വീണ്ടും വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

ഉന്നാവ്: വിവാദ പ്രസ്താവനകള്‍ക്കു കുപ്രസിദ്ധനായ ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും മുസ്ലീങ്ങള്‍ക്കെതിരേ രംഗത്തെത്തി. ഇവിടെ ശരിയത്ത് വേണ്ടവര്‍ക്കു പാക്കിസ്ഥാനില്‍ പോകാമെന്നു സാക്ഷി പറഞ്ഞു. മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ശരിയത്ത് കോടതികളില്‍ തീര്‍ക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായി സാക്ഷി മഹാരാജ് ഇങ്ങനെ പറഞ്ഞത്. ‘ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഇന്ത്യയുടെ ഭരണഘടന വളരെ ശക്തമാണ്. എന്നിട്ടും ശരിയത്ത് വേണ്ടവരുണ്ടെങ്കില്‍ അവര്‍ക്കു പാക്കിസ്ഥാനില്‍ പോകാം. യാത്രയയപ്പു നല്‍കാന്‍ നമുക്കു സന്തോഷമേയുള്ളൂ.’

Similar Articles

Comments

Advertismentspot_img

Most Popular

445428397