Category: LATEST NEWS

വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു. അംബനാലി മലമ്പാതയിലാണ് ബസ് അപകടത്തില്‍ പെട്ടത്. 35ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ അടക്കമുളളവരാണ് അപകടത്തില്‍ മരിച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ദാപോളി കാര്‍ഷിക സര്‍വ്വകലാശാലയിലെ വിനോദയാത്രാ...

പിണറായി അറിയാതെ ഒന്നും നടക്കില്ല; വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്നു സിബിഐ. സുപ്രീംകോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണു സിബിഐ നിലപാട് വ്യക്തമാക്കിയത്. ലാവ്‌ലിന്‍ കരാറില്‍ പിണറായി അറിയാതെ ഒരു മാറ്റവും വരില്ല. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്. പിണറായി കാനഡയിലുള്ളപ്പോഴാണു കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി...

മദ്യപിച്ച് കഴിഞ്ഞപ്പോള്‍ പുള്ളിക്ക് എന്നെ ഉമ്മ വെക്കണം കെട്ടി പിടിക്കണം; സംവിധായകനെതിരെ മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഡോക്യുമെന്റി സംവിധായനും പ്രമുഖ ദളിത് ആക്ടിവിസ്റ്റുമായ രൂപേഷ് കൂമാറിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. സ്റ്റെര്‍ലൈറ്റ് സമരം നടന്ന തമിഴ്നാട്ടിലെ തൂത്തൂകുടിയിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് വാര്‍ത്ത തയ്യാറാക്കാനായി ഒരുമിച്ച് യാത്രചെയ്തപ്പോള്‍ രൂപേഷില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് ആരതി രഞ്ജിത് തന്റെ ഫെയ്സ്ബുക്കില്‍...

റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു; ആലുവ സപ്ലൈ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ശ്രമം

കൊച്ചി: റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. എടത്തല സ്വദേശി മുളയന്‍കോട് അബ്ദു റഹ്മാന്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം.ഒന്നര വര്‍ഷമായി റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിലാണ് പ്രതിഷേധം. ഓഫീസിലുള്ളവര്‍ ഇടപെട്ട് അബ്ദു...

മീന്‍ കച്ചവടം മാത്രമല്ല… പാട്ടും വഴങ്ങും!!! വൈറലായി ഹനാന്റെ ‘നോട്ടില്ലാ പാത്തുമ്മ’

കൊച്ചി: ആദ്യം വാനോളം ഉയര്‍ത്തുകയും പിന്നീട് അവിടെ നിന്ന് താഴേക്കും ചെയ്ത സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി ജീവിക്കാന്‍ മീന്‍ കച്ചവടത്തിനിറങ്ങിയ ബിരുദ വിദ്യാര്‍ഥിനി ഹനാന്‍. സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ കച്ചവടം നടത്തുന്ന ഹനാന്റെ കഥ വാര്‍ത്തയായതിന് പിന്നാലെ കുപ്രചരണവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍...

പൊതുവേദിയില്‍ ജാന്‍വിയ്ക്ക് പണികൊടുത്ത് നീളം കുറഞ്ഞ സ്‌കര്‍ട്ട്!!! ഒടുവില്‍ സഹികെട്ട് താരം ചെയ്തത്

പൊതുവേദികളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്ന നടിമാര്‍ക്ക് അബദ്ധം പറ്റുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. പ്രമുഖ നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത്തരം അബന്ധം പിണയാറുണ്ട്. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ അബദ്ധം പിണഞ്ഞിരിക്കുകയാണ് ജാന്‍വിയ്ക്ക്. ധടക് സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു ജാന്‍വിയും ഇഷാനും. എന്നാല്‍ നടി ധരിച്ച...

താരരാജാക്കന്മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറിവിളി സഹിക്കാന്‍ പറ്റുന്നില്ല!!! സജിത മഠത്തിലും ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

കൊച്ചി: ഡോ. ബിജുവിന് പിന്നാലെ തെറിവിളിയില്‍ സഹികെട്ട് നടി സജിത മഠത്തിലും തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാനാകുന്നില്ലെന്നും അതിനാല്‍ തന്റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നുവെന്നും നടി സജിത മഠത്തില്‍ പറഞ്ഞു. തന്റെ...

ആയിരം കോടിയില്‍ ഒരുങ്ങുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം 2019 ജൂലൈയില്‍ ആരംഭിക്കും; ഒഫിഷ്യല്‍ ലോഞ്ചിങ് ഉടനെന്ന് നിര്‍മാതാവ്

ആയിരം കോടി രൂപ ചെലവില്‍ എം.ടിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന രണ്ടാമൂഴം 2019 ജൂലൈയില്‍ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാതാവായ ബി.ആര്‍ ഷെട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും...

Most Popular

G-8R01BE49R7