pathram

Advertismentspot_img

യുഎഇ വാഗ്ദാനം ചെയ്ത 700 കോടി യൂസഫലി നല്‍കുമോ…? സത്യാവസ്ഥ ഇതാണ്

ദുബായ്: യുഎഇ ഭരണകൂടം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പ്രഖ്യാപിച്ച 700 കോടിരൂപയുടെ സഹായം ഇന്ത്യന്‍ സര്‍ക്കാരിന് വാങ്ങാന്‍ നിയമതടസമുണ്ടെങ്കില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ. യൂസഫലി അത് കൊടുക്കുമെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു ലുലു ഗ്രൂപ്പ് വ്യക്തമാക്കി....

ഓണം അന്നും ഇന്നും…

ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലത്തിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിയും, അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറഞ്ഞു തുളുമ്പും. മാനുഷരെല്ലാരുമൊന്നുപോലെ… എന്ന ഈരടികളെ ഓര്‍മ്മപ്പെടുത്തി, ഈ വിളവെടുപ്പുത്സവം മലയാളിയുടെ ഒത്തൊരുമ സ്ഥിരീകരിക്കുന്ന നാടിന്റെ ഉത്സവമായ ഓണം. ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ...

ബൈഹാര്‍ട്ട് പഠിക്കുന്ന പരിപാടി നിര്‍ത്തിക്കോളൂ; പരീക്ഷാ രീതിയില്‍ അടിമുടി മാറ്റം വരുന്നു

പരീക്ഷയ്ക്ക് ഇനി 'ബൈഹാര്‍ട്ട് പഠിച്ച് പോയിട്ട് കാര്യമില്ല. സിബിഎസ്ഇ സിലബസ് പഠിക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷാ രീതി യാണ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നത്. 10, 12 ക്ലാസുകളിലെ പരീക്ഷാ ചോദ്യപേപ്പറിലാണ് സമൂല മാറ്റങ്ങള്‍ക്ക് സിബിഎസ്ഇ തയാറാകുന്നത്. വൊക്കേഷനല്‍ പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തി പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കുന്ന...

ചെന്നിത്തലയ്ക്കും ബിജെപിക്കും വെവ്വേറെ മറുപടിയുടെ ആവശ്യമില്ല; ഇരുവര്‍ക്കും ഒരുമിച്ചു മതി: എണ്ണിയെണ്ണി മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വന്ന പ്രതിപക്ഷത്തിനും ബിജെപിക്കും എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി കനത്ത തിരിച്ചടിയാണ് നല്‍കിയത്.. കേരളത്തിന് വിദേശ രാഷ്ട്രങ്ങള്‍ വരെ സഹായധനം പ്രഖ്യാപിക്കുന്ന...

ഓണാവധി: സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍ അനുവദിച്ചു

കൊച്ചി: ഓണം അവധി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് മൂന്ന് സ്‌പെഷ്യല്‍ ട്രെയ്നുകള്‍ കൂടി റെയില്‍വേ അനുവദിച്ചു. ബംഗളൂരു (യശ്വന്ത്പുര്‍), സെക്കന്ദരാബാദ്, നന്ദേട് എന്നിവടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കും തിരികെയും സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് നടത്തുക. ബുധനാഴ്ച (ഓഗസ്റ്റ് 22) രാത്രി ഒന്‍പതിന് പുറപ്പെടുന്ന യശ്വന്ത്പുര-...

യുഎഇ സഹായം സ്വീകരിക്കാം; ദേശീയ ദുരന്തനിവാരണ നയപ്രകാരം സ്വീകരിക്കാന്‍ തടസ്സമില്ല

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് വന്‍ ധനസഹായമാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്ത യുഎഇയില്‍ നിന്നും സഹായധനം സ്വീകരിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റ വാദം. എന്നാല്‍ ഈവാദം ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ ദുരന്തനിവാരണ നയ...

കാറുകള്‍ക്ക് മാരുതി വില കുത്തനെ കൂട്ടുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരും. നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നത് കണക്കിലെടുത്ത് കാറുകള്‍ക്ക് 6,100 രൂപ വരെയാണ് വില വര്‍ധിപ്പിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യുണ്ടായി എന്നീ കമ്പനിയുടെ വാഹനങ്ങള്‍ക്ക്...

അതിശക്തമായ മഴ ഇനിയുണ്ടാവില്ല; ആശ്വാസ വാര്‍ത്തയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടതുപോലെ അതിശക്തമായ മഴ ഇനി ഉണ്ടാകില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ...

pathram

Advertismentspot_img
G-8R01BE49R7