Category: LATEST NEWS

ആപ്പ് തുടര്‍ച്ചയായി രണ്ടാം ദിവസവും പണി കൊടുത്തു; മദ്യം ലഭിക്കാതെ പലരും മടങ്ങി

തിരുവനന്തപുരം: വെബ്ക്യൂ ആപ്പ് തുടര്‍ച്ചയായി രണ്ടാം ദിവസവും തകരാറായി. ആപ്പ് പണി തരാന്‍ തുടങ്ങിയതോടെ ടോക്കണ്‍ ഇല്ലാതെ തന്നെ ബാറുകള്‍ മദ്യം വില്‍പ്പന നടത്തി. ആപ്പ് ഉപയോഗപ്പെടുത്തിയുള്ള മദ്യവില്‍പ്പന ഇന്നലെ തുടങ്ങിയിരിക്കെ ആപ്പ് പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെന്നും നേരിട്ട് മദ്യം വില്‍ക്കാന്‍ അനുമതി നല്‍കണമെന്നുമാണ്...

മലയാളി അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മുംബൈയില്‍ മലയാളി അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കുര്‍ള വിവേക് വിദ്യാലയ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിക്രമന്‍ പിള്ള (53) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ മൊത്തം മരണസംഖ്യ രണ്ടായിരം അടുക്കുകയാണ്. സംസ്ഥാനത്താകെ 1982 പേരാണ് രോഗം ബാധിച്ച് മരിച്ചത്....

പാലക്കാട് വനിതാ ഹോസ്റ്റലിലെ സെക്യുരിറ്റി ജീവനക്കാരന്‍ അടിയേറ്റ് മരിച്ചനിലയില്‍

പാലക്കാട്: കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സെക്യുരിറ്റി ജീവനക്കാരനെ അടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. മോഷണശ്രമം തടയുന്നതിനിടെയാണ് അടിയേറ്റതെന്ന് കരുതുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. Follow us on patham online news

രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ;മറ്റ് സംസ്ഥാനങ്ങില്‍ നിന്ന് പലരും എത്തുന്നത് അവശനിലയില്‍, ഇതുവരെ സാമൂഹിക വ്യാപനമില്ലെന്നും മന്ത്രി

തിരുവനന്തപൂരം: സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചു. രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഇപ്പോള്‍ വരുന്നവരില്‍...

കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനിയുടെ നില അതീവ ഗുരുതരം

കൊച്ചി: കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നും എത്തിയ ഇവരെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ മുംബൈയില്‍ നിന്നും ട്രെയിനില്‍ എറണാകുളത്ത് എത്തിയ 80 വയസുകാരിയാണ് അത്യാസന്ന നിലയിലുള്ളത്. ഇന്നലെ നടത്തിയ...

കോവിഡ്: ചൈനയെ മറികടന്ന് ഇന്ത്യയുടെ മരണ നിരക്ക്, 24 മണിക്കൂറിനിടെ 7466 പുതിയ കേസുകള്‍; മരണം 4706 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിറിടെ 7466 പുതിയ കോവിഡ് കേസുകള്‍. ഒരു ദിവസം റിപ്പോര്‍ട്ടു ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,65,799 ആയി. ഇതില്‍ 89,987 പേരാണ് ചികിത്സയിലുള്ളത്. 71,105 പേര്‍ രോഗമുക്തരായി. വ്യാഴാഴ്ച മാത്രം...

സെക്‌സ് ചാറ്റിന് തയ്യാറാകണമെന്നാവശ്യപ്പെട്ട് യുവതിയ്ക്ക് ആറാം ക്ലാസുകാരന്റെ ഭീഷണി

നമ്മുടെ കുട്ടികളുടെ പോക്ക് എങ്ങോട്ട്? പുറത്തുവരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് വരുന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആറാം ക്ലാസുകാരനില്‍ നിന്ന് 21 വയസ്സുള്ള ഒരു യുവതിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. യുവതിയുടെ ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ്...

മണ്‍കൂനയില്‍ നിന്ന് പൊങ്ങിവന്ന കുഞ്ഞിക്കാലും നേര്‍ത്ത കരച്ചിലും; ജീവനോടെ കുഴിച്ചിട്ട കുഞ്ഞിന് പുതുജീവന്‍

ഗൊരഖ്പുര്‍ (യുപി) : മണ്‍കൂനയില്‍ നിന്ന് പൊങ്ങിവന്ന കുഞ്ഞിക്കാലും നേര്‍ത്ത കരച്ചിലും ജീവനടോടെ കുഴിച്ചു മൂടിയ കുഞ്ഞിന് രണ്ടാം ജന്മം. മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു മുഖം, ജീവനോടെ കുഴിച്ചിട്ട ഒരു ചോരക്കുഞ്ഞ്. ദൈവം അവന് ആയുസ് നീട്ടി നല്‍കിയതുകൊണ്ടാവും അവന്‍ ആ തൊഴിലാളികളുടെ കണ്ണില്‍...

Most Popular