pathram

Advertismentspot_img

ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി കോടി ഉത്തരവ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. ഇതോടെ ശശീന്ദ്രനെതിരായ കേസ് കോടതി റദ്ദാക്കി. അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന സ്വകാര്യ ഹര്‍ജി...

സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രമോഷനുവേണ്ടി എത്തിയ മമ്മൂട്ടി പറഞ്ഞത് പ്രണവ് മോഹന്‍ലാലിന്റെ ആദിയെകുറിച്ച്

സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രമോഷനുവേണ്ടി എത്തിയ മമ്മൂട്ടി പറഞ്ഞത് പ്രണവ് മോഹന്‍ലാലിന്റെ ആദിയെകുറിച്ച്. സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്ന തന്റെ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി അബുദബിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ. പ്രണവിന്റെ വരവ്...

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ടി.ഒ സൂരജിന്11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് കുറ്റപത്രം

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സിന്റെ കുറ്റപത്രം. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും ഇപ്പോഴത്തെ യുവജനകാര്യ ക്ഷേമ സെക്രട്ടറിയുമായ ടി.ഒ.സൂരജ് ഐഎഎസിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുവാറ്റുപുഴ...

സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഡിജിപി ജേക്കബ് തോമസ്. സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്നും ജേക്കബ് തോമസ്. ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയയ്ക്ക് കഴിയുന്നുണ്ട്. മദ്യമാഫിയയെ എതിര്‍ക്കുന്നവര്‍ക്ക് പിന്നെ യൂണിഫോം ഇടേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മദ്യ വിരുദ്ധസമിതി സംഘടിപ്പിച്ച സെമിനാറില്‍...

ഹിമാലയത്തില്‍ നിന്നുള്ള പ്രണവിന്റെ വിഡിയോ വൈറലാകുന്നു

കൊച്ചി: പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ആദി തിയ്യേറ്ററില്‍ തകര്‍ക്കുമ്പോള്‍ താരം ഹിമാലയായാത്രയിലാണ്. പ്രണവ് നേരത്തെ തന്നെ സംവിധായകന്‍ ജിത്തു ജോസഫിനോട് പറഞ്ഞിരുന്നു. പ്രമോഷനും അഭിമുഖങ്ങള്‍ക്കും എന്നെ കാക്കേണ്ട. എന്നെ ഇതിനൊന്നും കിട്ടില്ല. ഞാന്‍ യാത്രയ്ക്ക് പുറപ്പെടുകയാണ്. അതുതന്നെയാണ് പുതിയ ആക്ഷന്‍ ഹീറോയായി...

മഹാരാഷ്ട്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഗണപതിപൂലില്‍ നിന്നും പൂനെയിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പാഞ്ച്ഗംഗാ നദിയിലേക്ക് മറിഞ്ഞത്. 16 പേര്‍ ബസിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയെ വിസ്തരിക്കും

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാവും. പരാതിക്കാരിയെ ഇന്ന് വിസ്തരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരിയോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ എറണാകുളം സിജെഎം കോടതി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഉണ്ണിമുകുന്ദന്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച്...

എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഹര്‍ജി

തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് സ്വകാര്യ ഹര്‍ജി നല്‍കിയത്. പരാതിക്കാരി മൊഴി മാറ്റിയത് പേടികൊണ്ടാണെന്ന് മഹാലക്ഷ്മി ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശശീന്ദ്രനെതിരായ...

pathram

Advertismentspot_img