“ഹണി റോസ് വിമർശനത്തിനു അതീതയല്ല, അതിനാലാണ് താൻ വിമർശിച്ചത്”- രാഹുൽ ഈശ്വർ കോടതിയിൽ, അറസ്റ്റ് തടയാതെ ഹൈക്കോടതി, പോലീസിനോട് നിലപാട് തേടി

കൊച്ചി: നടി ഹണി റോസ് വിമർശനത്തിന് അതീതയല്ലെന്നും അതിനാലാണ് താൻ വിമർശിച്ചതെന്നും രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ. ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ തിങ്കളാഴ്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണ് രാഹുൽ ഹൈക്കോടതിയിൽ തന്റെ വാദമുയർത്തിയത്. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താൻ ചെയ്തത് എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രധാന വാദം. എന്നാൽ രാഹുൽ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല.

മാത്രമല്ല, ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവച്ചു. ഇതിന് മുമ്പായി ഇക്കാര്യത്തിൽ പോലീസിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയത്. കൂടാതെ തൃശൂർ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നൽകിയിരുന്നു.

അതേസമയം ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എറണാകുളം സെൻട്രൽ പോലീസിലാണ് ഹണി റോസ് രാഹുലിനെതിരെ പരാതി നൽകിയത്. പരാതി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. പരാതിയിൽ കേസെടുത്തശേഷമുള്ള അറസ്റ്റ് മുന്നിൽ കണ്ടാണ് ഹർജി നൽകിയതെന്നും അഭിഭാഷകൻ അറിയിച്ചു.
പെൺകുട്ടി കൂട്ടബലാത്സം​ഗത്തിരയായത് അഞ്ചു തവണ, കേസിൽ ആകെ 58 പ്രതികളെന്ന് പോലീസ്, വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കും, രണ്ടുതവണ ബലാത്സം​ഗം നടന്നത് ദീപുവിന്റെ ഇടപെടല്ലിൽ, തുടർന്ന് പെൺകുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേർക്ക് കൈമാറി, പത്തനംതിട്ടയിൽ നടന്നത് സൂര്യനെല്ലി പീഡനക്കേസിനെക്കാൾ വലിയ കുറ്റകൃത്യം

ഏത് കേസ് വന്നാലും പിന്നോട്ടില്ല, ഇത് പുരുഷന്മാർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം, ദ്വയാർഥ പ്രയോ​ഗം കൊണ്ട് ബോചെ നാടിനും ജനങ്ങൾക്കും ചെയ്ത സേവനങ്ങൾ മറക്കരുത്- രാഹുൽ ഈശ്വർ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7