Category: CINEMA

നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്പുണ്ണിയുടെ ഫോണ്‍ വിട്ടു നല്‍കാനാവില്ല.. ആ ഫോണ്‍ ഉപയോഗിച്ചിരുന്നത് ദിലീപ്; കേസില്‍ ഈ മാസം മുപ്പതിന് കോടതി വിധി പറയും

കൊച്ചി: ദിലീപിന്റെ െ്രെഡവര്‍ അപ്പുണ്ണിയുടെ ഫോണ്‍ വിട്ടു നല്‍കനാകില്ലെന്ന് പ്രോസിക്യൂഷന്‍. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണായക തൊണ്ടിമുതലാണ് ഫോണ്‍ എന്നും പ്രോസിക്യൂഷന്‍. അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും തന്റെ ഫോണ്‍ വിട്ടുനില്‍കുന്നില്ലെന്ന അപ്പുണ്ണി നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ നിലപാടറിയിച്ചിരിക്കുന്നത്. എന്നാല്‍, ഫോണ്‍ അപ്പുണ്ണിയുടേതാണെങ്കിലും നടി ആക്രമിക്കപ്പെട്ട...

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി; ഉടന്‍ ആശുപത്രി വിടും

കൊച്ചി: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് കുടുംബസുഹൃത്ത് കൂടിയായ സ്റ്റീഫന്‍ ദേവസ്സി. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ലക്ഷ്മി ഇപ്പോള്‍ സുഖംപ്രാപിച്ച് വരികയാണെന്നും ഉടന്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമെന്നും സ്റ്റീഫന്‍ അറിയിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ലക്ഷ്മി ചികിത്സയില്‍ കഴിയുന്നത്....

ഞങ്ങള്‍ക്ക് മോഹന്‍ലാലോ മമ്മൂട്ടിയോ വിഷയമല്ല; റിമ

അമ്മയ്‌ക്കെതിരെ തുറന്നടിച്ച അഭിമുഖത്തില്‍ മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കും റിമ മറുപടി നല്‍കി. 'മോഹന്‍ലാലിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു മഹാനടനെ അപമാനിക്കുന്നു എന്ന് എ.എം.എം.എ പറയുന്നത് ഭയങ്കര കോമഡിയായാണ് തോന്നുന്നത്. ഒരു ഇന്‍ഡസ്ട്രിയോട് കുറെ ആളുകളോട് സംസാരിക്കാനിരിക്കുമ്പോള്‍ ഇവരെല്ലാം മോഹന്‍ലാലിന്റെ പിറകിലൊളിച്ചു. എന്തുപറഞ്ഞാലും മോഹന്‍ലാല്‍,...

ഫെമിനിച്ചി എന്ന് വിളിക്കുന്നവരോട് റിമയ്ക്ക് പറയാനുള്ളത്..!

ഇനി അമ്മ എന്ന സംഘടനയിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കി നടിയും ഡബ്ല്യുസിസി അംഗവുമായ നടി റിമ കല്ലിങ്കല്‍. ലൈംഗികാക്രമണം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാനില്ല. എന്റെ വെല്‍ഫെയര്‍ നോക്കാന്‍ എനിക്കറിയാമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ വ്യക്തമാക്കി. ''എല്ലാം കഴിഞ്ഞ് ജോലി...

ഡബ്ല്യൂസിസിയുടെ ഹര്‍ജിയില്‍ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ഹൈകോടതി നോട്ടീസ്

കൊച്ചി: ഡബ്ല്യൂസിസിയുടെ ഹര്‍ജിയില്‍ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ഹൈകോടതി നോട്ടീസ്. സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക്...

മോഹന്‍ലാലിനെ തള്ളി ദിലീപിന്റെ വെളിപ്പെടുത്തല്‍; അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് ദിലീപ്

കൊച്ചി: താരസംഘടന അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് വ്യക്തമാക്കി നടന്‍ ദിലീപ് രംഗത്ത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെയടക്കം വാദം തള്ളികളഞ്ഞാണ് ദിലീപ് രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. മനസാ വാചാ അറിയാത്ത കുറ്റത്തിന് ഒന്നര കൊല്ലമായി താന്‍ വേട്ടയാടപ്പെടുകയാണെന്നും ദിലീപ് പറഞ്ഞു. 'അമ്മയുടെ ബൈലോപ്രകാരം...

ദുല്‍ഖറിനിങ്ങനെ കൈകഴുകാന്‍ പറ്റുമായിരിക്കും പക്ഷേ ഞങ്ങള്‍ക്കത് പറ്റില്ല… റിമ കല്ലിങ്കല്‍

കൊച്ചി: ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചിരിക്കുന്നത് ബാലിശമാണെന്നും, എന്തു പറഞ്ഞാലും മോഹന്‍ലാല്‍ എന്നു പറഞ്ഞ് ഫാന്‍സ് ക്ലബ്ബുകള്‍ ബഹളമുണ്ടാക്കുകയാണെന്നും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മോഹന്‍ലാലിന് പുറകില്‍ ഒളിക്കുകയാണ് താരസംഘടനയായ അമ്മയെന്നും അഭിനേത്രിയും ഡബ്യൂസിസി പ്രവര്‍ത്തകയുമായ റിമ കല്ലിങ്കല്‍. തങ്ങള്‍ പറയുന്നത് മോഹന്‍ലാലിനെ കുറിച്ചല്ല, അമ്മയുടെ പ്രസിഡന്റിനെ...

ആള്‍ക്കൂട്ടത്തിന് നടുവില്‍ മമ്മൂട്ടി…യഥാര്‍ത്ഥ ഹീറോ അയാളുടെ യാത്ര തുടരുകയാണ് വൈശാഖ്

ഹൈദരാബാദില്‍ യാത്രയുടെ സെറ്റില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ മമ്മൂട്ടിയെ കണ്ട സന്തോഷം മറച്ചുവയ്ക്കാതെ സംവിധായകന്‍ വൈശാഖ്. എണ്ണായിരത്തോളം വരുന്ന ആള്‍ക്കൂട്ടത്തിന് നടുവിലാണ് ചിത്രീകരണമെന്നും തന്റെ ഫ്രെയ്മില്‍ ഇത്രയും ജനത്തെ പകര്‍ത്താനാകില്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വൈശാഖ് പറയുന്നു. 'അദ്ഭുതകരമാണ് ഈ ആള്‍ക്കൂട്ടം. മധുരരാജയുടെ തുടര്‍ചര്‍ച്ചകള്‍ക്കായാണ് മമ്മൂക്കയെ...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51