി ഭർതൃ...
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലുംപെട്ട് ഗുരുതരാവസ്ഥയിലായിരുന്ന എട്ടു വയസുകാരൻ ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഡിസംബർ നാലിനാണ് ശ്രീതേജും അമ്മ രേവതിയും അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീതേജ്.
കുട്ടിയുടെ...
ന്യൂഡൽഹി: ‘ഒരു രാജ്യം ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ്’ ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ഭരണഘടന ചർച്ചകൾക്കിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ കയ്യിലുള്ളത് ഭരണഘടനയുടെ ശൂന്യമായ പകർപ്പാണെന്നും കോൺഗ്രസ് കാണിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും അമിത് ഷാ പറഞ്ഞു....
ലഖ്‌നൗ: പല വിധത്തിലും പിതാവിന്റെ കൈയ്യിൽ നിന്നും സ്വത്ത് മേടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം പാളിപ്പോയതോടെ മകനും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം. പ്രതികളായ ധർമ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ്...
ന്യൂഡൽഹി: ഭർത്താവ് വീട്ടിലെത്തുമ്പോൾ ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന കാമുകനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതായി പോലീസ്. ഋതിക്ക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലെ വീട്ടിൽ തന്റെ ഭാര്യയ്ക്കൊപ്പം ഋതിക്കിനെ കണ്ട അജ്മത് ഭാര്യയേയും യുവാവിനേയും മർദിക്കുകയായിരുന്നെന്നു...
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. എന്നാൽ ബില്ലിനെ എതിർത്തുകൊണ്ട് കോൺഗ്രസും സമാജ് വാദി പാർട്ടിയും രംഗത്തെത്തി. ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരിച്ചു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന...
കൊച്ചി: ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് സംഭവം. മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്നാണ് യുവാവ് കോഴിയെ വിഴുങ്ങിയത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും കുട്ടികൾ ഉണ്ടാവാത്തതിനെ തുടർന്നായിരുന്നു മന്ത്രവാദം.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവാവിന്റെ ശരീരത്തിനുള്ളിൽ കോഴിക്കുഞ്ഞ് ജീവനോടെയുണ്ടെന്ന് കണ്ടെത്തി. .ചിന്ദ്‌കലോ ഗ്രാമവാസിയായ...