കൊച്ചി:കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച 'ഔാഎശകേിറശമഎശ'േ ചലഞ്ച് കാംപെയ്നുമായി ബന്ധപ്പെട്ടായിരുന്നു റാത്തോഡ് മലയാളത്തിന്റെ പ്രിയതാരത്തെ വെല്ലുവിളിച്ചത്.
രണ്ട് കയ്യിലും ഡംപലുമായി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രം പങ്കുവച്ചാണ് ഫിറ്റ്നസ് ചലഞ്ചില്‍ ഭാഗമായ വിവരം...
പരാജയപ്പെട്ട സിനിമകളുടെ കാര്യം പറയുമ്പോള്‍ പല സംവിധാകര്‍ക്കും മൗനമാകും ഉത്തരം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് റോഷന് ആഡ്രൂസ്. കാസനോവ നല്ല രീതിയില്‍ പൊട്ടിയ സിനിമയാണെന്നും അത് തിയേറ്ററില്‍ പോയി പൈസ കൊടുത്ത് കണ്ടവരോട് ക്ഷമ പറയുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ തുറന്നുപറയുകയുണ്ടായി.
'തോല്‍വികള്‍ സംഭവിക്കുമ്പോള്‍ ചിലര്‍...
മലയാള സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്ന റിയാലിറ്റി ഷോയ്ക്കിടെ രസകരമായ സംഭവം നടന്നു. വിധികര്‍ത്താക്കളായ സംവൃത സുനില്‍, ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന് എന്നിവരുടെ കൈനോക്കി ലക്ഷണം പറഞ്ഞതാണ് വ്യത്യസ്ത അനുഭവമായത്. കൊച്ചിയിലെ മീന ചേച്ചിയാണ് കൈനോക്കി ലക്ഷണം പറഞ്ഞത്. സംവൃതയുടെ കൈ നോക്കി മീന...
ലണ്ടന്‍: ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് ഡാനിയല്‍ ക്രെയ്ഗ്. ക്രെയ്ഗിന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 'ബോണ്ട് 25'ല്‍ ഡാനിയല്‍ ക്രെയ്ഗിന് 50 മില്യണ്‍ പൗണ്ടാണ് പ്രതിഫലം ലഭിക്കുക. അതായത് ഏകദേശം 450 കോടി രൂപയാണ് ഒറ്റ ചിത്രത്തിനായി ക്രെയ്ഗിന് ലഭിക്കുക. കൂടാതെ...
ഇര്ഫാന് ഖാന് അപൂര്‍വ്വ രോഗം ആരാധകരേയും ബോളിവുഡിനേയും ഒരേപോലെ ഞെട്ടിച്ചിരിന്നു. ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ്വ രോഗത്തില്‍ നിന്ന് നടന് സുഖം പ്രാപിച്ചുവരാന്‍ പലരും പ്രാര്‍ത്ഥിച്ചു. തനിക്ക് കാന്‍സര്‍ ആണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇര്ഫാന് തന്നെയാണ് ആരാധകരെ അറിയിച്ചത്. അതിനുശേഷം അദ്ദേഹം ചികില്‍സയ്ക്കായി ഇംഗ്ലണ്ടിലേക്ക്...
ബംഗളുരു: പാ രജ്ജിത്ത്-രജനീകാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'കാല' കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നട സംഘടനകള്‍.
കാവേരി നദീ ജല തര്‍ക്കത്തില്‍ രജനിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് നീക്കം. ജൂണ്‍ ഏഴിന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും...
സിനിമാ ആസ്വാദകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ ടീസര്‍ പുറത്തുവന്നത്. സഞ്ജയ് ദത്തായി ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീറെത്തുന്ന ചിത്രത്തിലെ ലുക്കുകള്‍ തന്നെയാണ് എല്ലാവരേയും ഞെട്ടിച്ചത്. നടപ്പിലും ഭാവത്തിലുമെല്ലാം സഞ്ജയ് ദത്തായി മാറിയിരുന്നു രണ്‍ബീര്‍.
പ്രേക്ഷകരെ വീണ്ടും സസ്പെന്സിലാഴ്ത്തുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സഞ്ജുവില്‍ രണ്‍ബീറിനൊപ്പം മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത്...
കൊച്ചി:ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബോളിവുഡില്‍ തന്റേതായഇടം കണ്ടെത്തിയ യുവനടി ആലിയ ഭട്ടിനെ നായികയാക്കി മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത 'റാസി' നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചു. ചിത്രം ഇന്നലെ മാത്രം നേടിയത് 4.42 കോടി രൂപയാണ്. ഇതോടെയാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന...