Category: LATEST NEWS

സംസ്ഥാനത്ത് നികുതി അടക്കാതെ ഓടുന്നത് രണ്ടായിരത്തിലധികം വാഹനങ്ങള്‍; കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്, വാഹനങ്ങളെക്കുറിച്ച് വിവരം നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. നിലവില്‍ ജനുവരി പതിനഞ്ച് വരെയാണ് നികുതി അടയ്ക്കാന്‍ ഇത്തരം വാഹന ഉടമകള്‍ക്ക് സാവകാശം നല്‍കിയിരിക്കുന്നത്. രണ്ടായിരത്തില്‍ അധികം വാഹനങ്ങളാണ് കേരളത്തില്‍...

അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈ പാര്‍ട്ടി ആസ്ഥാനത്ത്; വിള്ളലിന് സാധ്യത, രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകും

ചെന്നൈ: നിര്‍ണായക നിയമസഭസമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേരും. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗറില്‍ വിമതനേതാവ് ടി.ടി.വി. ദിനകരന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് പാര്‍ട്ടിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം യോഗത്തില്‍...

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ബില്‍ സെലക്ട് കമ്മറ്റിയ്ക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: മുത്തലാഖിലൂടെ വിവാഹമോചനം നേടുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ലില്‍ സമവായമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് രാജ്യസഭയിലെ ബില്‍ അവതരണം ഇന്നലെ മാറ്റിവെച്ചിരുന്നു. കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും....

സിനിമയിലെ വനിത കൂട്ടായ്മ പിളര്‍പ്പിലേക്ക്, മഞ്ജുവാര്യര്‍ സംഘടന വിട്ടു; അമ്മയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി പുതിയ സഹ സംഘടന വരുന്നു

കൊച്ചി: സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പുവരത്താന്‍ തുടങ്ങിയ വനിതാ സംഘടനാ പിളര്‍പ്പിലേയ്ക്ക്. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ സംഘടനയോട് വിടപറായന്‍ തീരമുാനമെടുത്തെന്ന സൂചനകളാണ് വുമണ്‍സ് ഇന്‍ സിനിമാ കളക്ടീവിനെ പിളര്‍പ്പിലേയ്ക്ക് നയിക്കുന്നത്. സംഘടനയുടെ തുടക്കത്തില്‍ സജീവമായിരുന്ന പല നടിമാരും വുമണ്‍സ് ഇന്‍ സിനിമാ കളക്ടീവിന്റെ...

ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോള്‍ തമിഴ്‌നാട് ഇച്ഛിക്കുന്നത്, ഇത് സംഭവിക്കണം: രജനീകാന്ത്

ചെന്നൈ: ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോള്‍ തമിഴ്‌നാടിന് ആവശ്യമെന്ന് നടന്‍ രജനീകാന്ത്. രാഷ്ട്രീയ പ്രവേശ പ്രഖ്യാപനത്തിനു ശേഷം ചെന്നൈയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം വീണ്ടും നിലപാട് ആവര്‍ത്തിച്ചത്. സ്വതന്ത്രസമരകാലം മുതല്‍ പല പ്രക്ഷോഭങ്ങളുടെയും മുന്‍പന്തിയില്‍ തമിഴ്‌നാടുണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് വീണ്ടുമൊരു സാഹചര്യം സംജാതമായിരിക്കുന്നു....

ഇനിമുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കേണ്ടത് ബോണ്ടുകള്‍ വഴി, രൂപരേഖ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കുന്നതിനായുള്ള തെരഞ്ഞെടുപ്പു ബോണ്ടിന്റെ രൂപരേഖ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണു തെരഞ്ഞെടുപ്പു ബോണ്ട് പ്രത്യേകതകളും രൂപരേഖയും വ്യക്തമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ മാറ്റിയെടുക്കാവുന്നയായിരിക്കും തെരഞ്ഞെടുപ്പു ബോണ്ടുകള്‍. തെരഞ്ഞെടുപ്പു ബോണ്ടുകളില്‍ സംഭാവന...

തമിഴ് നടന്‍ ഭാസ്‌കറിന് നടു റോഡില്‍ ന്യൂയര്‍ സമ്മാനം ഒരുക്കി മകള്‍, വികാരഭരിതമായ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറല്‍

തമിഴ് ഹാസ്യ താരം എംഎസ് ഭാസ്‌കറിന് മകള്‍ പുതുവര്‍ഷ സമ്മാനമായി നല്‍കിയത് ഒരു പുതു പുത്തന്‍ ബുള്ളറ്റ്. മകള്‍ കണ്ണ് മൂടിക്കെട്ടി സര്‍പ്രൈസായി ബുള്ളറ്റിന് മുന്നില്‍ കൊണ്ട് നിറുത്തുകയായിരുന്നു.ഐശ്വര്യ എന്നാണ് ഭാസ്‌കറിന്റെ മകളുടെ പേര്. നടു റോഡിലാണ് താരത്തിന് മകള്‍ ന്യൂ ഇയര്‍ സസ്‌പെന്‍സ്...

ഒരു സ്ത്രീയ്ക്കെതിരെ ഇത്രയും മോശമായ കമന്റുകളിടാന്‍ എങ്ങനെയാണ് സാധിക്കുന്നത്, ഇതാണോ മലയാളികളുടെ സംസ്‌കാരം: പാര്‍വതി വിഷയത്തില്‍ പ്രതികരണവുമായി റോഷ്നി ദിനകര്‍

മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് പാര്‍വ്വതി നടത്തിയ പരാമര്‍ശത്തിന് പിന്നാലെ പാര്‍വതിയും പൃഥ്വിരാജും അഭിനയിക്കുന്ന മൈ സ്റ്റോറിയിലെ ഗാനത്തിന് ഡിസ് ലൈക്കുകളുടെ പ്രവാഹമായിരുന്നു.മൈ സ്റ്റോറിയിലെ ഡിസ്ലൈക്ക് ക്യാംപയിനില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായിക റോഷ്നി ദിനകര്‍. ' എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ...

Most Popular