നഗ്നചിത്രങ്ങൾ കാട്ടി കാറിലും പൊതുസ്ഥലത്തും സ്കൂളിലും വീട്ടിലു വച്ച് പീഡനം…!! ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പിതാവിൻ്റെ സുഹൃത്തുക്കളും…, പിതാവിൻ്റെ ഫോൺവഴി പരിചയപ്പെട്ടത് 40 പേർ…!! ആളുകളെ അറിയാമെങ്കിലും പെൺകുട്ടിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല- മഹിളാ മന്ദിരത്തിലേക്ക് മാറ്റി

പത്തനംതിട്ട കായികതാരമായ ദലിത് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയവരിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളുമുണ്ടെന്ന് കണ്ടെത്തൽ. കൂടാതെ ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന സൂചന പൊലീസ് നൽകുന്നുണ്ട്. പതിമൂന്നാം വയസിൽ ആദ്യം പീഡിപ്പിച്ചത് ആൺ സുഹൃത്താണെന്നാണ് പെൺകുട്ടിയുടെ മൊഴി. കൂടാതെ പിതാവിൻറെ സുഹൃത്തുക്കളും ആൺ സുഹൃത്തിൻറെ കൂട്ടുകാരും പീഡിപ്പിച്ചു. പിതാവിൻറെ ഫോൺ വഴി പരിചയപ്പെട്ടത് 40 പേരെയാണ്. പ്രതികൾ നഗ്നചിത്രങ്ങൾ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകി.

പെൺകുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയിൽ എത്തിച്ചും പീഡിപ്പിച്ചു. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളിൽ ചിലർ വീട്ടിലെത്തിയും പീഡിപ്പിച്ചു. പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഫോൺ രേഖകൾ വഴി നാൽപതോളം പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. പ്രതികൾക്കെതിരെ എസസി, എസ്ടി പീഡന നിരോധന നിയമവും ചുമത്തും.

പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും 62 പേർക്ക് എതിരായ മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇതിൽ 40 പേരുടെ വിവരങ്ങൾ ലഭിച്ചുവെന്നും പത്തനംതിട്ട ഡിബ്ല്യുസി ചെയർമാൻ എൻ രാജീവൻ പറഞ്ഞു. മൊഴിയിലെ വിവരങ്ങളെല്ലാം പൊലീസിന് വേഗം തന്നെ കൈമാറിയിട്ടുണ്ട്. സ്കൂൾ കാലഘട്ടം മുതൽ ചൂഷണത്തിന് ഇരയായി എന്ന് മൊഴിയിലുണ്ട്. കേസിൽ ശക്തമായ നടപടി ഉണ്ടാകും. കുട്ടി അച്ഛൻറെ ഫോൺ ആണ് ഉപയോഗിച്ചത്. അതിൽ നിന്ന് 40 പേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലക്ക് പുറത്തും പ്രതികളുണ്ടാകും. 13 വയസ് മുതൽ കൂട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരിശീലകരും കായികതാരങ്ങളും സഹപാഠികളും? കേസിൽ പത്തുപേർകൂടി കസ്റ്റഡിയിൽ, അറസ്റ്റിലായത് പെൺകുട്ടിയുടെ കാമുകനുൾപ്പെടെ അഞ്ചുപേർ, കേസ് ആറ് സ്റ്റേഷൻ പരിധികളിലായി, പ്രതികൾക്കെതിരെ പോക്സോ, പട്ടികജാതി- പട്ടികവർഗ പീഡനനിരോധനവകുപ്പുകൾ ചുമത്തും

അസാധാരണ സംഭവം എന്ന നിലയിൽ സൈക്കോളജിസ്റ്റിൻറെ അടുത്തേക്ക് വിട്ട് കൂടുതൽ വിശദമായ കൗൺസിലിങ് നടത്തുകയായിരുന്നു. ആളുകളെക്കുറിച്ച് കുട്ടിക്ക് അറിയാമെങ്കിലും കൂടുതൽ വിവരങ്ങൾ അറിയില്ല. അച്ഛൻറെ ഫോണിൽ പലരുടെയും ഫോൺ നമ്പറുകൾ സേവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഐടിഐയിൽ പഠിക്കുന്നവരുടെ പേരുകൾ അത്തരത്തിൽ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്. പൊലീസിൻറെ അന്വേഷണം കാര്യക്ഷമാക്കുന്നതിൻറെ ഭാഗമായാണ് ജില്ലാ പൊലീസ് മേധാവിക്ക് വിവരങ്ങൾ കൈമാറിയത്. പല സ്റ്റേഷനുകളിലായിട്ടാണ് അന്വേഷണമെന്നും പ്രതികളെ പിടികൂടാനാകുമെന്നും സിഡബ്ല്യുസി ചെയർമാൻ എൻ രാജീവ് പറഞ്ഞു.

സംഭവത്തിൽ പത്തു പേർ കൂടി പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇന്നലെ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ പേർ അറസ്റ്റിലായത്.

വാളയാർ കേസിൽ അന്വേഷണവും വിചാരണയും കഴിഞ്ഞ് ശിക്ഷാവിധി വന്നതുപോലെയാണ് സി.പി.എം ഭക്തജനക്കൂട്ടം ബഹളം വയ്ക്കുന്നത്…!!! കേസാകെ മാറി മാതാവ് മുഖ്യ പ്രതിയായി എന്ന മട്ടിലാണ് കൂവുന്നത്… മരിച്ച കുട്ടികളുടെ സമ്മതത്തോടെയായിരുന്നു ലൈംഗികാതിക്രമം എന്ന് പരസ്യമായി പ്രസ്താവിച്ച പൊലീസ് ഉദ്യോഗസ്ഥനെ പ്രതി ചേർത്തിട്ടുമില്ല…!!!

pathram desk 5:
Related Post
Leave a Comment