pathram desk 2

Advertismentspot_img

,ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ സംഘടനയെ വിമര്‍ശിച്ച് ആഷിഖ് അബു; ‘തിലകന്‍ ചേട്ടനോട് സിനിമത്തമ്പുരാക്കന്മാര്‍ മാപ്പുപറയുമായിരിക്കും, അല്ലേ’ ?

കൊച്ചി:വിമന്‍ ഇന്‍ കളക്ടീവിന് പിന്നാലെ, ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബുവും രം?ഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലാണ് ആഷിഖ് അബുവിന്റെ വിമര്‍ശനം. ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ...

ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല, സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം:പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതു വ്യക്തമാക്കി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. ജസ്നയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്നയുടെ തിരോധാനവും അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പത്തനംതിട്ട കൊല്ലമുള കുന്നത്ത്...

സൗദിയില്‍ ആദ്യമായി നാളെ വാഹനമോടിക്കും

ജിദ്ദ: സൗദി അറേബ്യ നാളെ പുതിയൊരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകും. നാളെ മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം റോഡിലിറക്കിതുടങ്ങുക. നിരവധി വനിതകള്‍ ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. 'ഭാരമേല്‍പ്പിക്കൂ കുതിക്കൂ' എന്നപേരിലാണ് സൗദിയിലെ പ്രധാന നഗരങ്ങളില്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്.ഇനി മണിക്കൂറുകള്‍ മാത്രമാണ് ചരിത്രത്തിലിടം നേടിയുള്ള...

ടുണീഷ്യയെ നിലംപരിശാക്കി ബെല്‍ജിയം, 5-2ന്റെ മിന്നുന്ന ജയം

മോസ്‌ക്കോ: ആവേശപ്പോരില്‍ ടുണീഷ്യയെ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയം തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ക്യാപ്റ്റന്‍ ഈദന്‍ ഹസാദ്, റൊമേലു ലുകാകു എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ബാത്ഷുവായിയുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ശേഷിച്ച ഗോള്‍. ഡിലന്‍ ബ്രോണ്‍, വഹ്ബി...

നിഷ ജോസ് കെ മാണിയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തി,കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍

കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായുളള നിഷ ജോസ് കെ മാണിയുടെ പരാതി വനിതാ കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു. പരാതി സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധമുളള കുറ്റവാളികളെ എത്രയും വേഗം പിടികൂടുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്നും...

‘പ്രിയപ്പെട്ട ജയസൂര്യ,ഞാന്‍ മേരിക്കുട്ടിയുമായി പ്രണയത്തിലായി’, അനുമോദനവുമായി ഒടിയന്റെ സംവിധായകന്‍

കൊച്ചി:രഞ്ജിത് ശങ്കറിന്റെ 'ഞാന്‍ മേരിക്കുട്ടിക്ക്' ലഭിക്കുന്ന കൈയടികള്‍ നിലയ്ക്കുന്നില്ല. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ഏറ്റവുമൊടുവില്‍ ചിത്രത്തിനും ജയസൂര്യയ്ക്കും അഭിനന്ദനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.ജയസൂര്യയെയും രഞ്ജിത്തിനെയും അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിട്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രീകുമാര്‍ മേനോന്‍ താന്‍ മേരിക്കുട്ടിയില്‍ നിന്നും ഇതുവരെ മോചിതനായിട്ടില്ലെന്നു സൂചിപ്പിക്കുന്നത്. ജയസൂര്യയെ സിനിമയിലെങ്ങും...

മോഹന്‍ലാല്‍ എന്നത് ഒരു ഘടകം മാത്രമാണ്! ശ്രദ്ധിച്ചില്ലെങ്കില്‍ അതിനു മലയാളി ഹൗസിന്റെ ഗതിയാവും, നിര്‍ത്തേണ്ടി വരുമെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി:മോഹന്‍ലാല്‍ അവതാരകനായതുകൊണ്ടു മാത്രം ബിഗ് ബോസ് ഷോ മലയാളത്തില്‍ വിജയിക്കണമെന്നില്ലെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. മോഹന്‍ലാല്‍ ഷോയുടെ ഒരു ഘടകം മാത്രമാണെന്നും ബിഗ് ബോസ് വിജയിക്കുന്നതില്‍ പങ്കെടുക്കുന്നവര്‍ ആരൊക്കെന്നത് പ്രധാനമാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇന്റര്‍നാഷനല്‍ ബിസിനസ് ടൈംസുമായുള്ള അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ...

കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: കേരളത്തില്‍ 26, 27 തീയതികളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ ചില സ്ഥലങ്ങളില്‍ മാത്രമാകും മഴ പെയ്യുക. ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയാകും ലഭിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35...

pathram desk 2

Advertismentspot_img
G-8R01BE49R7