‘പ്രിയപ്പെട്ട ജയസൂര്യ,ഞാന്‍ മേരിക്കുട്ടിയുമായി പ്രണയത്തിലായി’, അനുമോദനവുമായി ഒടിയന്റെ സംവിധായകന്‍

കൊച്ചി:രഞ്ജിത് ശങ്കറിന്റെ ‘ഞാന്‍ മേരിക്കുട്ടിക്ക്’ ലഭിക്കുന്ന കൈയടികള്‍ നിലയ്ക്കുന്നില്ല. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ഏറ്റവുമൊടുവില്‍ ചിത്രത്തിനും ജയസൂര്യയ്ക്കും അഭിനന്ദനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.ജയസൂര്യയെയും രഞ്ജിത്തിനെയും അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിട്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രീകുമാര്‍ മേനോന്‍ താന്‍ മേരിക്കുട്ടിയില്‍ നിന്നും ഇതുവരെ മോചിതനായിട്ടില്ലെന്നു സൂചിപ്പിക്കുന്നത്. ജയസൂര്യയെ സിനിമയിലെങ്ങും കാണാന്‍ സാധിച്ചില്ലെന്നും, സ്വാഭാവിക അഭിനയം തന്നെ വിസ്മയിപ്പിച്ചുവെന്നും ശ്രീകുമാര്‍ കുറിക്കുന്നു. ജയസൂര്യയിലെ മേരിക്കുട്ടിയുമായി താന്‍ പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

പ്രിയപ്പെട്ട Jayasurya,

മേരിക്കുട്ടിയിൽ നിന്നും ഞാൻ മോചിതനായിട്ടില്ല. സിനിമയിലെവിടേയും എനിക്ക് നിങ്ങളെ കാണാൻ കഴിഞ്ഞില്ല. മേരിക്കുട്ടിയായി നിങ്ങൾ നിറഞ്ഞാടിയിരിക്കുകയാണ് ഓരോ സീനിലും. നിൽപ്പിലും നടപ്പിലുമുള്ള നിങ്ങളുടെ സ്വാഭാവിക അഭിനയം, സ്ത്രൈണ ഭാവങ്ങൾ, ഡയലോഗുകൾ എല്ലാം ഒന്നിനൊന്ന് വിസ്മയിപ്പിക്കുന്നതായിരുന്നു. നിങ്ങൾ നടനിലൂടെ താരമായിക്കഴിഞ്ഞിരിക്കുന്നു.
I have fallen in love with the Marykutty in you!

Ranjith, മലയാളികളുടെ മനസ്സിലെ ക്ളീഷേകളെ നിഷ്ക്കരുണം തച്ചുടക്കുകയാണ് നിങ്ങൾ ചെയ്തിരിക്കുകയാണ്. LGBT സമൂഹത്തിന് നമ്മൾ ഓരോരുത്തരും നൽകേണ്ട കരുതലിനേയും സ്നേഹത്തിനേയും, അവരുടെ കരുത്തിനേയും കഴിവിനേയും കുറിച്ച് നിങ്ങൾ ഞങ്ങളെ തീർത്തും ബോധവാന്മാരാക്കിയിരിക്കുകയാണ്.

നന്ദി, ഈ ചിത്രത്തിന്. കണ്ട് മറക്കുന്ന ഒരു സിനിമയ്‌ക്കുമപ്പുറം ഒരു അനുഭവം സമ്മാനിച്ചതിന്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7