Category: BUSINESS

ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമാകും

ന്യൂഡല്‍ഹി: നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗ ശൂന്യമാകാതെ ഇരിക്കാന്‍ ആധാറുമായി ലിങ്ക് ചെയ്യുക. അല്ലാത്ത പക്ഷം 21 ദിവസത്തിനകം പാന്‍കാര്‍ഡ് ഉപയോഗശൂന്യമായേക്കാം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കേണ്ടതാണ്. ഇതിന്റെ അവസാന തീയതി മാര്‍ച്ച് 31നാണ്. മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക്...

അമിത ടിക്കറ്റ് നിരക്ക്; യാത്രക്കാരെ അകറ്റുന്നു; ബജറ്റ് നിര്‍ത്തലാക്കിയതും റെയില്‍വേയ്ക്ക് തിരിച്ചടി

കൊച്ചി: വര്‍ധിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്ക് യാത്രക്കാരെ നിരാശപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. തത്കാല്‍, പ്രീമിയംതത്കാല്‍ നിരക്കിലുള്ള ടിക്കറ്റ് ഏര്‍പ്പെടുത്തിയതും സുവിധ പ്രത്യേക തീവണ്ടികളും യാത്രക്കാരെ കുറയ്ക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രം 134.7 കോടി യാത്രക്കാരാണ് കുറഞ്ഞത്. ശതാബ്ദി, രാജധാനി തുടങ്ങിയ നിരക്ക്...

സ്വര്‍ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,065 രൂപയും പവന് 24,520 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,100 രൂപയും പവന് 24,800 രൂപയുമായിരുന്നു നിരക്ക്....

വിമാനയാത്രാ ടിക്കറ്റ് നിരക്ക് ഈ മാസം മുതല്‍ വര്‍ധിച്ചേക്കും

വിമാനയാത്രാ ടിക്കറ്റ് നിരക്ക് ഈ മാസം മുതല്‍ വര്‍ധിക്കാന്‍ സാധ്യത. വ്യോമയാന ഇന്ധനത്തിന്റെ നിരക്കില്‍ 10 ശതമാനം വര്‍ദ്ധവുണ്ടാകുന്നതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണം. 'വ്യോമയാന ഇന്ധന വില ഇന്ന് അര്‍ധ രാത്രി മുതല്‍ വീണ്ടും 10 ശതമാനം ഉയരാന്‍ പോകുന്നു. ഇപ്പോള്‍ തന്നെ...

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്കില്‍ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്കില്‍ ഇടിവ്. ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 6.6 ശതമാനം വളര്‍ച്ചയാണ് രാജ്യം നേടിയെടുത്തത്. 2018 19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 7.7 ശതമാനം ജിഡിപി വളര്‍ച്ച...

കണ്ണൂരില്‍നിന്ന് ഗോ എയര്‍ ഗള്‍ഫ് സര്‍വീസ് തുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഗോ എയര്‍ വ്യാഴാഴ്ച സര്‍വീസ് തുടങ്ങി. മസ്‌കറ്റിലേക്ക് വ്യാഴാഴ്ച രാത്രി 9.45നായിരുന്നു കന്നിയാത്ര. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്നു ദിവസമാണ് മസ്‌കറ്റിലേക്ക് സര്‍വീസ്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 1.05ന് മസ്‌കറ്റില്‍നിന്ന് കണ്ണൂരിലേക്ക് തിരിച്ചും സര്‍വീസുണ്ടാകും. തിങ്കള്‍,...

ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും ട്രെയിനില്‍ ഒഴിവുള്ള സീറ്റ്, ബര്‍ത്തുകള്‍ ഇനി യാത്രക്കാര്‍ക്ക് അറിയാം, ബുക്ക് ചെയ്യാം..!!!

കൊച്ചി: റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും തീവണ്ടികളിലെ ബര്‍ത്ത്, സീറ്റ് ഒഴിവുകള്‍ യാത്രക്കാരെ അറിയിക്കാന്‍ റെയില്‍വേ സംവിധാനമായി. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കും. ഈ സീറ്റുകള്‍ ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍...

ഇനി തീയേറ്ററുകളിലേക്ക് ഭക്ഷണം കൊണ്ടുപോകാം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തിയേറ്ററുകളില്‍ ഇനി പുറത്തു നിന്നു ഭക്ഷണം കൊണ്ടു പോകാം. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് നഗരസഭയുടേതാണ് നടപടി. ഇനി നഗരത്തിലെ തിയേറ്ററുകളില്‍ പുറത്തു നിന്നു ഭക്ഷ്യവസ്തുക്കള്‍ കൊണ്ടു പോകാന്‍ പ്രേക്ഷകര്‍ക്ക് അവകാശം ഉണ്ടാകും. ലഘുഭക്ഷണം കൊണ്ടു വരുന്നവരെ തടയാനോ അവരെ...

Most Popular