Category: LATEST NEWS

ക്വാറന്റീന് പണം ഈടാക്കുന്നതു സംബന്ധിച്ച് ആര്‍ക്കും തെറ്റിദ്ധാരണയോ ആശങ്കയോ വേണ്ട, പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് പണം ഈടാക്കുന്നതു സംബന്ധിച്ച് ആര്‍ക്കും തെറ്റിദ്ധാരണയോ ആശങ്കയോ വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനം കൊണ്ട് പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍നിന്ന് തുക ഈടാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധിച്ച വിശദാംശം പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തുള്ള...

കൊവിഡ്: വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം കൂടുന്നു

വിദേശത്ത് ഇന്നലെ വരെ മരിച്ചത് 173 മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞയാഴ്ച വരെ ഇത് 124 ആയിരുന്നു. വിദേശത്ത് മരിച്ചവരുടെ വേർപാടിൽ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8,...

ഉത്ര കൊലപാതകം; സൂരജിനെ കുടുക്കിയത് ഇക്കാര്യങ്ങള്‍

അഞ്ചല്‍ : രണ്ടാമതും പാമ്പു കടിയേറ്റതിനെത്തുടര്‍ന്നു ഉത്ര മരിച്ചതിനു പിന്നാലെ മാതാപിതാക്കള്‍ക്കുണ്ടായ സംശയങ്ങളാണ് കൊലപാതകം വെളിച്ചത്തുവരാന്‍ ഇടയാക്കിയത്. എസ്പിക്കു നല്‍കിയ പരാതിയില്‍ അവര്‍ ഉന്നയിച്ച പ്രധാന സംശയങ്ങള്‍. 1. രണ്ടു തവണ വീടിനുള്ളില്‍ വച്ചു പാമ്പുകടിയേല്‍ക്കുക. രണ്ടു തവണയും ഉത്ര അത് അറിയാതിരിക്കുക. 2. ഫെബ്രുവരി 29ന്...

കേരളത്തില്‍ കോവിഡ് ഏറ്റവുമധികം ബാധിച്ചത്… എത് പ്രായക്കാരെ ? കണക്കുകള്‍ സൂചിപ്പിക്കുന്നത്!

കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1000 കടന്നു. മേയ് 27ന് 40 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് എണ്ണം 1003ല്‍ എത്തിയത്. 370ഓളം കേസുകള്‍ മാത്രമാണ് കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ളത്, ബാക്കിയെല്ലാം വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമാണ്. ആറു ശതമാനമാണ് കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലെ...

അഞ്ജനയുടെ മരണം കൊലപാതകം; ബലാത്സംഗം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ നിരവധി ക്രൂരകൃത്യങ്ങള്‍, 13 പേര്‍ക്കെതിരെ കേസ്

ഗോവയിലെ റിസോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അഞ്ജന ഹരീഷിന്റെ അമ്മ മിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കി. അഞ്ജനയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു പരാതി. ബലാത്സംഗം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ നിരവധി ക്രൂരകൃത്യങ്ങള്‍ അഞ്ജനയ്ക്കു നേരിടേണ്ടി...

സന്തോഷ് ശിവന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പൃഥിരാജും

സന്തോഷ് ശിവന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പൃഥിരാജും. മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ചിത്രത്തിലാണ് പൃഥ്വിരാജും എത്തുന്നത് . 'ഉറുമി'ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'ജാക്ക് ആന്‍ഡ് ജില്‍' എന്ന സിനിമയിലാണ് പൃഥ്വിയും അഭിനയിക്കുന്നത്. സന്തോഷ്...

അഞ്ചാംഘട്ട ലോക്ഡൗണിനെക്കുറിച്ച് പ്രധാനമന്ത്രി…!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 31ന് മാന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാലാംഘട്ട ലോക്ഡൗണിന്റെ അവസാന ദിവസമായ അന്ന് അഞ്ചാംഘട്ട ലോക്ഡൗണിനെക്കുറിച്ച് വ്യക്തമാക്കും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ മൊത്തം...

ബവ്ക്യൂ ആപ്പ് പ്ലേ സ്‌റ്റോര്‍ ലിങ്ക് ഇന്ന് രാത്രി എട്ടുമണിക്കുള്ളില്‍

കൊച്ചി: ബവ്ക്യൂ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പ്ലേ സ്‌റ്റോര്‍ ലിങ്ക് ഇന്ന് രാത്രി എട്ടുമണിക്കുള്ളില്‍ ലഭ്യമാകുമെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നാളെ രാവിലെ ആറുമണിക്കുള്ളില്‍ ആപ് ജനങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍ മതിയാകും. എന്നിരുന്നാലും അവസാന വിലയിരുത്തലുകള്‍ക്കു ശേഷം ഉടന്‍...

Most Popular