തിരുവനന്തപുരം : തിരുവനന്തപുരത്ത് അങ്കണവാടിയിൽ നോട്ടെഴുതാത്ത രണ്ടര വയസുകാരിയെ കമ്പി കൊണ്ടടിച്ചതായി പരാതി. വെമ്പായം ചിറമുക്കിലെ അങ്കണവാടി ടീച്ചർ ബിന്ദുവാണ് കുട്ടിയെ കമ്പി കൊണ്ട് അടിച്ചത്. കുട്ടി നോട്ട് എഴുതാത്തതിന് ഷൂ റാക്കിന്റെ കമ്പി വലിച്ചൂരി അടിച്ചെന്നാണ് രക്ഷിതാക്കളുടെ ഗുരുതര ആരോപണം. കുട്ടിയുടെ കൈയ്യിൽ അടിയേറ്റ പാടുണ്ട്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറമുക്ക് സ്വദേശികളായ സീന- മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് അടിയേറ്റത്. അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. എന്നാൽ കുട്ടിയെ താൻ മർദ്ദിച്ചിട്ടില്ലന്നും കൂടെയുണ്ടായിരുന്ന കുട്ടിയാണ് മർദ്ദിച്ചതെന്നും ടീച്ചറായ ബിന്ദു പറയുന്നു. ടോയ്‌ലറ്റിൽ പോയി തിരികെ വന്നപ്പോൾ ഷൂറാക്കിന്റെ കമ്പി കയ്യിലിരിക്കുന്നത് കണ്ടു ചോദിച്ചപ്പോൾ കൂടെയുള്ള കുട്ടി മർദ്ദിച്ചതായി കുട്ടി പറഞ്ഞുവെന്നാണ് ടീച്ചറിന്റെ വിശദീകരണം.
ബിന്ദുവിനെതിരെ രക്ഷികർത്താക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി. ഉടൻ പോലീസിനും പരാതി നൽകും. സംഭവത്തെ നിയമപരമായി നേരിടുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ബോബി ചെമ്മണൂരിനെ വരിഞ്ഞുമുറുക്കാനൊരുങ്ങി പോലീസ്, മറ്റു നടികൾക്കെതിരെയും ദ്വയാർഥ പ്രയോഗം, യുട്രൂബ് വീഡിയോകൾ പരിശോധിച്ച് പോലീസ്, ഹണി റോസിൽ നിന്ന് വീണ്ടും മൊഴിയെടുക്കാൻ ആലോചന
Leave a Comment