എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം, ബിഷപ്പ് ഹൗസിൻറെ ഗേറ്റ് തകർത്തു, ആറ് വിമത വൈദികർക്ക് സസ്പെൻഷൻ, കുർബാന ചൊല്ലുന്നതിൽ വിലക്ക്, 15 വൈദികർക്ക് കാരണം കാണിക്കൽ നോട്ടീസ്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിൻറെ ഗേറ്റ് തകർത്തു. ഇതിനിടെ പ്രതിഷേധത്തിനു നേതൃത്വം കൊടുത്ത ആറ് വിമത വൈദികർക്കെതിരെ അച്ചടക്ക നടപടിയുമായി സീറോ മലബാർ സഭ സിനഡ് രംഗത്തെത്തി.

ഇതിന്റെ ഭാ​ഗമായി ബിഷപ്പ് ഹൗസിനുള്ളിൽ സമരം ചെയ്ത വിമത വൈദികരായ ആറു പേരെ സഭ സസ്പെൻഡ് ചെയ്തു. 15 വൈദികർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സമരം ചെയ്ത ആറ് വൈദികർക്ക് കുർബാന ചൊല്ലുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. സീറോ മലബാർ സഭ സിനഡാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇതിനിടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി പ്രതിഷേധക്കാർ കളക്ടറുമായി ഫോണിൽ ചർച്ച നടത്തി.

ഇതിനിടെ പോലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൽ തുടരുകയാണ്. വൈദികരെ മുന്നിൽ നിർത്തിയാണ് പ്രതിഷേധം. ഗേറ്റിൽ കയർ കെട്ടിയശേഷം വലിച്ചുകൊണ്ടാണ് ഗേറ്റിൻറെ ഭാഗങ്ങൾ നീക്കം ചെയ്തത്. വൈദികരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികൾ പ്രതിഷേധം ഉയർത്തിയത്. ഗേറ്റ് തകർക്കാതിരിക്കാനുള്ള ശ്രമം പൊലീസ് നടത്തിയെങ്കിലും വിഫലമായി. പോലീസും പ്രതിഷേധക്കാരും നേർക്കുനേർ നിൽക്കുകയാണിപ്പോഴും. ഗേറ്റ് തകർത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിർത്തിയിരിക്കുകയാണ്. ചർച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.
കിടപ്പു രോഗിയായ അച്ഛൻ മൂത്രമൊഴിച്ചതിന് വഴക്ക്, അർദ്ധ രാത്രിയിൽ ആഭിചാരകർമ്മങ്ങൾ, സമാധിയായ അച്ഛനു മണ്ഡപം കെട്ടി ‌ശരീരം പീഠത്തിലിരുത്തി സ്ലാബിട്ടു മൂടി, പോസ്റ്റർ പതിച്ച് സ്മാരകം സ്ഥാപിച്ചു, നെയ്യാറ്റിൻകര സ്വദേശിയെ കാണാതായതിനു കേസെടുത്ത് പോലീസ്

സിറോ മലബാർ സഭയിലെ കുർബാന തർക്കത്തിൽ ഒരു വിഭാഗം വൈദികർ പ്രതിഷേധമായി പ്രാർത്ഥനാ യജ്ഞം നടത്തിയതിൽ പോലീസ് ഇടപെട്ടതോടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപതാആസ്ഥാനത്ത് സമരം നടത്തുകയായിരുന്ന വൈദികരെ രാത്രിയിൽ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നടന്നത് പൊലീസ് അതിക്രമം എന്നാണ് വൈദികർ ആരോപിക്കുന്നത്. ബലപ്രയോഗത്തിൽ ഒരു വൈദികന്റെ കയ്യൊടിയുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു.പരുക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിൽ നിന്നെത്തിയ വൈദ്യസംഘം പ്രാഥമികശുശ്രൂഷ നൽകി.

എന്റെ കേസ് ഞാൻതന്നെ വാദിക്കും; ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താൻ അധിക്ഷേപിക്കുന്നത് കാണിച്ചാൽ വിചാരണ കൂടാതെ ജയിലിൽ പോകും, നടിയെ സോഷ്യൽ ഓഡിറ്റിന് വിധേയയാക്കണം, അമലപോൾ ലോ നെക്ക് ലൈനുള്ള വസ്ത്രം ധരിച്ച് കോളേജ് ഫങ്ഷനെത്തി, നൈറ്റ് ക്ലബ്ബിൽ പോകുന്ന വസ്ത്രം ധരിച്ചാണോ കോളേജിൽ പോകുന്നത്?- രാഹുൽ ഈശ്വർ

ബിഷപ്സ് ഹൗസിൽ അതിക്രമിച്ചു കയറിയെന്ന പേരിൽ 21 വൈദികർക്കെതിരെ നടപടിയെടുക്കാൻ സിറോ മലബാർ സിനഡ് വെള്ളിയാഴ്ച അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർക്കു നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് സിനഡ് നടപടിയെടുത്തത്. അതിരൂപതയിൽ നിന്നുള്ള മെത്രാനെ നിയമിക്കുക, അതിരൂപത കൂരിയ പിരിച്ചുവിടുക, വൈദികർക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 2 ദിവസമായി തുടരുന്ന പ്രാർഥാനായജ്ഞം.

മാർപാപ്പ അംഗീകരിച്ച സിറോ മലബാർ സഭാ സിനഡിന്റെ തീരുമാനങ്ങൾക്കെതിരെ അതിരൂപതയിലെ ഏതാനും വൈദികർ സമരം നടത്തുന്നതും അതിരൂപത ഭവനം കയ്യേറി സമരം ചെയ്യുന്നതും ക്രൈസ്തവ ചൈതന്യത്തിന് എതിരാണെന്ന് സിറോ മലബാർ സിനഡ് കുറ്റപ്പെടുത്തിയിരുന്നു. സഭയിൽ ആകമാനം നടപ്പിലായ ആരാധനാക്രമ നിയമത്തിന്റെ പേരിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളും അക്രമവും നടത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും പൊലീസിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ അറസ്റ്റ് വരിച്ചു വാർത്ത സൃഷ്ടിക്കാനും സഹതാപതരംഗമുണർത്തി വിശ്വാസികളെ നേതൃത്വത്തിനെതിരാക്കാനുമുള്ള അജൻഡയാണ് സമാധാനപരമായ പോലീസ് ഇടപെടലിലൂടെ പരാജയപ്പെട്ടതെന്നും സിറോ മലബാർ മീഡിയ കമ്മിഷന്റെ സമൂഹമാധ്യമ കുറിപ്പിൽ‌ പറഞ്ഞു.

pathram desk 5:
Leave a Comment