pathram desk 1

Advertismentspot_img

‘എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം’ തന്നെ വിഷമിപ്പിക്കാറില്ല; ആറാം നിരയില്‍ ഇരിപ്പിടം ലഭിച്ചതില്‍ പരാതിയില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പിന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചതില്‍ പരാതിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആറാമത്തെ നിരയിലായിരുന്നു ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി രാഹുലിന് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇതേച്ചൊല്ലി വിവാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ 'എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം' തന്നെ വിഷമിപ്പിക്കാറില്ലെന്ന് രാഹുല്‍...

മൂന്നാമതും ജനിച്ചത് പെണ്‍കുട്ടി… നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു!!

ന്യൂഡല്‍ഹി: മൂന്നാമതും പെണ്‍കുട്ടി ജനിച്ച ദുഃഖത്തില്‍ നവജാതശിശുവിനെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ചാന്തു ഗ്രാമത്തിലാണ് സംഭവം. രണ്ട് പെണ്‍മക്കളാണ് യുവതിക്ക്. മൂന്നാമത് ഒരു ആണ്‍കുട്ടിയെ യുവതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീണ്ടും പെണ്‍കുട്ടി പിറന്നതോടെ യുവതി ഡിപ്രഷനിലായിരുന്നു എന്ന് ഭര്‍ത്താവ് പൊലീസിന്...

മഹാരാഷ്ട്രയില്‍ മിനി ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ മിനി ബസ് പുഴയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. മുംബൈയ്ക്കു 300 കിലോമീറ്റര്‍ അകലെ കോലാപൂരിലെ പഞ്ചഗംഗ നദിയിലേക്കാണ് ബസ് മറിഞ്ഞത്. രത്‌നഗിരിയില്‍ നിന്ന് കോലാപൂരിലേക്കു വരികയായിരുന്നു ബസ് നിയന്ത്രണം വിട്ട് നദിയിലേക്കു...

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ‘പദ്മാവത്’ ഇന്റര്‍നെറ്റില്‍!! ഫേസ്ബുക്ക് ലൈവില്‍ ചിത്രം കണ്ടത് പതിനായിരങ്ങള്‍

മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പദ്മാവത് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍. ചിത്രത്തിന്റെ തിയേറ്റര്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവന്നിരിക്കുന്നത്. ചിത്രം ഫേസ്ബുക്കില്‍ ലൈവ് പ്രദര്‍ശിച്ചപ്പോള്‍ തന്നെ ഏകദേശം പതിനേഴായിരത്തിലധികം പേരാണ് ചിത്രം കണ്ടത്. പൈറസി വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍...

മമ്മൂട്ടിയുടെ ‘പേരന്‍പ്’ റോട്ടര്‍ഡാം ചലച്ചത്ര മേളയില്‍!! ജനുവരി 27ന് ചിത്രം പ്രദര്‍ശിപ്പിക്കും

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് ഇന്നലെ ആരംഭിച്ച വിഖ്യാതമായ റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ ജനുവരി 27ന് പ്രദര്‍ശിപ്പിക്കും. സിനിമയില്‍ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണിത്. രണ്ടര വര്‍ഷം മുമ്പേ പേരന്‍പിന്റെ ചിത്രീകരണം...

പ്ലാസ്റ്റിക് സര്‍ജറിയില്‍ പിഴവ് പറ്റിയോ…? നടി ശ്രീദേവിയുടെ ചുണ്ടിനെച്ചൊല്ലി ബി ടൗണില്‍ ചര്‍ച്ച കൊഴുക്കുന്നു!!

ചര്‍ച്ചകള്‍ക്ക് പഞ്ഞമില്ലാത്ത ബി ടൗണിലെ ചര്‍ച്ചാവിഷയമായി നടി ശ്രീവേദിയുടെ ചുണ്ടും. ശ്രീദേവിയുടെ പുതിയ ലുക്ക് ആണ് ബി ടൗണില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. നടി ചുണ്ടില്‍ ശസ്ത്രക്രിയ നടത്തിയതില്‍ എന്തോ തകരാറ് പറ്റിയെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ അനുരാഗ് കശ്യപ് സംഘടിപ്പിച്ച ചടങ്ങില്‍...

അതിപ്പോള്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദി… അതില്‍ തന്നെ നാലുപേര്‍ ഇല്ലേ? മോദിയുടെ 600 കോടി വോട്ടര്‍ പരാമര്‍ശത്തിനെതിരെ ട്രോള്‍ മഴ

ഇന്ത്യയിലെ 600 കോടി വോട്ടര്‍മാരാണ് ബിജെപിയെ വിജയിപ്പിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'തള്ള്' പരാമര്‍ശത്തിനെതിരെ പൊങ്കാലയിട്ട് ട്രോളര്‍മാര്‍. സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മോദിക്ക് അബന്ധം പിണഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 81 കോടിയാണ് രാജ്യത്തെ വോട്ടര്‍മാരുടെ...

സന്താനോത്പാദനത്തിന് തടവുകാരന് രണ്ടാഴ്ചത്തെ അവധി അനുവദിച്ച് മദ്രാസ് ഹൈക്കോടതി; ഉത്തരവ് ഭാര്യയുടെ ഹര്‍ജി പരിഗണിച്ച്

മധുരൈ: തടവുകാരന് സന്താനോത്പാദനത്തിനായി രണ്ടാഴ്ച അവധി അനുവദിച്ച് മദ്രാസ് ഹൈകോടതി. പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സിദ്ദിഖ് അലിക്കാണ് കോടതി കടാക്ഷം ലഭിച്ചത്. ജസ്റ്റിസുമാരായ വിമല ദേവി, ടി.കൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. സിദ്ദിഖ് അലിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ്...

pathram desk 1

Advertismentspot_img
G-8R01BE49R7