ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ സമൂഹമാധ്യമ പോസ്റ്റുകളിട്ട കേസിൽ സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ ആന്ധ്ര പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചിൽ തുടങ്ങി. സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും മോർഫ് ചെയ്ത...
എന്തിനോ വേണ്ടി തിളച്ച സാമ്പാറായിരുന്നു നാഗചൈതന്യയ്ക്ക് നൽകിയ സമ്മാനങ്ങളെന്ന കണ്ടെത്തലിലാണ് നടി സാമന്ത ഇപ്പോൾ. 'സിറ്റാഡൽ: ഹണി ബണ്ണി' എന്ന സീരിസിന്റെ പ്രോമോഷൻ പരിപാടിയിൽ സഹതാരം വരുൺ ധവാനുമായി നടത്തിയ സംഭാഷണത്തിലാണ് സാമന്ത തന്റെ മുൻ ഭർത്താവ് നാഗചൈതന്യയുടെ പേരെടുത്ത് പറയാതെ പറഞ്ഞത്.
'ഒരു...
കൊച്ചി: ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂൾ' റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കൊച്ചിയെ ഇളക്കി മറിക്കാൻ മലയാളികളുടെ സ്വന്തം അല്ലു അർജുൻ നവംബർ 27ന് എത്തുന്നു. വൈകീട്ട് അഞ്ചിന് ഗ്രാൻഡ് ഹയാത്തിലാണ് അല്ലു മലയാളികളെ നേരിൽ കാണുന്നത്. 'പുഷ്പ...
കൊച്ചി: 'ചോരക്കറയുടെ ചായം പുരളണ തീരാ പകയുടെ നെഞ്ചാണേ...' മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ വരവിന് മുന്നോടിയായി ആദ്യ സിംഗിൾ 'ബ്ലഡ്' കെജിഫ് ഗായകൻ സന്തോഷ് വെങ്കിയുടെ ശബ്‍ദത്തിൽ പുറത്തിറങ്ങി. ‘കെ.ജി.എഫ്’, ‘സലാർ’...
കൊച്ചി: ഇക്കുറി ക്രിസ്മസ് കെങ്കേമമാക്കാൻ കച്ചമുറുക്കി ഇട്ടിയാനവും കുടുംബവും എത്തുന്നു. ആഷിഖ് അബുവിന്‍റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്' ഡിസംബർ 19 ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചു കൊണ്ട് സിനിമയുടെ റിലീസ് അനൗൺസ്മെൻറ് പോസ്റ്റർ ഇന്നലെ പുറത്തിറക്കിയതിന് പിന്നാലെ വിജയരാഘവൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ...
കൊച്ചി: മദ്യലഹരിയിൽ അപകടകരമായി വാഹനമോടിക്കുകയും പൊലീസ് നിർദേശങ്ങൾ അവഗണിക്കുകയും ചെയ്ത നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണു നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്.
അത്താണി, ആലുവ എന്നിവിടങ്ങളിൽ നടന്റെ വാഹനം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചുപോയി. ഇതേത്തുടർന്നു കളമശേരിയിൽ തടഞ്ഞുനിർത്തി...
കൊച്ചി: 'ചോരക്കറയുടെ ചായം പുരളണ തീരാ പകയുടെ നെഞ്ചാണേ...' മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ വരവിന് മുന്നോടിയായി ആദ്യ സിംഗിളായ 'ബ്ലഡ്' പുറത്ത്. മലയാളത്തിന്‍റെ സ്വന്തം റാപ്പർ ഡബ്‌സീ പാടി, ‘കെ.ജി.എഫ്’, ‘സലാർ’...
കൊച്ചി: പുതിയ കാലഘട്ടത്തിൽ ഏറെ ചർച്ചയായി മാറിയ മെന്‍റലിസം വിഷയമാക്കിക്കൊണ്ട് ഒരു സിനിമ എത്തുന്നു, 'ഡോ. ബെന്നറ്റ്' എന്നാണ് ചിത്രത്തിന് പേര്. പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്ന, ടിഎസ് സാബു സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ പാലാരിവട്ടം റെനെ ഹോട്ടലിൽ വെച്ച് നടന്നു. ചടങ്ങിൽ നിര്‍മ്മാതാവ്...