തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്നും അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കൂ എന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ ദേശീയ, സംസ്ഥാന...
ബോളിവുഡില്‍ വിവാഹവും വിവാഹ മോചനവും അത്ര പുത്തരിയുള്ള സംഭവമല്ല. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ തികയുന്നതിന് മുമ്പേ വിവാഹ മോചനം തേടിയ താരങ്ങളും വിരളമല്ല. എന്നാല്‍ തങ്ങളുടെ പത്താം വിവാഹവാര്‍ഷികവും ആനന്ദപൂര്‍ണമാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും. ഇരുവരും...
പാലക്കാട്: വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ സര്‍ക്കാര്‍പതി സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, ആറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
പരിക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയ്ക്കായിരിന്നു...
ന്യൂയോര്‍ക്ക്: 'മീ ടൂ' ക്യാമ്പയിനിന്റെ ഭാഗമായി ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നും നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് േെഹാളിവുഡ് നടിയും ഗായികയുമായ ജെനിഫര്‍ ലോപ്പസ്. സിനിമ ജീവിതത്തിന്റെ തുടക്ക...
തൃശൂര്‍: പ്രശസ്ത എഴുത്തുകാരന്‍ എം. സുകുമാരന്‍ (73) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, ജനിതകം, ചുവന്ന ചിഹ്നങ്ങള്‍, എം. സുകുമാരന്റെ കഥകള്‍ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.
1943ല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായാണ് സുകുമാരന്‍ ജനിച്ചത്....
മുംബൈ: ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 മുതല്‍ 110 സീറ്റുകളുടെ കുറവുണ്ടാകുമെന്നാണ് സഖ്യകക്ഷിയായ ശിവസേന പറയുന്നത്. ത്രിപുര പോലുള്ള ചെറിയൊരു സംസ്ഥാനത്തിലെ വിജയം ആഘോഷിക്കുമ്പോഴും തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും തോല്‍വി ബിജെപിയെ അസ്വസ്ഥരാക്കുന്നുണ്ടെന്ന്...