Category: HEALTH

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ഫോര്‍ട്ടുകൊച്ചി സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിതനായി എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ചത്. ജൂണ്‍ 19ന് കുവൈത്തില്‍ നിന്നെത്തിയ ഹാരിസിനെ 26 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്നു...

ശൈത്യകാലമെത്ത് ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് പഠനം; കുറഞ്ഞ താപനിലയും ഉയര്‍ന്ന ഈര്‍പ്പവും വൈറസ് വ്യാപനത്തിന് അനുകൂലം

അന്തരീക്ഷ ഊഷ്മാവും കോവിഡും തമ്മില്‍ ബന്ധമുണ്ടെന്നും ഊഷ്മാവു കുറയുന്നതു രോഗവ്യാപനത്തെ സഹായിക്കുമെന്നും ഭുവനേശ്വര്‍ ഐഐടിയും എയിംസും ചേര്‍ന്നു നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ്. ശൈത്യകാലമെത്തുന്നതോടെ അന്തരീക്ഷ ഊഷ്മാവില്‍ കുറവുണ്ടാകുമ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഐടിയിലെ സ്‌കൂള്‍ ഓഫ് എര്‍ത്ത്, ഓഷ്യന്‍...

ലോകത്തിന് പ്രതീക്ഷ: കൊവിഡ് പ്രതിരോധ വാക്സിന്‍ ആദ്യഘട്ട പരീക്ഷണം വിജയം

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് വിവരം. സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഫോലെഗെറ്റിയും സംഘവും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. പെഡ്രോ വാക്സിന്‍ നല്‍കിയവരില്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം അനുകൂലമായിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്.വാക്സിന്‍ സുരക്ഷിതമാണെന്നും മരുന്നിനോട് ശരീരം സഹിഷ്ണുത കാട്ടുന്നുണ്ടെന്നും ശാസ്ത്ര ജേര്‍ണലായ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൊടുപുഴ സ്വദേശിനി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൊടുപുഴ അച്ഛന്‍കവല ചെമ്മനംകുന്നില്‍ ലക്ഷ്മി കുഞ്ഞന്‍പിള്ളയാണ് മരിച്ചത്. 79 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല

ഇടുക്കി ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13 പേർക്ക് സമ്പർക്കത്തിലൂടെvയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. *ഉറവിടം വ്യക്തമല്ല* 1. രാജാക്കാട് സ്വദേശി (62) 2. രാജാക്കാട് സ്വദേശി (35) 3.രാജാക്കാട് സ്വദേശി (66) *സമ്പർക്കം* 1.കഞ്ഞിക്കുഴി സ്വദേശി (63). കരിമ്പനിലെ ഹോട്ടൽ ജീവനക്കാരനാണ്....

എറണാകുളം ജില്ലയിൽ ഇന്ന് 72 കോവിഡ്‌ 63 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

എറണാകുളം:ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-9* • ജൂലായ് 11 ന് വിമാനമാർഗം ഗുജറാത്തിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശി (33) • ജൂലായ് 11 ന് മസ്കറ്റ് - കൊച്ചി വിമാനത്തിലെത്തിയ പുത്തൻകുരിശ് സ്വദേശി (54) • ജൂലായ്...

തൃശ്ശൂർ ജില്ലയിൽ ഇന്ന് 42 പേർക്ക് കൂടി കോവിഡ്; 18 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 20) 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 പേ1ർ രോഗമുക്തരായി. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേളൂക്കര സ്വദേശിയായ സ്ത്രീ, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കോടശ്ശേരി സ്വദേശിയായ (2 വയസ്സുള്ള പെൺകുട്ടി), ആലപ്പുഴയിൽ...

സംസ്ഥാനത്ത് ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്് രോഗബാധ. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 2 ബിഎസ്എഫ് ജവാന്‍മാര്‍ക്കും...

Most Popular

G-8R01BE49R7