Category: LATEST UPDATES

അഫ്‌സല്‍ ഗുരുവിന്റെ മകന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം…താല്‍പര്യം ഡോക്ടറാകാന്‍

ശ്രീനഗര്‍: പാര്‍ലമെന്റ് ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരുവിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം. ജമ്മു ആന്റ് കശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്റെ പരീക്ഷയില്‍ 88 ശതമാനം മാര്‍ക്ക് വാങ്ങി ഡിസ്റ്റിന്‍ഷനോടെയാണ് ഗാലിബ് ഉന്നതവിജയം കരസ്ഥമാക്കിയത്. ഗാലിബ് 500ല്‍ 441...

ഇരിപ്പിടം ലഭിച്ചത് വ്യവസായി എം.എ യൂസഫലിക്കും പിന്നില്‍… ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം: സീറ്റുകള്‍ ക്രമീകരിച്ചതിലെ അപാകതയില്‍ പ്രതിഷേധിച്ച് ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപ്പോയി. വ്യവസായി എം.എ.യൂസഫലിക്കും പുറകിലായിരുന്നു പ്രതിപക്ഷ ഉപനേതാവിന്റെ സീറ്റ്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് എം.കെ മുനീര്‍ അറിയിച്ചു. താന്‍ ഇരിക്കുന്ന കസേര ചെറുതാകാന്‍ പാടില്ലെന്നതു...

അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്; തീവ്രവാദികളാണ്; ഞാനും ഒരു ഹിന്ദുവാണ്, പക്ഷെ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്: സിദ്ധരാമയ്യ വീണ്ടും

ബംഗളൂരു: ബിജെപിക്കും ആര്‍എസ്എസ്സിനും നേരെ ആക്രമണങ്ങള്‍ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 'അവര്‍ ഹിന്ദുത്വ തീവ്രവാദികളാണ്. ഞാനും ഒരു ഹിന്ദുവാണ്. പക്ഷെ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്. അതാണ് അവരും ഞാനും തമ്മിലുള്ള വ്യത്യാസം. ആര്‍എസ്എസ്സിനെയും ബിജെപിയെയും നേരിട്ടു പരാമര്‍ശിക്കാതെ സിദ്ധരാമയ്യ...

യുപിയില്‍ വീണ്ടും ക്രൂരബലാത്സംഗം; ഏഴുവയസുകാരിയെ പൊലീസുകാരന്‍ പീഡിപ്പിച്ചു

നോയ്ഡ: യുപിയില്‍നിന്ന് വീണ്ടും ക്രൂര ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഏഴ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ പോലീസ് കോണ്‍സ്റ്റബിള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി. സുഭാഷ് സിങ് (45) ആണ് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പോലീസ് കോണ്‍സ്റ്റബിളിന്റെ താമസ സ്ഥലത്തുനിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍...

സ്വകാര്യതയ്ക്ക് അമിത പ്രധാന്യം നല്‍കരുത്…! ആധാര്‍ വിവരങ്ങള്‍ ചോരുന്നത് നിസാരവത്കരിച്ച് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആശങ്ക ഉയരുന്നതിനിടെ ഇതിനെ നിസാര വത്കരിച്ച് കേന്ദ്ര മന്ത്രി. അഭ്യൂഹങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി വരുന്ന പുതിയ കാര്യങ്ങളെ സ്വകാര്യതയുടെ പേരില്‍ ഇല്ലാതാക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യാന്തര വാണിജ്യ കോണ്‍ഫറന്‍സിന്റെ...

കോടിയേരിയും കുമ്മനവും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട…; സിപിഎം, ബിജെപി മുന്നണിക്കെതിരെ വാളോങ്ങി വിഷ്ണുനാഥ്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ബി. അജിത് കുമാര്‍ സംവിധാനം ചെയ്ത ഈട എന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സി.പി.ഐ.എമ്മിനെയും സംഘ്പരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന...

വധഭീഷണിയ്ക്ക് പിന്നാലെ ലൊക്കേഷനില്‍ ആയുധവുമായി യുവാവ്; ‘റേസ് 3’ യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് സല്‍മാന്‍ ഖാനെ വീട്ടിലേക്ക് കൊണ്ടുപോയി

ജോധ്പൂര്‍: വധഭീഷണി വന്നതിനു പിന്നാലെ ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ലൊക്കേഷനില്‍ ആയുധവുമായി യുവാവിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഫിലിം സിറ്റിയില്‍ 'റേസ് 3' യുടെ ലൊക്കേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആുധവുമായി യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരത്തെ വീട്ടിലേക്ക്...

എല്‍.ഡി.എഫിലേക്ക് ചേക്കേറാന്‍ ജെ.ഡി.യു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം; ഇതാണ് അനുയോജ്യമായ സമയമെന്ന് എം.പി വീരേന്ദ്ര കുമാര്‍

തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് പോകാന്‍ ജെഡിയു സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. എല്‍ഡിഎഫിലേക്ക് പോകാനുള്ള അനുയോജ്യമായ സമയമാണിതെന്ന് സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. അന്തിമ തീരുമാനം എടുക്കാനുള്ള നിര്‍ണായക യോഗങ്ങള്‍ തിരുവനന്തപുരത്ത്...

Most Popular

G-8R01BE49R7