കൊച്ചി: വ്യവസായി ബോബി ചെമ്മണൂർ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അന്വേഷണം വ്യാപിപ്പിക്കൊനൊരുങ്ങി പോലീസ്. നടിക്കെതിരെ നടത്തിയ ദ്വയാർഥ പ്രയോഗത്തിനു സമാനമായ രീതിയിൽ ബോബി മറ്റു നടിമാർക്കെതിരെയും ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്. അതിനിടെ, ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും ആലോചനയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ബോബിയുടെയും അദ്ദേഹം ഉൾപ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ച് വരികയാണ് പോലീസ്. വിവിധ യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ ബോബി ചെമ്മണൂർ ഹണി റോസിനു പുറമെ മറ്റു നടിമാർക്കെതിരെയും യുട്യൂബ് ചാനൽ പരിപാടി നടത്തുന്നവർക്കെതിരെയും ദ്വയാർഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും നടത്തിയിട്ടുണ്ട് എന്ന പരാതികൾ നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്.
ഇത്തരം ഒട്ടേറെ വിഡിയോകളും മറ്റും ഇപ്പോഴും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ലഭ്യമാണ്. അതുകൊണ്ടു തന്നെ ഇവ പരിശോധിച്ച് കൂടുതൽ കേസുകളെടുക്കാൻ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഓഗസ്റ്റ് ഏഴിനു നടന്ന ഉദ്ഘാടന പരിപാടിക്കു ശേഷം താൻ പങ്കെടുക്കുന്ന മറ്റ് പരിപാടികളിൽ പോലും പിന്തുടർന്നെത്തി ലൈംഗികാധിക്ഷേപങ്ങളും മറ്റും നടത്തിയെന്ന് ഹണി റോസ് പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ഹണി റോസിൽ നിന്ന് കൂടുതൽ മൊഴി എടുക്കുന്ന കാര്യവും എറണാകുളം സെൻട്രൽ പൊലീസ് ആലോചിക്കുന്നുണ്ട്. ഇത്തരത്തിൽ പിന്തുടർന്ന് ശല്യം ചെയ്യുന്നത് 3 വർഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.
ദലിത് പെൺകുട്ടി പീഡിപ്പിച്ചവരിൽ പിതാവിന്റെ സുഹൃത്തുക്കളും, പിതാവിന്റെ ഫോൺവഴി പരിചയപ്പെട്ടത് 40 പേർ, നഗ്നചിത്രങ്ങൾ കാട്ടി കാറിലും പൊതുസ്ഥലത്തും സ്കൂളിലും വീട്ടിൽ വച്ചും പീഡനം, ആളുകളെ അറിയാമെങ്കിലും പെൺകുട്ടിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല- മഹിളാ മന്ദിരത്തിലേക്ക് മാറ്റി
കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവാഴ്ച പരിഗണിക്കാനിരിരിക്കെ പഴുതടച്ചുള്ള നീക്കത്തിനാണ് പോലീസ് നീക്കം. അതിനായി ലഭ്യമാകുന്ന വിവരങ്ങൾ കൂടി ഹാജരാക്കി ജാമ്യത്തെ എതിർക്കാനാണ് പ്രോസിക്യൂഷൻ ആലോചന. നേരത്തെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബോബി പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തെ റിമാൻഡിൽ വിടുകയുമായിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും അടിയന്തര സാഹചര്യമൊന്നും ഇല്ലെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിവയ്ക്കുകയായിരുന്നു.
Leave a Comment