തിരുവനന്തപുരം: രാസലഹരി പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്ത രണ്ടംഗ സംഘത്തെ രക്ഷിക്കാൻ എക്സൈസിനു നേരെ കൂട്ടയാക്രമണം. അക്രമത്തിൽ ചിറയിൻകീഴ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് സാരമായി പരുക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിച്ചേർന്ന കഠിനംകുളം പോലീസാണ് എക്‌സൈസ് സംഘത്തെ രക്ഷിച്ചത്. ചിറയിൻകീഴ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ്...
ചെന്നൈ: 15 കാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എംഎസ് ഷാ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്. കുട്ടിയുടെ പിതാവ് നൽകിയ...
ലഖ്‌നൗ: പിതാവിന്റെ അനുവാദമില്ലാതെ മകൾ സ്വന്തംതാൽപര്യത്തിന് വിവാഹം ചെയ്തതിൻറെ പകയിൽ പിതാവും സഹോദരനും ചേർന്ന് പത്തുകൊല്ലത്തിനുശേഷം മകളുടെ കുഞ്ഞിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ബുദൗൻ ജില്ലയിലെ ഹയാത് നഗർ ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഇരുവരുടേയും മൂന്നുവയസ്സുകാരി കൽപന, കൽപനയുടെ അച്ഛന്റെ...
വടക്കാഞ്ചേരി: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളികള്‍ ഒരാള്‍ മരിച്ചെന്നു വിവരം. ഒരാള്‍ മോസ്‌കോയിലെത്തി. മരണം റഷ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. തൃശൂര്‍ സ്വദേശി ബിനിലാണ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന കുറാഞ്ചേരി സ്വദേശി ജെയിന്‍ മോസ്‌കോയില്‍ എത്തി. റഷ്യന്‍ അധിനിവേശ യുക്രൈയ്നില്‍ നിന്നുമാണ് ജെയിന്‍ റഷ്യന്‍...
പത്തനംതിട്ട: സമൂഹമനസാക്ഷിയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു സൂര്യനെല്ലി പീഡനക്കേസ്. അന്ന് 42 പേരായിരുന്നു പ്രതികൾ. എന്നാൽ അതിലും വലിയ കുറ്റകൃത്യമാണ് പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിക്കു നേരെയുണ്ടായത്. കേസിൽ ആകെ 58 പ്രതികളാണുള്ളതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ. കേസിലെ...
പത്തനംതിട്ട: ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ഇന്ന് 11 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി വരെ 28 പേരായിരുന്നു ദളിത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായിരുന്നത്. ഇന്ന് നേരം പുലരുമ്പോഴേക്കും അത് 39 ആയി....
ബെംഗളൂരു: മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്തുമാറ്റിയ സംഭവത്തിൽ കർണാടകയിൽ യുവാവ് അറസ്റ്റിൽ. ചാമരാജ്പേട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് മൂന്നു പശുക്കളെ ഇയാൾ ആക്രമിച്ചത്. സംഭവത്തിൽ 30 കാരനായ ബീഹാറിലെ ചമ്പാരൻ സ്വദേശി സയിദ്ദ് നസ്റു എന്നയാളാണ് അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ അറസ്റ്റിലായ ഇയാളെ 14...
കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ പി.കെ.സുരേഷ് കുമാർ എന്നയാളിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ദേവൻ രാമചന്ദ്രനെതിരെ നടന്ന സൈബർ ആക്രമണത്തിനു നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കൊച്ചി...