Category: BUSINESS

ഇനി മുതല്‍ വാട്ട്‌സാപ്പ് വഴി പണവും അയക്കാം….

കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷം വലിയ മാറ്റങ്ങളാണ് വാട്ട്സാപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍, വോയിസ്/വീഡിയോ കോള്‍, ഗ്രൂപ്പ് വീഡിയോ ചാറ്റ് എന്നിവയുമായി രൂപം മാറിക്കൊണ്ടിരിക്കുകയാണ് വാട്ട്സാപ്പ്. ഇപ്പോഴിതാ വാട്ട്സാപ്പ് വഴി പണമിടപാട് നടത്താനുള്ള സംവിധാനവും ഒരുക്കുകയാണ് ഫേസ്ബുക്ക്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ്...

മേയ് 30, 31 തീയതികളില്‍ ബാങ്ക് പണിമുടക്ക്

മുംബൈ: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30, 31 തിയതികളില്‍ പണിമുടക്കും. ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് 48 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ജോലിഭാരം കൂടിയതിനനുസരിച്ച് ശമ്പള വര്‍ധന ലഭിച്ചില്ലെന്നാണ് യൂണിയനുകളുടെ ആരോപണം. ചീഫ്...

സാംസങ്ങിന് വന്‍ തിരിച്ചടി; ഐഫോണിനെ കോപ്പിയടിച്ചതിന് 3651 കോടി രൂപ പിഴ; സാംസങ് മുന്‍നിരയില്‍ എത്തിയത് കോപ്പിയടിച്ചതുകൊണ്ടാണെന്ന് കോടതി

ഐഫോണിനെ കോപ്പിയടിച്ചെന്ന കേസില്‍ സാംസങ്ങിന് വന്‍ തിരിച്ചടി. വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ കേസില്‍ ആപ്പിളിന് അനുകൂല വിധി. ഐഫോണിന്റെ ചില ഫീച്ചറുകള്‍ നിയമവിരുദ്ധമായി പകര്‍ത്തിയതിന് സാംസങ്ങിന് വന്‍തുകയാണ് പിഴ വിധിച്ചിരിക്കുന്നത്. ആപ്പിളിന് 53.9 കോടി (ഏകദേശം 3651 കോടി രൂപ )...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ വന്‍തുക പിഴ

തൃശ്ശൂര്‍: 2017-28 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള ആദായനികുതി റിട്ടേണ്‍ ജൂലായ് 31നകം സമര്‍പ്പിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. അവസാനതീയതിക്കുശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍നിന്ന് 5,000 രൂപ പിഴയീടാക്കും. ഡിസംബര്‍ 31 കഴിഞ്ഞാല്‍ പിഴ പതിനായിരമാക്കും. മാര്‍ച്ച് 31നു ശേഷവും റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍...

ഗര്‍ഭനിരോധന ഉറകളും സാനിറ്ററി നാപ്കിനുകളും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ!!!

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനും പരിസരവും ശുചിത്വമുള്ളതാക്കാന്‍ പുതിയ നയത്തിന് അംഗീകാരം നല്‍കി ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ്. കുറഞ്ഞവിലയ്ക്ക് ഗര്‍ഭനിരോധന ഉറകളും സാനിറ്ററി നാപ്കിനുകളും എത്തിക്കും. യാത്രയ്ക്കായി എത്തുന്നവര്‍ക്ക് മാത്രമല്ല, സ്റ്റേഷന്‍ പരിസരത്ത് താമസിക്കുന്നവരേയും വ്യക്തിശുചിത്വമുള്ളവരാക്കാനാണ് റെയില്‍വേയുടെ നീക്കം. സ്റ്റേഷന്‍ പരിസരത്ത് ആവശ്യത്തിന് ശുചീകരണ സൗകര്യങ്ങളുടെ...

പേറ്റന്റ് ലംഘനം: ആപ്പിളിന് സാംസങ്ങ് 3677.35 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കലിഫോര്‍ണിയ: ഐഫോണിലെ സാങ്കേതികവിദ്യകള്‍ സാംസങ്ങ് കോപ്പിയടിച്ച് ഗാലക്‌സിയില്‍ ചേര്‍ത്തുവെന്നാരോപിച്ച് ആപ്പിള്‍ നല്‍കിയ കേസില്‍ ആപ്പിളിന് ജയം. സാംസങ്ങ് കമ്പനി 3677.35 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നു യുഎസിലെ കോടതി ഉത്തരവിട്ടു. 2011 മുതല്‍ ഇരുകമ്പനികളും തമ്മില്‍ നിയമയുദ്ധത്തിലാണ്. തങ്ങളുടെ പേറ്റന്റ് സാംസങ്ങ് ലംഘിച്ചുവെന്നാണ്...

കടല്‍കടക്കാനൊരുങ്ങി ജിയോ, യൂറോപ്പിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങി റിലയന്‍സ്

കൊച്ചി:ടെലികോം വിപണിയില്‍ ഇന്ത്യയില്‍ നേടിയ നേട്ടങ്ങളുടെ ചുവടുപിടിച്ച് അന്താരാഷ്ട്ര വിപണിയിലേയ്ക്ക് ചുവടു വയ്ക്കാന്‍ ലക്ഷ്യമിടുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം.യൂറോപ്പിലെ എസ്തോണിയയിലാണ് ജിയോ ആദ്യം വിജയം പരീക്ഷിക്കുന്നത്. ഇവിടെ ചെറിയ തോതില്‍ തുടക്കമിട്ട് പിന്നീട് യൂറോപ്പിലെ മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ജിയോയുടെ...

558 രൂപയ്ക്ക് 246 ജി.ബി ഡാറ്റ, തകര്‍പ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍

ജിയോയുമായാണ് ഇപ്പോള്‍ ടെലികോം കമ്പനികളുടെ മത്സരം. അടിക്കടി വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ജിയോ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മറുപണി നല്‍കി വിപണി നിലനിര്‍ത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ജിയോയുടെ 498 രൂപയുടെ ഓഫറിനെ നേരിടാന്‍ 558 രൂപയുടെ കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. പ്രീപെയ്ഡ് കസ്റ്റമേഴ്സിനുള്ളതാണ് ഓഫര്‍....

Most Popular

G-8R01BE49R7