Category: LATEST NEWS

സംഝോത എക്സ്പ്രസ് സര്‍വീസ് ഇന്ത്യയും നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു. നേരത്തെ ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്ത്യാ പാക് അതിര്‍ത്തിയായ അട്ടാരി വരെയാണ് ഇന്ത്യ സര്‍വീസ് നടത്തുന്നത്. തുടര്‍ന്ന് അവിടെ നിന്ന് പാകിസ്താന്‍ നടത്തുന്ന ട്രെയിനില്‍ കയറി യാത്രക്കാര്‍ പോവുകയാണ്...

മുഹമ്മദ് ഷെഹ്സാദിന് അനിശ്ചിത കാലത്തേക്ക് വിലക്ക്

കാബൂള്‍: മുഹമ്മദ് ഷെഹ്സാദിന് അനിശ്ചിത കാലത്തേക്ക് വിലക്ക്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷെഹ്സാദിന് വിലക്ക്. ഓപ്പണിങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ഷെഹ്സാദിനെ അനിശ്ചിത കാലത്തേക്കാണ്് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരിക്കുന്നത്. അച്ചടക്ക ലംഘനം ആരോപിച്ചാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. താരം ലോകകപ്പില്‍...

രണ്ടാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്ലെയിംഗ് ഇലവനില്‍ മാറ്റമില്ലാതെ ഇന്ത്യയിറങ്ങുമ്പോള്‍ ഋഷഭ് പന്ത് നാലാം നമ്പറിലും ശ്രയാസ് അയ്യര്‍ അഞ്ചാമനായും കളിക്കുമെന്ന് കോലി ടോസ് വേളയില്‍ വ്യക്തമാക്കി. വിന്‍ഡീസ് ഫാബിയന്‍ അലന് പകരം...

കശ്മീരിലെ ഭീകരവാദത്തിന് അറുതി വരുത്തുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതു കൊണ്ട് ജമ്മു കശ്മീരിലെ ഭീകരവാദത്തിന് അറുതി വരുത്താന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന്റെ സാമ്പത്തിക വികസനത്തിന് നടപടി ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ...

നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു. അബുദാബി -കൊച്ചി ഇന്‍ഡിഗോ വിമാനം 12.25ന് വിമാനത്താവളത്തില്‍ ഇറങ്ങി. മുംബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം 12.32നും ഇറങ്ങി. രണ്ട് പകലും മൂന്ന് രാത്രിയും നീണ്ടു നിന്ന ആശങ്കകള്‍ക്ക് വിരമം ഇട്ടു കൊണ്ടാണ് അബുദാബി -കൊച്ചി ഇന്‍ഡിഗോ...

പൃഥ്വിയ്ക്ക് വിഷാദരോഗമെന്ന് വെളിപ്പെടുത്തല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് വിഷാദ രോഗമെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയെന്ന് വാഴ്ത്തപ്പെട്ട താരമായിരുന്നു പൃഥ്വി. വിന്‍ഡീസിനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി തകര്‍പ്പനായിട്ടാണ് ഷാ തുടങ്ങിയത്. പിന്നാലെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും പരിക്കിനെ...

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനം ഇന്ന് ; മഴ പ്രവചനം ഇങ്ങനെ..

പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം മത്സരം മഴയുടെ ശല്യമില്ലാതെ പൂര്‍ത്തിയാ്ക്കാന്‍ സാധിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. പോര്‍ട്ട് ഓഫ് സ്പെയ്നിലാണ് രണ്ടാം ഏകദിനം നടക്കുന്നത്. ആദ്യമത്സരം മഴയില്‍ ഒലിച്ചുപോയിരുന്നു. പോര്‍ട്ട് ഓഫ് സ്പയ്നില്‍ തെളിഞ്ഞ ആകാശമായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ...

പുതിയ റെക്കോര്‍ഡിനരികെ കോഹ്ലി; വേണ്ടത് 19 റണ്‍സ് മാത്രം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരു റെക്കോര്‍ഡിനരികിലാണ്. ഞായറാഴ്ച 19 റണ്‍സ് കൂടി നേടിയാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാവും. പാക്കിസ്ഥാന്‍ താരം ജാവേദ്...

Most Popular