ഞങ്ങള്‍ക്ക് മോഹന്‍ലാലോ മമ്മൂട്ടിയോ വിഷയമല്ല; റിമ

അമ്മയ്‌ക്കെതിരെ തുറന്നടിച്ച അഭിമുഖത്തില്‍ മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കും റിമ മറുപടി നല്‍കി. ‘മോഹന്‍ലാലിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു മഹാനടനെ അപമാനിക്കുന്നു എന്ന് എ.എം.എം.എ പറയുന്നത് ഭയങ്കര കോമഡിയായാണ് തോന്നുന്നത്. ഒരു ഇന്‍ഡസ്ട്രിയോട് കുറെ ആളുകളോട് സംസാരിക്കാനിരിക്കുമ്പോള്‍ ഇവരെല്ലാം മോഹന്‍ലാലിന്റെ പിറകിലൊളിച്ചു. എന്തുപറഞ്ഞാലും മോഹന്‍ലാല്‍, മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഫാന്‍സ് ക്ലബ്ബുകാര്‍ ബഹളമുണ്ടാക്കുന്നു. ഞങ്ങള്‍ മോഹന്‍ലാലിനെക്കുറിച്ചല്ല സംസാരിച്ചുകൊണ്ടിരിക്കുന്നത്. എ.എം.എം.എ എന്ന സംഘടനയുടെ പ്രസിഡന്റിനെക്കുറിച്ചാണ്”
‘എ.എം.എം.എ വിഷയത്തെ എത്ര വഴിമാറ്റാന്‍ നോക്കിയാലും ഞങ്ങള്‍ ഇത് പറഞ്ഞുകൊണ്ടിരിക്കും. ഞങ്ങള്‍ക്ക് മോഹന്‍ലാലോ മമ്മൂട്ടിയോ വിഷയമല്ല. രണ്ടുപേരിലെയും ആര്‍ട്ടിസ്റ്റിനെ ഞാനും ബഹുമാനിച്ചിട്ടുണ്ട്. ബഹുമാനിക്കുന്ന ആളുകള്‍ നമ്മളെക്കാര്‍ ഒരുപാട് മുകളിലല്ലേ? അവര്‍ക്കെന്താ നമ്മള്‍ പറയുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സിലാകാത്തത് എന്ന ആശങ്കയുണ്ട്. അവര്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് എങ്ങനെ മനസ്സിലാകും?, റിമ ചോദിക്കുന്നു.ഫാന്‍സ് ക്ലബ്ബ് എന്ന ആണ്‍കൂട്ട ആക്രമണങ്ങളെക്കുറിച്ച് റിമ പറയുന്നതിങ്ങനെ: ‘വലിയ ആളുകള്‍ക്ക് ഒന്നും പറയാനില്ലാത്തപ്പോഴാണല്ലോ അവരുടെ ഫാന്‍സ് ക്ലബ്ബുകള്‍ ഒച്ചയിടുന്നത്. ഒരു താരത്തിനോടുള്ള അന്ധമായ ആരാധനകൊണ്ട് മാത്രമൊന്നുമല്ല ഞങ്ങളെപ്പോലുള്ളവരെ ഫാന്‍സ് ക്ലബ്ബുകള്‍ ആക്രമിക്കുന്നത്. ഒന്നാമത്, സ്ത്രീകളാണ് സംസാരിക്കുന്നത്, നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് സമ്മതിച്ചുകൊടുത്താല്‍ വീട്ടിലുള്ള സ്ത്രീകള്‍ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം വരും. അവരുടെ തുല്യനീതി, സ്വാതന്ത്ര്യം ഇവയെല്ലാം സമ്മതിച്ചുകൊടുക്കേണ്ടി വരും. ഈ പേടികൊണ്ടുകൂടിയാണ് ആണ്‍കൂട്ടങ്ങള്‍ ശക്തമായി ആക്രമിക്കുന്നത്. ”ഡോ. ബിജുവിന് നേരിടേണ്ടിവരുന്ന ആക്രമങ്ങള്‍ ജാതീയ ആക്രമണങ്ങളാണെന്നും റിമ പറഞ്ഞു. ഈ ഇന്‍ഡസ്ട്രി കേരള സമൂഹത്തിന്റെ ഒരു മൈക്രോ കോസം ആണല്ലോ. അവിടെയുള്ളതെല്ലാം ഈ മേഖലയിലുമുണ്ട്. മതത്തെക്കാളും നമ്മുടെ നാട്ടില്‍ ആഴത്തില്‍ വേരുകളുള്ള ഒന്നാണ് ജാതി. റിച്ച് ക്രൗഡ്, പുവര്‍ ക്രൗഡ് എന്നൊരു പദപ്രയോഗം തന്നെയുണ്ട്. വര്‍ഗത്തിന്റെയും നിറത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കല്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവരുമ്പോഴാണ് കൂടുതലായും ഈ പദപ്രയോഗം ഉണ്ടാകുക. ചിലതൊക്കെ കാണുമ്പോള്‍ കോമഡി തോന്നും. സ്റ്റീല്‍ ഗ്ലാസ്, ചില്ലുഗ്ലാസ്, ടിഷ്യു പേപ്പര്‍ കൊണ്ട് പൊതിഞ്ഞ ചില്ലുഗ്ലാസ് ഇങ്ങനെ മൂന്നുതരമുണ്ട്. വെള്ളം കുടിക്കുന്ന ഗ്ലാസില്‍ പോലുമുണ്ട് വിവേചനം. പൊരിച്ച മീന്‍ പോലൊരു ഇഷ്യു ആണിതും. വിവേചനം ആരംഭിക്കുന്നത് ഏറ്റവും അടിത്തട്ടില്‍ നിന്നാണ്. കെപിഎസി ലളിത സ്വീകരിച്ച നിലപാടില്‍ വിഷമമുണ്ടെന്നും റിമ പറഞ്ഞു. ഞങ്ങള്‍ മുഖ്യമന്ത്രിയെക്കണ്ട് പുറത്തിറങ്ങിയ സമയത്ത് വളരെ പോസിറ്റീവ് ആയാണ് ലളിതാമ്മ പ്രതികരിച്ചത്. എന്നാല്‍ പിന്നീട് മൗനം പാലിച്ചു. ഇപ്പോള്‍ എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്തു. പണ്ട് അടൂര്‍ ഭാസിക്കെതിരെ പരാതി പറഞ്ഞപ്പോള്‍ പരാതി പറയാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്ന് ഉമ്മര്‍ ചോദിച്ചെന്ന് ഞാന്‍ വായിച്ചു. അന്ന് കെപിഎസി ലളിത ഒരു വിക്ടിം ആയിരുന്നു. ഇന്ന് അവര്‍ ഉമ്മറിന്റെ സ്ഥാനത്താണ്. ഇടതുചിന്താഗതിക്കാരിയാണ് എന്ന് പറയുന്ന ഒരാള്‍, സിനിമ എന്ന തൊഴിലിടത്തിലെ ഏറ്റവും സീനിയര്‍ ആയ ഒരാള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ വിഷമമുണ്ട്– റിമ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular