രാഹുൽ ഈശ്വറും തയ്ച്ചുവച്ചോ ഒരു കുപ്പായം, ”ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്, അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കളാണ്, നിങ്ങൾ ശ്രമിക്കുന്നത് എന്നെ ആത്മഹത്യയിലേക്ക് തള്ളിയിടാൻ”

ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതിനു പിന്നാലെ ഹണി റോസിന്റെ വസ്ത്രധാരണത്തിലടക്കം വാദങ്ങളുമായി രം​ഗത്തെത്തിയെ രാഹുൽ ഈശ്വറിനെതിരെ നിയമ നടപടിക്കൊരുങ്ങി നടി. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും തൊഴിൽ നിഷേധരീതിയിലും നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ നിയമനടപടി കൈകൊള്ളുന്നുവെന്ന് ഹണിറോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ഹണി റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

രാഹുൽ ഈശ്വർ,

ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്. അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്. ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ നടന്ന പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു. പോലീസ് എന്റെ പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാൻ പരാതി കൊടുത്ത വ്യക്തിയെ റിമാൻഡിൽ ആക്കുകയും ചെയ്തു. പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്. ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുൽ ഈശ്വർ ചെയ്യുന്നത്. ഇന്ത്യൻ നിയമവ്യവസ്ഥയിൽ,

Indian Constitution: Guarantees the right to make choices about one’s attire.
Indian Constitution: Protects an individual’s right to privacy and personal autonomy, which encompasses the right to choose what to wear.
Indian Penal Code (IPC): Doesn’t have any specific provisions restricting or regulating clothing choices.

ഇങ്ങനെ ആണെന്നിരിക്കെ തുടർച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എന്റെ മൗലിക അവകാശങ്ങൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച് എന്നെ ആക്രമിക്കാനും താങ്കൾ കഴിഞ്ഞ ദിവസങ്ങൾ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധഭീഷണികൾ, അപായഭീഷണികൾ ,അശ്ലീല, ദ്വയാർത്ഥ, അപമാനകുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങിനും പ്രധാന കാരണക്കാരൻ താങ്കൾ ആണ്. കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരിയായ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികൾ ആണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

രാഹുൽ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയിൽ പെട്ട് പോകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടു വരാൻ മടിക്കും. അത്തരം നടപടികൾ ആണ് തുടർച്ചയായി രാഹുൽ ഈശ്വർ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കൾ പിന്തുണയ്ക്കുന്ന, ഞാൻ പരാതി കൊടുത്ത വ്യക്തിയുടെ PR ഏജൻസികളും എനിക്കെതിരെ നടത്തുന്നത് ഈ ഓർഗനൈസ്ഡ് ക്രമിന്റെ ഭാഗം ആണ്.

എന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എന്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു.

ഹണിറോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെനടിയുടെ വസ്ത്രധാരണത്തിലടക്കം വാദവുമായി രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ഒരു മിനിറ്റിന്റെ തമാശയ്ക്ക് ഒരാളെ വർഷങ്ങളോളം ജയിലിൽ ഇടണമെന്ന് പറയുന്നത് അന്യായമാണെന്നായിരുന്നു രാഹുലിന്റെ വാദം.

ബോബിക്കെതിരേ പരാതി നൽകിയതുസംബന്ധിച്ച ചാനൽ ചർച്ചകളിൽ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പരാമർശിച്ച രാഹുൽ ഈശ്വറിനെതിരേ ഹണി റോസ് രം​ഗത്തെത്തിയിരുന്നു. രാഹുൽ ഈശ്വറിന്റെ മുന്നിൽ വരേണ്ട സാഹചര്യമുണ്ടായാൽ താൻ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചോളാം എന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്. രാഹുൽ ഈശ്വർ പൂജാരി ആവാതിരുന്നത് നന്നായെന്നും അങ്ങനെയായിരുന്നെങ്കിൽ തന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് രാഹുൽ പ്രത്യേക ഡ്രസ്‌കോഡ് ഏർപ്പെടുത്തുമായിരുന്നുവെന്നും ഹണി റോസ്‌ തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ബോബി ചെമ്മണൂരിനെ വരിഞ്ഞുമുറുക്കാനൊരുങ്ങി പോലീസ്, മറ്റു നടികൾക്കെതിരെയും ദ്വയാർഥ പ്രയോ​ഗം, യുട്രൂബ് വീഡിയോകൾ പരിശോധിച്ച് പോലീസ്, ഹണി റോസിൽ നിന്ന് വീണ്ടും മൊഴിയെടുക്കാൻ ആലോചന

നഗ്നചിത്രങ്ങൾ കാട്ടി കാറിലും പൊതുസ്ഥലത്തും സ്കൂളിലും വീട്ടിലു വച്ച് പീഡനം…!! ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പിതാവിൻ്റെ സുഹൃത്തുക്കളും…, പിതാവിൻ്റെ ഫോൺവഴി പരിചയപ്പെട്ടത് 40 പേർ…!! ആളുകളെ അറിയാമെങ്കിലും പെൺകുട്ടിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല- മഹിളാ മന്ദിരത്തിലേക്ക് മാറ്റി

pathram desk 5:
Related Post
Leave a Comment