pathram

Advertismentspot_img

വീണ്ടും വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

ഉന്നാവ്: വിവാദ പ്രസ്താവനകള്‍ക്കു കുപ്രസിദ്ധനായ ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും മുസ്ലീങ്ങള്‍ക്കെതിരേ രംഗത്തെത്തി. ഇവിടെ ശരിയത്ത് വേണ്ടവര്‍ക്കു പാക്കിസ്ഥാനില്‍ പോകാമെന്നു സാക്ഷി പറഞ്ഞു. മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ശരിയത്ത് കോടതികളില്‍ തീര്‍ക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായി സാക്ഷി മഹാരാജ് ഇങ്ങനെ പറഞ്ഞത്....

ചരക്ക് ലോറി സമരം; അവശ്യസാധനങ്ങള്‍ക്ക് വില കൂടും

കൊച്ചി: ചരക്കുലോറി ഉടമകള്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ സംസ്ഥാനത്തേക്കുള്ള പഴം, പച്ചക്കറി വരവ് തടസ്സപ്പെടാന്‍ സാധ്യത. ദിവസേന ലോഡ് എത്തുന്നതു മുടങ്ങുന്നതോടെ പ്രാദേശിക വിപണിയില്‍ വില ഉയര്‍ന്നേക്കും. വരും ദിവസങ്ങളില്‍ പലചരക്കു മേഖലയിലും പ്രതിസന്ധിയുണ്ടാകാനാണു സാധ്യത. അയല്‍സംസ്ഥാനങ്ങളില്‍നിന്നായി അഞ്ച് അതിര്‍ത്തി ചെക് പോസ്റ്റുകളിലൂടെ ദിവസവും...

ചെങ്ങന്നൂര്‍ മോഡല്‍ പ്രവര്‍ത്തനം ആവര്‍ത്തിക്കണം; അടുത്ത തെരഞ്ഞെടുപ്പില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളും പിടിക്കാന്‍ സിപിഎം

തിരുവനന്തപുരം: 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റും കിട്ടിയ ചരിത്രം ഇടതുമുന്നണിക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിലും കൂടുതല്‍ അനുകൂലമായ സാഹചര്യമാണ്. അത് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ 20 ലോക്‌സഭാമണ്ഡലങ്ങളും പിടിച്ചടക്കാന്‍ കഴിയും. ഇതിന് ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനതല നേതൃശില്‍പശാലയില്‍ സിപിഎം നിര്‍ദേശിച്ചു. ചെങ്ങന്നൂര്‍ നിയമസഭാ...

ഓട്ടോയില്‍ വന്നിറങ്ങി പൃത്ഥിരാജ്; ലൂസിഫര്‍ ഷൂട്ടിങ് ലൊക്കേഷന്‍ വീഡിയോ വൈറല്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഓട്ടോയില്‍ ആണ് പൃഥ്വിരാജ് ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് 666 എന്ന നമ്പറുള്ള അംബാസഡര്‍ കാറില്‍ മോഹന്‍ലാല്‍ കയറുന്ന സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം...

കെണിയൊരുക്കിയത് സുന്ദരികളായ യുവതികള്‍; എന്‍ജിനീയറെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റിലെത്തിച്ച് പണം തട്ടാന്‍ ശ്രമിച്ചത് ഇ ങ്ങനെ….

തൃശൂര്‍: നാലുവര്‍ഷം മുമ്പാണ് കൊടുങ്ങല്ലൂര്‍ക്കാരി സസീമയെ കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയര്‍ പരിചയപ്പെടുന്നത്. നസീമയുടെ വനിതാ സുഹൃത്തുക്കളുമായി വരെ നല്ല അടുപ്പം രൂപപ്പെട്ടു. പെട്ടെന്നു നസീമയെക്കുറിച്ചു വിവരമില്ലാതായി. ഈയിടെ നസീമയുടെ വാട്‌സാപ് പ്രൊഫൈല്‍ എന്‍ജീനിയര്‍ നോക്കിയപ്പോള്‍ കൂടെ ഒരു യുവതിയെ കണ്ടു. ഇതിനു ശേഷമാണ്...

ഗൃഹോപകരണങ്ങള്‍ക്ക് വില കുറയും; ജിഎസ്ടി 18 % ആക്കി ; ചെരുപ്പുകള്‍ക്ക് 5%; പുതിയ നിരക്കുകള്‍ 27ന്

ന്യൂഡല്‍ഹി: ഗൃഹോപകരണങ്ങളുടെ ജിഎസ്ടി 18 ശതമാനമാനമാക്കി നിജപ്പെടുത്താന്‍ തീരുമാനം. അതുകൊണ്ടു തന്നെ ചെറിയ ടി.വി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവയുടെ വിലകുറയുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിച്ചതോടെയാണ് ചില ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റംവരുന്നത്. 27 ഇഞ്ച് വരെയുള്ള...

ഐഫോണിന് തിരിച്ചടി; ആറ് മാസത്തിനകം നടപടിയെടുക്കാന്‍ ഒരുങ്ങി ട്രായ്

മുന്‍നിര സ്മാര്‍ട്‌ഫോണായ ഐഫോണിന് രാജ്യത്ത് തിരിച്ചടിയുണ്ടായേക്കുമെന്ന് സൂചന. ഐഫോണിന്റെ നിര്‍മാതാക്കളായ ആപ്പിളും ട്രായും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. അനാവശ്യ ഫോണ്‍വിളികളും സന്ദേശങ്ങളും തടയുന്നതിനായി ട്രായ് അവതരിപ്പിച്ച ആപ്ലിക്കേഷന് ഐഓഎസ് പ്ലാറ്റ് ഫോമില്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആപ്പിളിനെതിരെയുള്ള കര്‍ശന...

ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ഹിറ്റ്‌ലറെക്കാളും മുസോളിനിയേക്കാളും വലിയ ഏകാധിപതി

കൊല്‍ക്കത്ത: ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ഹിറ്റ്‌ലറെക്കാളും മുസോളിനിയേക്കാളും വലിയ ഏകാധിപതിയാണെന്നും അവര്‍ ജനങ്ങളെ വെറുപ്പ് പഠിപ്പിക്കുകയാണെന്നുമായിരുന്നു മമതയുടെ വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പദ്ധതികള്‍ തയാറാക്കുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മമതയുടെ വിമര്‍ശനം....

pathram

Advertismentspot_img