pathram desk 2

Advertismentspot_img

നിറത്തെ ചൊല്ലി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിഹാസം,മനംനൊന്ത യുവതി സദ്യയില്‍ വിഷം കലര്‍ത്തി; അഞ്ചു പേര്‍ മരിച്ചു

മുംബൈ: നിറത്തെ ചൊല്ലി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിഹാസത്തില്‍ മനംനൊന്ത യുവതി കുടുംബസത്കാരത്തിനിടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. സംഭവത്തില്‍ അഞ്ചു പേര്‍ മരിച്ചു. 120 ആളുകള്‍ ചികിത്സയിലാണ്. നാല് കുട്ടികളും 54 കാരനുമാണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണു സംഭവം. പ്രാന്ധ്യ എന്നുവിളിക്കുന്ന ജ്യോതി സുരേഷ് സര്‍വാസെ...

വീട്ടമ്മയായ യുവതിയുമായി ബന്ധമുണ്ടെന്ന ആരോപിച്ച് ഭര്‍ത്താവ് രംഗത്ത് എത്തിയത് വഴിത്തിരിവായി; ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ അഞ്ച് വൈദികരെ പുറത്താക്കി ഓര്‍ത്തഡോക്സ് സഭ,

കോട്ടയം: ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ വൈദികര്‍ക്കെതിരെ നടപടി. പരാതിയുയര്‍ന്ന അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി ഓര്‍ത്തഡോക്സ് സഭ നേതൃത്വം സസ്പെന്റ് ചെയ്തു. വീട്ടമ്മയായ യുവതിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപിച്ച് ഭര്‍ത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തായത്. ഇത് സോഷ്യല്‍ മീഡിയയിലടക്കം വന്‍ ചര്‍ച്ചയായതോടെ നേതൃത്വം ഇടപെടുകയായിരുന്നു. നിരണം...

ലുക്കാക്കു മാജിക്കില്‍ ബെല്‍ജിയം, വീണ്ടും ഇരട്ട ഗോളുകള്‍

അധിക സമയത്ത് സ്റ്റാര്‍ സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവാണ് ബെല്‍ജിയത്തിന്റെ മൂന്നാം ഗോള്‍ നേടിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗോളുകളടിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ലുക്കാക്കുവും എത്തി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റഷ്യയുടെ ചെറിഷേവ് എന്നിവരും നാല് ഗോളുകളടിച്ച് ലുക്കാക്കുവിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. വി.എ.ആര്‍ വഴി സൂക്ഷ്മ...

ഗണപതി തമിഴ്നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്യപ്പെട്ട ദൈവമാണ്, സംവിധായകനെതിരേ കേസ്

ചെന്നൈ: മതവികാരം വ്രണപ്പെടുത്തിയതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ഉളള കുറ്റങ്ങള്‍ ചുമത്തി തമിഴ് സംവിധായകന്‍ ഭാരതിരാജക്കെതിരെ പൊലീസ് കേസെടുത്തു. ചെന്നൈ പൊലീസ് ആണ് കേസ് എടുത്തത്. ജനുവരി 18 നാണ് കേസിനാസ്പദമായ സംഭവം. കാവേരി വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ സംവിധായകന്‍ ഹിന്ദു...

രണ്‍വീര്‍ -ദീപിക വിവാഹം നവംബറില്‍ തന്നെ, വിവാഹം ഇറ്റലിയില്‍ വിരാട് കോഹ്ലി-അനുഷ്‌ക ശര്‍മ വിവാഹം നടന്ന വേദിയില്‍

ബോളിവുഡിന്റെ പ്രിയ താര ജോഡി രണ്‍വീര്‍ സിങ്ങ്- ദീപിക പദുകോണ്‍ വിവാഹം നവംബര്‍ 10ന്. ഇറ്റലിയില്‍ വിരാട് കോഹ്ലി അനുഷ്‌ക ശര്‍മ വിവാഹം നടന്ന വേദിയില്‍ വെച്ചായിരിക്കും ഈ താരവിവാഹവും നടക്കുക. വിവാഹത്തിന് മുന്നോടിയായി രണ്‍വീറിനും കുടുംബത്തിനുമൊപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതായി...

പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ച നടപടി രാജ്യത്തിന്റെ ചരിത്രത്തിലാദ്യം, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയങ്ങള്‍ തടസ്സമാവുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വാണിജ്യമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ...

‘ലൂസിഫര്‍’ മോഹന്‍ലാലിന്റെ താരമൂല്യത്തിനും അഭിനയസമ്പത്തിനും ചേര്‍ന്ന സിനിമ: പൃഥ്വിരാജ്

ലോകത്തിലെ തന്നെ മികച്ച അഭിനേതാക്കളിലൊരാളാണ് മോഹന്‍ലാലെന്ന് പൃഥ്വിരാജ്. തന്റെ ആദ്യ സംവിധാന സംരഭമായ 'ലൂസിഫര്‍' അദ്ദേഹത്തിന്റെ താരമൂല്യത്തിനും അഭിനയസമ്പത്തിനും ചേര്‍ന്ന സിനിമയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്...

സംഘട്ടന രംഗത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം,നടന്‍ ധനുഷിന് പരിക്ക്

മാരി 2 എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ നടന്‍ ധനുഷിന് പരുക്കേറ്റതായി റിപ്പോര്‍ട്ട്. ധനുഷിന്റെ പരുക്ക് വേഗം ഭേദമാകട്ടെ എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് മലയാളത്തിന്റെ പ്രിയ താരം ടൊവിനോ...

pathram desk 2

Advertismentspot_img
G-8R01BE49R7