pathram desk 2

Advertismentspot_img

ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു

പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു. കാണാതായ ജസ്നയെ കണ്ടെത്താൻ സജീവമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് ജസ്നയുടെ ബന്ധു ജസ്റ്റിസ് വി ഷേർസിയുടെ കാറിന് നേരെ കരി ഓയിൽ ഒഴിച്ചത്. കോട്ടയം...

ചെന്നിത്തലയുടെ യാത്രയ്ക്ക് എതിരെ പോലീസ് കേസ്

ചെന്നിത്തലയുടെ യാത്രയിൽ കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് കേസ്. ഐശ്വര്യയാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് തളിപ്പറമ്പിൽ ഡിസിസി പ്രസിഡൻ്റ് അടക്കം400 പേർക്കെതിരെ ആണ് പൊലീസ് കേസെടുത്തത്. ശ്രീകണ്ഠപുരത്തും 400 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഗഗന്‍യാന്‍ വിക്ഷേപണത്തിന് തയാറെടുക്കുന്നു

ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം വിക്ഷേപണത്തോട് അടുക്കുന്നു. ഈ വര്‍ഷം ഡിസംബറില്‍ വിക്ഷേപണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വ്യോമമിത്ര എന്ന പേരുള്ള റോബോര്‍ട്ടിനെയാണ് പരീക്ഷണ വിക്ഷേപണങ്ങളില്‍ ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുക. ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ഗഗന്‍യാന്‍ വിക്ഷേപണത്തിനുള്ള മാതൃപേടകം തയാറാകുന്നുണ്ട്. മൂന്ന്...

ഇന്ത്യയുടെ അഖണ്ഡതയ്‌ക്കെതിരായ നീക്കങ്ങളെ ചെറുക്കും: രാജ്‌നാഥ് സിംഗ്

ബംഗളൂരു: ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കാന്‍ ഉന്നമിട്ടുള്ള ഏതു നീക്കത്തെയും പരാജയപ്പെടുത്തുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിനുള്ള ശക്തി രാജ്യത്തിനുണ്ടെന്നും രാജ്‌നാഥ് വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ഏതു നീക്കത്തെയും വിഫലമാക്കും. അതിനുള്ള കരുത്തുണ്ട് ഇന്ത്യയ്ക്ക്. ഏതു വിപത്തിനെ നേരിടാനും ജനങ്ങളെ സംരക്ഷിക്കാനും അതിര്‍ത്തി...

സഭയില്‍ ബഹളംവച്ച മൂന്ന് എഎപി എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പേരില്‍ രാജ്യസഭയില്‍ ബഹളംവച്ച മൂന്ന് എഎപി (ആംആദ്മി പാര്‍ട്ടി) എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് സഭ പിരിയുന്നവരെയാണ് ഇവരെ പുറത്താക്കിയത്. രാവിലെ സമ്മേളനം ആരംഭിച്ചതു മുതല്‍ എഎപിയുടെ മൂന്ന് എംപിമാര്‍ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതാണ് സഭാധ്യക്ഷനെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് സഭ 9.40വരെ നിര്‍ത്തിവച്ചു....

പെട്രോൾ 44 രൂപയ്ക്ക് നൽകാം; ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ 34 രൂപ മാത്രം; ഇത് ​ഗ്രേറ്റ് ഇന്ത്യൻ കൊള്ള; മോദി സർക്കാരിനെ ആഞ്ഞടിച്ച് തരൂർ

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ധനവില വര്‍ധനവിലൂടെ നടക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ കൊള്ളയുടെ വിശദാംശങ്ങള്‍ അടങ്ങിയ രസകരമായ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂരിന്റെ പ്രതികരണം. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തെ (2014) നികുതി ഈടാക്കിയാല്‍...

ഡോളർകടത്ത് കേസിലും ജാമ്യം; ശിവശങ്കർ പുറത്തേക്ക്…

കൊച്ചി: ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. മൂന്നുമാസത്തിലേറെയായി ജയില്‍വാസമനുഭവിക്കുന്ന ശിവശങ്കറിന് ഇനി പുറത്തിറങ്ങാം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ വിധി രാവിലെ 11 മണിയോടെയാണ് ഉണ്ടായത്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍...

പ്രധാനമന്ത്രിയുടെ സഹോദരന്റെ പേരില്‍ പണപ്പിരിവ്: യുവാവ് അറസ്റ്റില്‍

സുല്‍ത്താന്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ പേരില്‍ പണംപിരിച്ച യുവാവിനെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി. പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി പങ്കെടുക്കുന്ന പരിപാടിയുടെ പേരില്‍ പണം തട്ടിച്ച ജിതേന്ദ്ര തിവാരി എന്നയാളെയാണ് കഴിഞ്ഞദിവസം യുപി വികാസ്...

pathram desk 2

Advertismentspot_img